Wednesday, June 8, 2016

രുദ്രാക്ഷ മാല -[ നാലുകെട്ട് -62 ]
           ആ രുദ്രാക്ഷ മാലയിൽ 109 മുത്തുകളാനുണ്ടായിരുന്നത് .[ 108 +1 ].രുദ്രാക്ഷത്തെ പറ്റി പറയുമ്പോൾ മുത്തശ്സന് ആയിരം നാവാണ് . ഹിമാലയസാനുക്കളിൽ നിന്നാണ് നല്ല രുദ്രാക്ഷം കിട്ടുക .അത് നല്ല എള്ളണ്ണയിൽ ആറു മാസം ഇട്ടുവക്കുക . അതുകഴിഞ്ഞാണ് മാല കോർക്കുക . ആ എണ്ണക്കും ഔഷധ ഗുണമുണ്ടത്രേ  .ആ മാലയുടെ ലോക്കറ്റ് 'ഏകമുഖി ' ആയ രുദ്രാക്ഷം ആണ് . അവ ചൂടുവെള്ളത്തിൽ കഴുകാൻ പാടില്ല .നല്ല ശുദ്ധജലമാണോ എന്ന് പരിശോധിക്കാൻ മുത്തശ്സൻ ഇതുപയോഗിക്കുന്നത് ഉണ്ണി കണ്ടിട്ടുണ്ട് . വെള്ളത്തിന് മുകളിൽ ഇ രുദ്രാക്ഷം ഒരു നൂലിൽ കോർത്തു തൂക്കിയിട്ടാൽ ശുദ്ധജലം ആണങ്കിൽ അത് "ക്ലോക്ക് വൈസ് " ദിശയിൽ കറങ്ങും .
         പ്രകൃതിയിലെ എല്ലാ നല്ല വസ്തുക്കളേയും ഒരു ദൈവ സങ്കൽപ്പവുമായി ബന്ധപ്പെടുത്താറുണ്ട്‌ . രുദ്ര ഭഗവാൻറെ കണ്ണു നീർ തുള്ളി വീണാണത്രേ രുദ്രാക്ഷം ഉണ്ടായത് . പരമശിവന്റെ  'ത്രിപുരാസുര ' വധവുമായും ഒരു കഥയുണ്ട് . നമ്മുടെ ശരീരത്തിലെ  "ഓറ " യെ ബലപ്പെടുത്തി ഒരു  'പോസിറ്റീവ് എനർജി ' പ്രദാനം ചെയ്യാനും ഇതിനുകഴിയും . "വിക്ക്  "മാറാൻ ഇതു കൂട്ടിയുള്ള മരുന്നിന് കഴിയും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ഇതു ധരിക്കുന്നവർക്ക് ഏത് സാഹചര്യത്തിലും ജീവിക്കാൻ പറ്റുമത്രേ    .
       ഔഷധ ഗുണത്തോടൊപ്പം ഇതിന് ഒരു ദൈവിക ഭാവവും ,വൈദിക ഭാവവും കൂടി കൊടുക്കുന്നത് കൊണ്ടാവാം അത് കഴുത്തിൽ അണിഞ്ഞപ്പോൾ ഉണ്ണിക്ക് ഒരു വല്ലാത്ത അനുഭൂതി അനുഭവപ്പെട്ടത്

No comments:

Post a Comment