സരസ്വതീക്ഷേത്രം --വിദ്യാലയം --വിദ്യാഭ്യാസ സ്ഥാപനം ...
പണ്ട് സരസ്വതീ ക്ഷേത്രമായിരുന്നു സ്ചൂളുകൾ .അധ്യാപകരെ ദൈവ തുല്യം കണ്ടു . അവർ നമുക്ക് ഒരു ക്ഷേത്ര പവിത്രയോടെ വിദ്യ ദാനം ചെയ്തു .പിന്നീട് അത് വിദ്യാലയമായി .അധ്യാപകരും കുട്ടികളുടെ വീടുമായി കൂടുതൽ അടുപ്പം .പി .ടി .എ സജീവമായി .സ്ചൂളുകളിൽ ഒരു കുടുംബ അന്തരീക്ഷം സംജാതമായി . ഇപ്പോൾ അത് വിദ്യാഭ്യാസ സ്ഥാപനമായി . ഈ സ്ഥാപനവൽക്കരണത്തിൽ ഉടമസ്ഥർ ലാഭ നഷ്ട്ടം നോക്കാൻ തുടങ്ങി . വിദ്യാർഥികൾ അവരുടെ "പ്രോഡക്ട്റ്റ് " ആയി . "അൺ എക്കണോമിക്ക് "എന്നവർ ചിന്തിച്ചു തുടങ്ങി .റിയൽ എസ്റ്റേറ്റ് ചിന്തകൾ അവരെ ഭരിക്കാൻ തുടങ്ങി . സ്ചൂളുകൾ പൂട്ടി അവിടെ ലാഭകരമായ മറ്റ് ബിസ്സിനസ് ചെയ്താലോ എന്ന് ചിന്തിച്ചു തുടങ്ങി .
നല്ല ഉയർന്ന കാഷ്ച്ചപ്പാടുള്ള നമ്മുടെ രവീന്ദ്രൻ മാഷ് [വിദ്യാഭ്യാസമന്ത്രി ] ഈ സ്ഥാപനവല്ക്കരണത്തിൽ നിന്ന് ഒരു തിരിച്ചു പോക്ക് സാദ്ധ്യമാക്കി ഈ രംഗം ശുദ്ധീകരിക്കും എന്നുതന്നെ കരുതട്ടെ
No comments:
Post a Comment