സാളഗ്രാമം -ലക്ഷ്മിജനാർദനം --{നാലുകെട്ട് 59 }
അനവധിയായ തേവാര മൂർത്തികളിൽ മുത്തശ്സന് പ്രിയം ആ ചെറിയ 'സാളഗ്രാമാ'"ത്തോട് ആണന്ന് ഉണ്ണിക്ക് തോന്നിയിട്ടുണ്ട് .വളരെ ചെറുത് . നല്ലകറപ്പുനിറ൦ . "ലക്ഷ്മിജനാർദനം " ആണ് സങ്കല്പം . ഒരു വെള്ളിപ്പാത്രത്തിൽ വെള്ളത്തിൽ ആണത് സൂക്ഷിക്കുക .
ശൈവ വൈഷ്ണ്ണവ സങ്കൽപ്പങ്ങളിൽ സാളഗ്രാമങ്ങൾ പൂജിക്കപ്പെടാറുണ്ട് . ശിവ -മോഹിനി സങ്കല്പ്പവുമായി ബന്ധപ്പെട്ട് ഒരു കഥയും മുത്തശ്സൻ പറഞ്ഞുകേട്ടിട്ടുണ്ട് . ഹിമാലയത്തിലെ 'ഗൻടക്കി " നദിയിൽ ആണിത് കാണാറ് . "വജ്രദന്തം "എന്ന ജീവിയുടെ ചിപ്പിയാണിത് എന്നും ചിലർ വിശ്വസിക്കുന്നു . അതിലെ സർപ്പിള രേഖകൾ നോക്കി അതിൻറെ മഹത്വം നിശ്ചയിക്കുന്നവർ ഉണ്ടത്രേ . പത്തോമ്പതിനം സാളഗ്രാമങ്ങളിൽ ഏറ്റവും മഹത്വം ഈ ലക്ഷ്മി ജനാർദന സങ്കൽപ്പത്തിനാണ് എന്നാണ് മുത്തശ്ശന്റെ മതം . ഈ കുടുംബത്തിൻറെ ഐശര്യം ഈ സാളഗ്രാമാരാധന തന്നെ എന്ന് മുത്ത ശ്ശൻ ഉറച്ചു വിശ്വസിച്ചിരുന്നു .
വ്ശ്വാസങ്ങളും ,അന്ധവിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ നാലുകെട്ടിൽ തെവാരമൂർത്തികൾ അനവധി .അതിനിടയിൽ ആ കൊച്ചു സാളഗ്രാമാത്തിനോടു ഉണ്ണിക്ക് അന്നും ഇന്നും ഒരുതരം പ്രത്യേകത തോന്നിയിരുന്നു
No comments:
Post a Comment