Monday, June 13, 2016

ജലാധിവാസ ഗണപതി --[നാലുകെട്ട് -64 ]

            തറവാടുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു ക്ഷേത്രമാണ് മണ്ണക്കനാട് ചിറയിൽ ഗണപതി ക്ഷേത്രം . അവിടെ ജലാധിവാസനാണ് ഗണപതി . ചിറയിലെ പുണ്യ തീർഥത്തിൽ നിന്ന് എന്നും പൂജാ വിഗ്രഹത്തിലേക്ക്   ആവാഹിച്ച് പൂജകഴിഞ്ഞ് വീണ്ടും ചിറയിലേക്ക് .ഇതും ഒരപൂർവതയാണ് . ആ ചിറയിലെ വെള്ളമാണ് പൂജക്കും, അഭിഷേകത്തിനും , നിവേദ്യത്തിന് പോലും ഉപയോഗിക്കുന്നത് . ഈ ചിറ പണ്ട് ദേവന്മ്മാരുടെ ഒരു ഹോമകുണ്ഡമായിരുന്നു എന്ന് വിശ്വാസം . ആ ചിറയിൽ "കരിമുണ്ടതേവർ "ഉണ്ട് എന്ന് മുത്തശ്സൻ പറയാറുണ്ട്‌ . കുടുംബക്ഷേത്രമായ കുറിച്ചിത്താനം പൂതൃക്കൊവിൽ ക്ഷേത്രത്തിലെ ആറാട്ടുകടവും ഈ പരിപാവനമായ ചിറയിലാണ് .
          അവിടുത്തെ പ്രധാന വഴിപാടായ ഒറ്റഅടയാണ് ഉണ്ണിയുടെ മനസ്സിൽ എന്നും . "കരിമുണ്ടതേവരുടെ ഒറ്റയട ". അതിൻറെ സ്വാദ് ഒന്ന് വേറെയാണ് . കൊട്ടാരക്കര ഗണപതിയുടെ അപ്പം പോലെ ,അമ്പലപ്പുഴ പാൽപ്പായസം പോലെ പ്രസിദ്ധവുമാണ് .ഈ പുരാതന തറവാടിന്റെ വിശ്വാസങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഈ ക്ഷേത്രങ്ങൾ ഉണ്ണിയുടെ മനസ്സിൽ എന്നും ഒരു ദിവ്യമായ ഓർമ്മയായി നിലനിൽക്കുന്നു .       

No comments:

Post a Comment