ഛ)യാ ദാനം -{നാലുകെട്ട്- 60 }
ഈ നാലുകെട്ട് എന്ന പരമ്പരയുടെ അറുപതാം ഭാഗത്തിലെങ്കിലും ,അതിന് കാരണമായ ആ "ദാനപാത്രത്തെ "പ്പറ്റി പറയാതെ വയ്യ . എൻറെ പ്രിയപ്പെട്ട മുത്തശ്സൻ രോഗശയ്യയിൽ കുറച്ച് അധികം കാലം കിടന്നിരുന്നു . ആ കഷ്ട്ടപ്പാട് കണ്ട് അടുത്തിരുന്ന് കണ്ണീർ വാർത്തിട്ടുണ്ട് .അന്ന് മുത്തശ്സൻറെ 'സുഖമരണത്തിനു ' ഓവിയ്ക്കന്റെ പ്രതിവിധി ആയിരുന്നു 'ഛ)യാദാനം " .ഒരു ഓട്ടുപാത്രത്തിൽ നല്ല കാറെള്ളാട്ടിയ എണ്ണ എടുത്ത് മുത്തശ്ശന്റെ നിഴൽ അതിൽ വീഴ്ത്തി അത് ഒരു ഉത്തമ ബ്രാഹ്മ്മണന് ദാനം ചെയ്യുക .. അന്നത് നടന്നു .എന്തോ മാനസികമായി അതിനോട് വിയോജിപ്പ് ഉണ്ടായിരുന്നു പക്ഷേ അഷ്ട്ടവ്യ്ദ്യൻന്മ്മാർ പോലും കയ്യൊഴിഞ്ഞ മുത്തശ്സന് ഇതുകൊണ്ട് മോക്ഷപ്രാപ്തി എങ്കിൽ നല്ലത് .
ആ ദാനം പ്രതീകമായ ഒരു ചടങ്ങായതു കൊണ്ടാവാം ആ ദാനപാത്രം ആ മാന്യ ദേഹം ഇവിടെ തന്നെ ഉപേക്ഷിച്ചു പോയത് . മുത്തശ്സൻ അധികം താമസിക്കാതെ ഈ ലോകത്തോട് വിടപറഞ്ഞു . മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് അന്നത്തെ ആ ദാനപാത്രം കണ്ണിൽ പെട്ടത് .അത് ഒരു കൌതുകത്തിന് അന്ന് എടുത്തുവച്ചതാണ് .വളരെ കാലങ്ങൾക്ക് ശേഷം അത് കണ്ടപ്പോൾ അതിൽ എണ്ണ ഒഴിച്ച് മുത്തശ്ശന്റെ പ്രതിബിംബം അതിൽ തിരഞ്ഞത് എന്തിനായിരുന്നു എന്ന് ഇപ്പഴും അറിയില്ല . പക്ഷേ മുത്തശ്ശന്റെ പ്രതിബിംബം അതിൽ ഉണ്ണിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നു .അന്ന് മുത്തശ്ശൻ പറഞ്ഞിരുന്നത് ഒന്നൊന്നായി ഓർമ്മവന്നു . "ഉണ്ണീ ,നിൻറെ വിപ്ലവാശയങ്ങൾക്ക് ഞാൻ എതിരല്ല . അന്ധവിശ്വാസത്തിനും ,അനാചാരങ്ങൾക്കും എതിരായി പൊരുതുന്നതും നല്ലത് .പക്ഷേ അതിനൊപ്പം നമ്മുടെ നല്ല ആചാരങ്ങളും വിശ്വാസങ്ങളും നിഷേധിക്കരുത് . എന്നെങ്കിലും നമ്മുടെ ഉദാത്തമായ പൈതൃകം പുതുതലമുറക്ക് പകർന്നുനൽകാൻ അവസരം വന്നാൽ നീ അത് ചെയ്യണം" . പലപ്പഴും ഒരുന്മ്മാദത്തിന്റെ വ ക്കോളമെത്തിയ ആ പ്രവർത്തി ഈ ഭൂതകാല സഞ്ചാരത്തിന് ഉണ്ണിയെ കുറച്ചൊന്നുമല്ല സഹായിച്ചത് .
No comments:
Post a Comment