ചന്ദ്രകാന്തം -{നാലുകെട്ട് -57 ]
പൂജാമുറിയിലെ അലമാരിയിൽ ഒരു രഹസ്യ അറയുണ്ട് . അടിയിലെ തട്ടിന്റെ നടുഭാഗത്തെ ഒരുപലക മേശവലിപ്പ് പോലെ വലിക്കാം . അതിനടിയിലാണ് ആണ് ആ അറ . അടച്ചുകഴിഞ്ഞാൽ അങ്ങിനെ ഒരു സൗകര്യം അവിടെ ഉണ്ട് എന്ന് ആരും കണ്ടുപിടിക്കില്ല .യാദൃശ്ചികമായാണ് അത് തുറന്ന് നോക്കിയത് .അതിനകത്ത് ഒരു പട്ടിൽ പൊതിഞ്ഞ് ഈ ചെറിയ പെട്ടി .ആനക്കൊമ്പ് കൊണ്ടാവണം അതിൻറെ നിർമ്മിതി .അതോ ഒട്ടകത്തിന്റെ എല്ല് കൊണ്ടോ .കൃത്യമായി അറിയില്ല . പിച്ചള കെട്ടിയിട്ടുണ്ട് .മുത്തുപതിച്ചു മനോഹരമാക്കിയിരിക്കുന്നു . അതിനകത്ത് ഒരു ചെറിയ സ്പടിക ഗോളം . ചന്ദ്രപ്രകാശത്തിൽ തിളങ്ങുന്ന ഒരു ഗോളത്തെ പറ്റി പണ്ട് ഇവിടെ പറഞ്ഞുകേട്ടിട്ടുണ്ട് . അത് ഏതെങ്കിലും വിലക്കൂടിയ രത്നം ആണോ എന്നായിരുന്നു സംശയം . അത് തറവാട്ടിൽ തേവാരമൂർത്തിയായിരുന്നോ എന്നും സംശയിച്ചു . സന്താനഗോപാലമൂർത്തിയായി ഇങ്ങിനെ കണ്ടിട്ടുണ്ടത്രേ .അത് "ചന്ദ്രകാന്തം "എന്ന രത്നം ആണ് എന്ന് അവസാനം സ്ഥിരീകരിച്ചു .ഈ തറവാടിന്റെ കുടുംബ ക്ഷേത്രമായ പൂത്ർക്കൊവിലിൽ ഭഗവാൻറെ ജന്മ്മനക്ഷത്ര കല്ലായ "ചന്ദ്രകാന്തപതക്കം "ഒരു വഴിപാടായി ഇന്നും ക്ഷേത്രത്തിൽ പൂജിച്ചു നൽകാറുണ്ട് .ഏതായാലും തറവാടിന്റെ പൈതൃക സ്വത്തായി ഉണ്ണി അത് അവിടെ തന്നെ വച്ചു
No comments:
Post a Comment