കാരിപ്പടവത്ത് കാവ് --{നാലുകെട്ട് -66 ]
ഈ തറവാടുമായി ആചാരങ്ങൾ ഇടകലർന്ന് കിടക്കുന്ന കാരിപ്പടവത്ത് കാവാണ് അടുത്തത് .ഒമ്പത് കരകൾക്ക് അധിപയായ ഭദ്രകാളിയാണ് അവിടുത്തെ പ്രധാന പ്രതിഷ്ട്ട . ഇവിടേക്ക് കുംഭഭരണിക്ക് ഇറക്കിപ്പൂജ പതിവുണ്ടായിരുന്നു . തറവാട്ടിലെ പരദേവതാ സങ്കല്പ്പവുമായുള്ള സാമ്യമോ അടുപ്പമോ ആയി ആണ് ഇതിനെ സാക്ഷിപ്പെടുത്തുന്നത് . ഏതാണ്ട് ആയിരം വർഷത്തിൽ താഴെ പഴക്കത്തിന് രേഖകളുള്ള ഈ അതിപ്പുരാതന ക്ഷേത്രത്തിൽ ഭദ്രകാളിക്കൊപ്പം ശിവനും ,ദുർഗ്ഗയും ഉണ്ട് . ഈ ശയ്‍വ സകല്പ്പത്തിന് "കൊച്ചെറ്റുമാനൂരപ്പൻ " എന്ന് പഴമക്കാർ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട് . മൂന്ന് പ്രധാന മൂർത്തികൾ ഒരു ചുറ്റംമ്പ ലത്തിനുള്ളിൽ പടിഞ്ഞാട്ട് ദർശനമായി ! ഇതൊ
രപൂർവതയാണ് . "കലംകരിക്കൽ " പുത്തരി നിവേദ്യവുമായി ബന്ധപ്പെട്ടതാണ ന്നുതോന്നുന്നു . പുതിയ മങ്കലവുമായി ആയിരക്കണക്കിന് ഭക്തർ ഇവിടെ എത്തുന്നു ക്ഷേത്രത്തിൽ നിന്നുതന്നെ അതിൽ പാകം ചെയ്ത് പൂജിച്ച് നിവേദ്യം നല്കും .
മുടിയേറ്റും ,ഗരുഡൻ തൂക്കവും ,ഒറ്റത്തൂക്കവും ഉണ്ണിയെ കുട്ടിക്കാലത്ത് ഏറെ സ്വാധീനിച്ചിട്ടുണ്ട് .അതുപോലെ ക്ഷേത്ര മൈതാനത്തിന്റെ ഒരു മൂലക്ക് കൊഴിവേട്ടുവരെ ഉണ്ടായിരുന്നു .അവരുടെ നല്ല താളത്തിൽ ഉള്ള കൊട്ടും തലയാട്ടംകളിയും അന്ന് ഉണ്ണിയുടെ മനസ്സിൽ പ്രകമ്പനങ്ങൾ സൃഷ്ട്ടിച്ചിരുന്നു .
ഗുരുവായൂരിൽ മേൽപ്പത്തൂരിന്റെ "നാരായണീയം "പോലെ പ്രസിദ്ധമാണ് മഠ൦ ശ്രീധരൻ നമ്പൂതിരിയുടെ "അ൦ബികാഷ്ട്ടപ്രാസം " . ഒരുവർഷത്തെ ഈ ക്ഷേത്രത്തിലെ ഭജനത്തിനിടെ രചിച്ച ഈ ദേവീ സ്തുതി 120 -ശ്ലോകങ്ങൾ അടങ്ങിയതാണ് . പ്രസിദ്ധ ഭിഷഗു്വരൻ ആയിരുന്ന ഈ കവി ശ്രേഷ്ട്ടൻ ഈ താറവാട്ടിൽ നിന്നാണ് വിവാഹം കഴിച്ചിരുന്നത് . ഈ ബന്ധം ഉണ്ണി എന്നും ഒരഭിമാനമായി കരുതിയിരുന്നു
No comments:
Post a Comment