Monday, March 12, 2018

   പൂണൂൽ    - [ കീ ശക്കഥ-15]

        ചെറിയ ഒരു തൊണ്ടക്കു്വേദന. പനിയുമുണ്ട്. ഡോക്ടറെ കാണണം. അടുത്ത ടൗണിൽ ആണാശുപത്രി.എഞ്ചിനീയറിഗ് കോഴ്സ് തീരുകയാണ്. ഇർഫാനും കൂടെ വന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ.ആശുപത്രിയിൽ കാർ ഡെടുക്കണം.നൂറു രൂപാ.
"നീ കഴിഞ്ഞ ദിവസം ആശുപത്രിയിൽ വന്നതല്ലേ.? നിന്റെ കാർഡ് ഇങ്ങോട്ടു തരൂ."
അവനൊന്നു പകച്ചു. 
"എടോ  നൂറു രൂപാ ക്കു് നമുക്ക് ബിരിയാണി അടിക്കാമ ടോ?"
അവന്റെ കാർഡ് കൊടുത്ത് ഡോക്ട്ടറെക്കണ്ടു. നന്നായി പ്പരിശോധിച്ചു. എന്റെ നെഞ്ചു പിടച്ചു.കണ്ടുപിടിച്ചാൽ... ഛെ.. നാണക്കേട്.
" കഴിഞ്ഞ തവണത്തെ ഒരു കത്തിവയ്പ്പ് ബാക്കിയുണ്ടല്ലോ?"
ഞാനൊന്നു ഞട്ടി. ഇർഫാനെറ് കേസ് ഷീറ്റാണ് മുമ്പിൽ.
"പരീക്ഷയാണ്.അത് അടുത്ത ദിവസമാകാം.ഇതിന് മരുന്നു തന്നാൽമതി.
ഒരു വിധം പറഞ്ഞൊപ്പിച്ചു.
മരുന്നിന്റെ കുറിപ്പും വാങ്ങി എഴുനേറ്റു
" ഇർഫാന്റെ കൂട്ടുകാരൻ പൂണൂൽ മാറ്റാൻ മറന്നു അല്ലെ?" ഡോക്ട്ടർ ചിരിച്ചു......

No comments:

Post a Comment