'ചക്കപ്പഴം [കീ ശക്കഥ-16]
തൃശൂർ ബസ്സ്റ്റാന്റ്. ഇരിക്കാനിട്ടിരിക്കുന്ന കസേരകൾ. അതിനു ചുറ്റും കടകളാണ്. ചായക്കടകൾ. പഴം ബോളിയും, റോസ്റ്റും, വടയും, ബജിയും, സമൂസയും എ ല്ലാം എണ്ണയിൽ കുളിച്ച്. പത്തും ഇരുപത്വം പ്രാവർ ശ്യം ആവർത്തിച്ച് പതം വരുത്തിയ എണ്ണയിൽപ്പാകം ചെയ്തത്.
ഞാനും അതു വാങ്ങി കസേരയിൽ ഇരുന്നു കഴിച്ചു. അപ്പഴാണ് ഒരാൾ ഫുൾ സ്റ്റൂട്ടിൽ എന്റെ അടുത്തു വന്നിരുന്നത്. അയാളുടെ വിലക്കൂടിയ ബാഗ് തുറന്നു. ഒരു കവർ പുറത്തെടുത്തു. അതിൽ നിന്ന് വരിക്കച്ചക്കപ്പഴത്തിന്റെ ഒരു തുണ്ടംകയ്യിലെടുത്തു. അതിന്റെ കൂഞ്ഞിൽ ചെത്തിയിട്ടുണ്ട്.ഒരു ഗ്ലൗസ് എടുത്തു ധരിച്ചു. ആ ചക്കപ്പഴത്തിന്റെചൂളകൾ ഓരോന്നായി അടർത്തി എടുത്ത് കഴിച്ചു തുടങ്ങി. കുരു സഞ്ചിയിൽത്തന്നെ നിക്ഷേപിച്ചു.അതിലെ കിടന്നു പോകുന്നവർ അതു കണ്ട് ചിരിക്കുന്നുണ്ട്. അപാര തൊലിക്കട്ടി തന്നെ. അങ്ങേർ അതൊന്നും ശ്രദ്ധിക്കുന്നില്ല. അതു മുഴുവൻ തിന്നു തീർത്തു. മടലും കുരുവും ആ കൂട്ടിലിട്ടു. ഗ്ലൗസ് ഊരി ബാഗിൽ വച്ചു.ഒരു കുപ്പിയിൽ ഉള്ള കരിഞ്ഞാലി വെള്ളം അതും കുടിച്ചു. ആ കവർ വെയ്സ്റ്റ് ബിന്നിൽ നിക്ഷേപിച്ചു.
എണ്ണയേ ഭയന്ന് മായത്തെ ഭയന്ന് ഗതികേടിന്റെ പുറത്ത് ആഹാരം കഴിച്ച എനിക്ക് അങ്ങേരോട് ബഹുമാനം തോന്നി. ദുരഭിമാനത്തിന്റെ പേരിൽ ഞാൻ വീട്ടിൽ ഉപേക്ഷി ചക്കപ്പഴത്തിന്റെ കാര്യം ഞാനോർത്തു. മാന്യന്മാർ ഇങ്ങിനെ ഇരുന്ന് പരസ്യമായി ചക്കപ്പഴം കഴിക്കാമോ എന്നു ചിന്തിച്ചു പരിഹസിച്ചവരോട് എനിക്ക് പുഛം തോന്നി.

No comments:
Post a Comment