Friday, March 23, 2018

അച്ചൂന് " സ്പ്രിഗ്ബ്രെയ്ക്കാ" [ അച്ചു ഡയറി-203]

            അച്ചൂന് ഒരാഴ്ച അവധിയാണ്. സ്പ്രി ഗ് ബ്രയ്ക്കാണ്.ഇവിടെ എല്ലാ ചെടികളും മൊട്ടിട്ട് വിടരാൻ കാത്തിരിക്കുന്നു. ആ മനോഹര പുഷ്പ്പങ്ങളെ വരവേക്കാൻ ആണ് ഈ അവധി തരുന്നതെന്നാടീച്ചർ പറഞ്ഞത്. രണ്ടു ദിവസമായി പ്പെയ്യുന്ന മഞ്ഞ് പൂക്കളുടെ ഭംഗികുറക്കുമെന്ന മ്മ പറഞ്ഞു.
       മു ത്ത ശശാ അച്ചൂന് അല്ലങ്കിലും പൂക്കളെ ഇഷ്ടാ. നാട്ടിൽ അമ്മമ്മ പൂവിറുത്ത് മാലകെട്ടുന്നത് നോക്കിയിരുന്നിട്ടുണ്ട്. വാഴനാരു കൊണ്ടാ മാല ഉണ്ടാക്കുന്നത് എത്ര പെട്ടന്നാ അമ്മമ്മ ഒരോമാലയും കോർത്തെടുക്കുന്നത് . ഉണ്ണികൃഷ്ണന് ചാർത്താനാ. അച്ചൂ നും ഒന്നു വേണമെന്നുണ്ടായിരുന്നു. ഉണ്ണിക്കൃഷ്ണന് ചാർത്തിയിട്ട് അച്ചു ന്  തരാമെന്നു പറഞ്ഞു. ഉണ്ണികൃഷ്ണനേ അച്ചു ന് ഇഷ്ടാ. എന്നാലും അച്ചൂന് ഒരു മാല ആദ്യം തരാമായിരുന്നു. എലഞ്ഞിപ്പൂമാല ഉണ്ണിക്കൃഷ്ണനിഷ്ടല്ലത്രേ. ഇലഞ്ഞിപ്പൂമാല അച്ചൂന് ഉണ്ടാക്കിത്തന്നു. ഇലഞ്ഞി പൂവിന് എന്തുമണമാ. എത്ര ദിവസം വേണമെങ്കിലും കേടുകൂടാതിരിക്കും. ഉണ്ണികൃഷ്ണന്റെ ഇഷ്ടങ്ങൾ നമ്മൾ തീരുമാനിക്കുന്നത് ശരിയല്ല.
            അമേരിക്കയിൽ ആരും പൂപറിച്ച് ഇതുപോലെ മാല ഉണ്ടാ ക്കുന്നത് അച്ചു കണ്ടിട്ടില്ല. അതു ചെടിയിൽത്തന്നെ നിൽക്കണം. പൂവിറുത്താൽ വഴക്കുപറയും. ഇവിടുത്തെ''ചെറി ബോസം ഫസ്റ്റ് "ഒന്നു കാണണ്ടതാ.ലക്ഷക്കണക്കിന് പുഷ്പ്പങ്ങളാ ഒന്നിച്ചു വിടരുന്നത്. കാണാൻ നല്ല രസം.

No comments:

Post a Comment