അക്ഷരച്ചെപ്പ് [ കുറി ച്ചിത്താനം PSp Mലൈബ്രറിയുടെ ഒരു സാഹിത്യ സംരഭം]
എല്ലാം കൊണ്ടും വളരെ അധികം പ്രത്യേക്തയുള്ള താണ്കുറിച്ചിത്താനത്തെ ഈ ഗ്രന്ഥശാല. അപൂർവ്വങ്ങളായ നിരവധി പുസ്തകങ്ങളുടെ, മാസികകളുടെ ഒരു വലിയ നിധിശേഖരം. ആദ്യകാല മാസികകൾ ഇവിടെ ഭംഗിയായി ബയന്റ് ചെയ്തു ക്രമത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടുത്തെ ശീതീകരിച്ച റഫറൽ ലൈബ്രറി ഇത്തരം അപൂർവ്വതകളുടെ ഒരു വലിയ കലവറയാണ്. നാടിന്റെ നാനാഭാഗത്തു നിന്നും ഇവിടെ റിസർച്ചിനായി ആളുകൾ വരുന്നു.
ഇവിടെ ഇന്ന് ഒരു പുതിയ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഒരു "ഈ മാഗസിൻ ". അതിന്റെ ആദ്യ പടി ആയി ഒരു ഫെയ്സ് ബുക്ക് പേജ് തുടങ്ങി. "അക്ഷരച്ചെപ്പ് ". ആ ചെപ്പിൽ നിങ്ങളുടെ സാഹിത്യ കൃതികൾ നിക്ഷേപിക്കാം. അതിൽ നിന്ന് വിദദ്ധപാനലിന്റെ അംഗീകാരം കിട്ടിയ വ ഈ മാഗസിനിൽ പ്രസിദ്ധീകരിക്കും. അത് മൂന്നു മാസം കൂടുമ്പോൾ പ്രിന്റ് എടുത്ത് ലൈബ്രറിയിൽ സൂക്ഷിക്കും. എല്ലാവർക്കും വായിക്കാനായി.
അടുത്ത പടി ഗ്രന്ഥശാലയുടെ പബ്ലീഷിഗ് രംഗത്തേക്കുള്ള കാൽവയ്പ്പാണ്. അതൊരു വിദൂര സ്വപനമാണന്നു തോന്നുമെങ്കിലും അസാദ്ധ്യമല്ല.പുതിയ എഴുത്തുകാരെക്കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള ഈ സംരംഭത്തിന് സ ഹൃദയരുടെ സഹകരണം പ്രതീക്ഷിക്കുന്നു.
No comments:
Post a Comment