Tuesday, June 7, 2016

     പുള്ളുവപ്പാട്ട് -[നാലുകെട്ട് -61 ]
      അന്ന് പുള്ളുവനും ,പുള്ളുവത്തീം വരുന്നത് കുട്ടികൾക്കൊരു ഹരമാണ് . അവർ "നാവേർ " പാടും .ഉണ്ണിക്ക് പക്ഷിപീഡയിൽ നിന്ന് രക്ഷപെടാനാണത്. നാലിറയത്ത്എല്ലാവരും  ഇരിക്കും . ഉണ്ണി മുത്തശ്ശീയുടെ മടിയിൽ തലവച്ച് കിടക്കും . ആ ദൈവിക ഗാനത്തിൻറെ ഈണം ഇന്നും ഉണ്ണിയുടെ ചെവിയിൽ മുഴങ്ങുന്നു .അടി ഭാഗം തുരന്നെടുത്ത ഒരു മൺകുടം  . അവിടം കാളക്കിടാവിന്റെ തുകൽ ഒട്ടിച്ചിരിക്കും . തോലിൽ അടുത്തടുത്ത് രണ്ട് ദ്വാരങ്ങൾ . ഇളനീരിന്റെ ചകിരിനാര് പിരിച്ച് ആ കുടത്തിനകത്തു നിന്നു  ആ ദ്വാരങ്ങളിൽ കൂടി ഒരുതടി കൊണ്ടുള്ള ദണ്ഡീൽ ഉറപ്പിക്കുന്നു. രണ്ടു ചെറിയ മരമുട്ടികൾ കൊണ്ട് ഈ ചരടിൽ  കൊട്ടിയാണ്  പുള്ളുവത്തി  പുള്ളുവക്കുടം വായിക്കുന്നത് .. ഒരു വലിയ ചിരട്ടയിൽ ഉടുമ്പിൻ തോൽ ഒട്ടിച്ച് അതിൽ ഒരുതരം കാട്ടുവള്ളി  [നാഗ ചുറ്റ്അമൃത് ] ഉറപ്പിച്ച് നിർത്തുന്നു . ഒരു "മുളവില്ല് ' കൊണ്ടാണ് ആ പുള്ളുവവീണ മീട്ടുന്നത് . ഇനി ഒരു കൈ മണികൂടിയായാൽ ആ ദേവ സംഗീതം ഒഴുകുകയായി . പുള്ളേർ ,നാവേർ ,കണ്ണേർ എന്നീ ദോഷങ്ങളിൽനിന്നോക്കെ കുട്ടികളെ രക്ഷിക്കാനാണത്രേ ഈ അനുഷ്ട്ടാന ഗാനം .
           നാഗംപാടികളായ പുള്ളുവരും ഉണ്ട് .ഘാണ്ഡവ ദാഹനവുമായി ബന്ധപ്പെട്ട് ഇവരുടെ വം ശോൽപ്പത്തിക്ക്   ഒരു കഥയുണ്ട് . ഈ നാലുകെട്ടിനെ ഒരുകാലത്ത് നാടൻ ശീലുകൊണ്ട് സമ്പന്നമാക്കിയ ആ പുള്ളുവർ ഇന്നില്ല . പണ്ട് സ്ഥിരമായി വന്നിരുന്നു .കുറച്ച് എണ്ണയും അരിയും ,നെല്ലും ,തുണിയും പിന്നെ ഒരുകണ്ണി പുകയിലയും അന്ന് ആ അവാച്യ സംഗീതചികിൽസ്സക്കു പ്രതിഭലമായി  അത്രമാത്രം

No comments:

Post a Comment