Tuesday, June 14, 2016

ശ്രീകൃഷ്ണനും ഒക്കത്ത്ഗണപതിയും  -[-നാലുകെട്ട് 65 ]
          അതിപുരാതന പുണ്യ ക്ഷേത്രം .ഏഴ് ഊരാന്മ്മക്കാരിൽ ഒന്ന് ഈ തറവാടാണ് .കുചേല സംഗമത്തിലെ രുക്മ്മിണീ സമേതനായ കൃഷ്ണൻ .അതാണിവിടുത്തെ പ്രതിഷ്ട്ട . സുദാമാവ്‌ കൊണ്ടുവന്ന അവിലിൽ മൂന്നാമത്തെ പിടിയും കഴിക്കാൻ തുടങ്ങുന്ന ഭഗവാനെ തടയുന്ന രുക്മ്മിണി ദേവി . ആ നിമിഷത്തിലേക്ക്‌ ഈ ദേവസങ്കൽപ്പം പ്രശ്നകാരികൾ നിർവചിച്ചിരിക്കുന്നു . ഈ സന്നിധിയിൽ വിവാഹം അത്യുത്തമമാണ് .സൌഹൃദ ഭാവത്തിൻറെ ഒരുപാസനാ മൂർത്തിയായും ഇവിടെ സങ്കൽപ്പിചിരിക്കുന്നു .
      പടിഞ്ഞാട്ട് ദർശനമുള്ള അപൂർവ്വം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണിത് . അതുപോലെ ഇടത്തുവശത്ത്  ശ്രീകോവിലിനോട്  ചേർന്ന് ബാലഗണപതി .  "ഒക്കത്ത് ഗണപതി " എന്നാണ് സങ്കല്പം . സാക്ഷാൽ ഭഗവാൻറെ ഒക്കത്തിരിക്കുന്ന ഉണ്ണിഗണപതി . ! എത്ര ഉദാത്തമായ സങ്കല്പം .ഉണ്ണി ഓർത്തു . മള്ളിയൂർ നേരേ മറിച്ചാണ് സങ്കല്പം .
        "പൂത്തൃക്കോവിൽ ചന്ദ്രകാന്ത പ്പതക്കം "  ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ് . ചന്ദ്രകാന്തം ഭഗവാൻറെ ജന്മ്മനക്ഷത്രകല്ലാണ് .ഏതു നാളുകാർക്ക് വേണമെങ്കിലും ചന്ദ്രകാന്തം ധരിക്കാം .സ്വർണ്ണത്തിന്റെ ആലിലയിൽ ചന്ദ്രകാന്തം പതിച്ച മനോഹര ലോക്കറ്റ്  {പൂത്ത്രുക്കൊവി ൽ ചാന്ദ്രകാന്തപ്പതക്കം }   .പന്ത്രണ്ട് ദിവസം ഭഗവാൻറെ പീOത്തിൽ വച്ച് പൂജിച്ച് ഭക്ത്തർക്ക് നല്കുന്നു ".ഏകാദശി വിളക്ക് "  ആണ് പ്രധാന ഉത്സവം .ഗുരുവായൂർ ഏകാദശി . അതുപോലെ ഇവിടുത്തെ പല ചടങ്ങുകളും ഗുരുവായൂരുമായി സാമ്യ മുള്ളതുകൊണ്ടാവാം "തെക്കൻ ഗുരുവായൂർ"  എന്ന്  ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാറുള്ളത് . കുറിച്ചിത്താനം -മണ്ണക്കനാട്  .എന്നീ രണ്ട് ഗ്രാമങ്ങളുടെ സൌഹൃദ സ൦ഗമത്തിനാകാം ഈ ക്ഷേത്രത്തിലെ ആറാട്ട്‌ മണ്ണക്കനാട് ചിറയിൽ ഗണപതി സന്നിധിയിലാക്കിയത്
      ആദ്യ  "ഭാഗവതസത്രവും ഇരുപത്തിഅഞ്ചാമതു സത്രവും ഈ തിരു സന്നിധിയിൽ ശ്രീ .മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ മുൻകൈൽ ആണ് നടന്നത് .
   "ദശാവതാര ദർശനം " എന്ന ആശയം മുത്തശ്ശൻറെ ഒരു സ്വപ്നമായിരുന്നു . ഗുരുവായൂർ നിന്ന് നിർമ്മാല്യം തൊഴുത്‌ പൂത്ത്രുക്കൊവിലിൽ {തെക്കൻ ഗുരുവായൂർ } എത്തി ഇവിടെ തങ്ങി പിറ്റേ ദിവസം വെറൊരുവഴിക്കു ഗുരുവായൂർ തിരിച്ചെത്തുക .ഈ പരിക്രമണം പൂർത്തിയാകുമ്പോൾ ,അവതാര പ്രതിഷ്ട്ടകൾ ഉള്ള അമ്പലങ്ങൾ ദർശിച് ദശാവതാരദർശനം സാധ്യമാകും .      
           പണ്ട് " വാരസദ്യ " ഉണ്ണാൻ മുത്തശ്ശൻറെ കൈ പിടിച്ച് പോകാറുള്ളത് ഇന്നും ഉണ്ണിയുടെ ഓർമ്മയിലുണ്ട് .

No comments:

Post a Comment