Wednesday, June 29, 2016

ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ -[ നാലുകെട്ട് -70 ]
      വർഷങ്ങൾക്കുമുമ്പാണ് നമ്മുടെ പൂര്വസൂരികൾക്ക് ഒരു സരസ്വതീക്ഷേത്രം എന്ന ആശയം ഉദിച്ചത് .അന്ന് അവർ  'സർ.സി .പി രാമസ്വാമിയെ കാണുന്നു .അദ്ദേഹമാണ് ഈ സ്കൂൾ അനുവദിച്ചു തന്നത് .സർ.സി പി  യെപ്പോലും അത്ഭുതപ്പെടുത്തി  "കുറിച്ചിത്താനം ഹൈ സ്കൂൾ "എന്നാണന്നതിന് പേരുനല്കിയതു് . ആ മഹത്തായ സെക്കുലർ സ്വഭാവം ഈ സ്ഥാപനത്തിൽ ഇന്നും നിലനിൽക്കുന്നു .അതിൻറെ സത്തയിൽ . 
                  ഗുരുവായൂര് കുറൂരമ്മയേപ്പോലെ പൂത്തുർക്കോവിൽ ഭക്തയായിരുന്നു ചേന്നാട്ടമ്മ . അവർക്ക് കുട്ടികൾ ഇല്ലാതെ അന്യം നിൽക്കുമെന്നായപ്പോൾ സ്വന്തം ഭൂമി മുഴുവൻ പൂത്ത്റുകോവിലപ്പന് സമർപ്പിച്ചു .കുട്ടികളില്ലാതെ വിഷ്‌ണുപാദം പൂകിയ ആ ഭക്ത നൽകിയ ഭൂമി മുഴുവൻ ഒരു മഹത്തായ 'പുനർദാനത്തിലൂടെ 'ദേവസ്വം ഭാരവാഹികൾ ഈ സ്‌കൂളിനായി വിട്ടു കൊടുക്കുകയാണ് ചെയ്തത് . ഇന്ന് ആ മുറ്റത്ത് ആയിരക്കണക്കിന് കുട്ടികൾ ഓടിക്കളിക്കുന്നു .അന്നത്തെ ഉൽപ്പ തിഷ്‌ണുക്കളായ  ഊരാൺമക്കാർ അമ്പലത്തിലെ നിത്യനിദാനം വെട്ടിക്കുറച്ചും,മറ്റാർഭാടങ്ങൾ കുറച്ചും ആണ് പിന്നീട് ഈ സരസ്വതീ ക്ഷേത്രം നിലനിർത്തിയത് .
      ഇന്ന് ആ സ്കൂൾ പടർന്നുപന്തലിച്ചിരിക്കുന്നു .ഹയർ സെക്കന്റരി തലം വരെ എത്തിനിൽക്കുന്നു . ശ്രീകൃഷ്ണ സ്പോർട്സ് അക്കാഡമി ,,ക്‌ളാസിക് തീയേറ്റർ . സ്റ്റുഡന്റ്സ് പോലീസ് ,സ്റ്റുഡൻസ് ഫാം എന്നു വേണ്ട കുട്ടികളുടെ സമഗ്രവികസനത്തിനുതകുന്ന ഒരു   "സെന്റർ ഓഫ് എക്സലൻസ് "  ആയി ഈ സ്ഥാപനം വളർന്നിരിക്കുന്നു .ഇതിനനുബന്ധമായി പ്രീ പ്രൈമറി കുട്ടികൾക്കായി "ശ്രീകൃഷ്ണാ പബ്ലിക് സ്കൂളും " പുതിയതായി തുടങ്ങി ..
      സ്കൂൾ മുറ്റത്തുള്ള "ചെന്നാട്ടമ്മ സ്‌മൃതി മണ്ഡപത്തിൽ "വിളക്കുവച്ചു പുഷ്പ്പാർച്ചന നടത്തി പരീക്ഷക്ക്‌ പോകുന്ന കുട്ടികളെ ഉണ്ണി കണ്ടിട്ടുണ്ട് . മറ്റു ക്ഷേത്രങ്ങൾ പോലെ ഈ സരസ്വതീ ക്ഷേത്രവും ഉണ്ണിയുടെ മനസിൽ ഒരഭിമാനമായി നില നിൽക്കുന്നു . .ഇതിൻറെ വളർച്ചയിൽ എളിയ തോതിൽ ഭാഗഭാക്കായതിൽ അഭിമാനിക്കുന്നു  
  

l

No comments:

Post a Comment