Thursday, June 2, 2016

പാനകക്കുടുക്ക -[നാലുകെട്ട് -58 ]
     പൂജാപാത്രങ്ങൾ വയ്ക്കുന്ന അലമാരിയിലാണ് ആ ചെറിയ മൺകുടം കണ്ടത് . അതിന് മണ്ണ് കൊണ്ട് തന്നെ ഒരടപ്പും . അമ്പലത്തിൽ നിന്ന് വൈശാഖ കാലത്ത്‌ മുത്തശ്ശന് ദാനം കിട്ടിയതാണത്രേ . അതുമാത്രമല്ല അന്ന്  അത് നിറയെ "പാനകവും " . അതിന് പാനകക്കുടം എന്നാണ് പറയുക . 
    ശുദ്ധമായ ജലത്തിൽ ശർക്കര ,ജീരകം ചുക്ക് ,കുരുമുളക് ,എലത്തിരി എന്നിവ ചേർത്താണ് അതുണ്ടാക്കുന്നത്‌ .  "അനഗ്ന്നി നിഷ്പാദ്യ "   -അഗ്ന്നിയിൽ പാകം ചെയ്യാത്ത നൈവേദ്യം . ഇത് പഞ്ചഗവ്യം പോലെ പൂജിച്ച് ഭക്ത്തർക്ക് നൽകും .വൈശാക്ഖത്തിൽ ഈ കുടുക്കയിൽ പാനകം നിറച്ച് "പാനകദാനം " പതിവുണ്ട് . ചില അമ്പലങ്ങളിൽ കുട്ടികൾക്കും ഇങ്ങിനെ ദാനം ചെയ്യാറുണ്ട്‌ . ആയുർവേദ വിധിപ്രകാരവും ഈ പാനകക്കൂട്ട്‌ വളരെ വിശേഷമാണ് .ഇങ്ങിനെ ദാനം കിട്ടുന്നവ എത്ര നിസ്സാരമായാലും മുത്തശ്സൻ സൂക്ഷിച്ച് വായ്ക്കും .എന്നാൽ നല്ല ഡബിൾ ,തോർത്ത് എന്നിവ എത്രകിട്ടിയാലും പണിക്കാർക്കും ,പാവങ്ങൾക്കും വീതിച്ചു നല്കും .നമുക്ക് ദാനം കിട്ടുന്നത് മറ്റുള്ളവർക്ക് കൂടുതൽ പ്രയോജനപ്പെടുന്നതെങ്കിൽ "പുനർദാനം "ചെയ്യണം .മുത്തശ്ശന്റെ ഈ രീതികൾ അത്ഭുതത്തോടെ ഉണ്ണി നോക്കിനിന്നിട്ടുണ്ട് 

No comments:

Post a Comment