അച്ചുവിൻറെ കോൺവെക്കേഷൻ [അച്ചു ഡയറി -122 ]
മുത്തശ്സാ അച്ചുവിൻറെ "കോൺവക്കേഷൻ " ആയിരുന്നു ഇന്നലെ . ഞാൻ ഒന്നാം ഗ്രയ്ഡിൽ നിന്ന് ജയിച്ച് രണ്ടിലേക്കായതിന്റെ . ടീച്ചർ എല്ലാവർക്കും നല്ല പാർട്ടി തന്നു . അച്ഛനും ,അമ്മയും ,പാച്ചുവും വന്നു .എല്ലാവരുടെയും പേരന്റ്സ് ഉണ്ടായിരുന്നു . അച്ചുവിൻറെ "പാർട്ടി വെയർ " മുത്തശ്സൻ തന്ന ജൂബാ ആയിരുന്നു. ജോബ് കളിയാക്കുമെന്ന് വിചാരിച്ചു. പക്ഷേ അവനിഷ്ട്ടായി . അച്ചുവിന് "ബെസ്റ്റ് ടീം പ്ലേയർ " നുള്ള സമ്മാനവും സർട്ടിഫിക്കറ്റും കിട്ടി .
മിസ് നിഷാ ആസാ ആണെന്റെ ടീച്ചർ .അമേരിക്കയിൽ ഇൻഡ്യയിലെപ്പോലെയല്ല .ഒന്നാം ഗ്രെയ്ടിൽ ഒരു ടീച്ചറെ ഒള്ളു . ഞങ്ങളുടെ എല്ലാ ക്കാര്യ ങ്ങൾ നോക്കുന്നതും ,പഠിപ്പിക്കുന്നതും എല്ലാം നിഷാമിസ് ആണ് . അച്ചുവിനെ വലിയ ഇഷ്ട്ടാ . അച്ചുവിനും ഇഷ്ട്ടാ . കൂട്ടുകാർക്ക് പാച്ചൂനെ ഇഷ്ട്ടായി .അവനവരുടെ കൂടെ കളിച്ചു .അവൻ കരയുമെന്ന് അച്ചു പേടിച്ചു .വളരെ "ലൌഡ് " ആയിട്ടാ അവൻ കരയുക . ഭാഗ്യം അവൻ കരഞ്ഞില്ല . കരഞ്ഞങ്കിൽ ബോർ ആയേനെ .
No comments:
Post a Comment