കുര്യനാട് ചെറുവള്ളികാവ് -[ നാലുകെട്ട് -69 ]
തറവാട്ടിൽ അച്ഛനും മുത്തശ്ശനും ഏറ്റവും പരിഗണന നൽകിയ ഒരു കാവാണ് ചെറുവള്ളിക്കാവ് .സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരാരാധനാലയം . അത് പണ്ട് ഇവിടുത്തെ ഉടമസ്ഥതയിലായിരുന്നു എന്ന് പറയപ്പെടുന്നു . ഒരു തപസ്സുപോലെ യാതൊരു ലാഭേച്ഛയും കൂടാതെ ആണ് അച്ഛൻ അവിടെ ശാന്തി കഴിച്ചിരുന്നത് . രണ്ട് മൈൽ നടന്നുവേണം അവിടെ എത്താൻ .അന്നവിടെ കാട്ടുപ്രദേശമായിരുന്നു . കാടിന്റെ വന്യതയും ഇടിഞ്ഞുപൊളിഞ്ഞ കാവും ,അവിടെ ഭദ്രകാളിയും യക്ഷിയും !വെള്ളംകോരുന്ന ആ പൊട്ടക്കിണറും എല്ലാം കൂടെ ഒരു ഭീകരാന്തരീക്ഷം .ഉണ്ണി ഓർക്കുന്നു .സ്വയം ഭൂ ആയ ബാലഭദ്രയാണ് അവിടുത്തെ പ്രതിഷ്ട .ദക്ഷിണാമൂർത്തിയും ,ഗണപതിയും അന്ന് പ്രധാന ശ്രീകോവിലിൽ തന്നെയാണ് . ഉഗ്ര രൂപിയായ യക്ഷി ക്ഷേത്രത്തിൻറെ സംരക്ഷണ ഭാവത്തിൽ സ്ഥിതിചെയ്യുന്നു . കവിപാടിയ പോലെ രത്‌ന മാല ധരിച്ച കൃഷ്ണനേക്കാൾ തുളസിമാല ധരിച്ച കൃഷ്ണനെ ഇഷ്ട്ടപ്പെടുന്ന ആ ഉദാത്ത സംസ്ക്കാരം ഈ തറവാടിൻറെ പൈതൃകം ആയിരുന്നു .ഉണ്ണി ഓർത്തു . ഒന്നും ഇല്ലാത്തവരെ ആണ് നാം സഹായിക്കണ്ടത് ..അച്ഛൻ പറയാറുണ്ട് .
കൂട്ടിക്കാലത്തു അച്ചന്റെ കൂടെ നടന്ന് പോയിട്ടുണ്ട് . നൈവേദ്യ൦ വച്ചു പകർന്ന ആ ഓട്ടുരുളിയിൽ സ്വൽപ്പം നെയ്യ് ഒഴിച് തകരയിലയും ,തഴുതാമ ഇലയും അരിഞ്ഞിടും .പൂജ കഴിഞ്ഞു വരുമ്പഴേക്കും അത് നറുമണം പൊഴിച് നല്ലവണ്ണം ഉലന്നിരിക്കും .അതിൽ നേദ്യച്ചോർ ഇട്ട് ഉപ്പും കൂട്ടി ഇളക്കും . അതാണ് അന്നത്തെ പ്രഭാദഭക്ഷണം .ഇന്നും അതോർക്കുമ്പോൾ ഉണ്ണിയുടെ വായിൽ വെള്ളമൂറും . .അന്ന് ഇടിംജുപോളിഞ്ഞു കിടന്നിരുന്ന ആ കാവ് ഇന്ന് ദേവസ്വം ബോർഡിന്റെ കീഴിലാണ് .
No comments:
Post a Comment