മള്ളിയൂരിൽ ത്രി ദേവോ സംഗമം -{നാലുകെട്ട് -67 }
ഇന്ന് മള്ളിയൂർ ഇല്ലാത്ത മള്ളിയൂർ ഇല്ലത്ത് പോയി . അദ്ദേഹം ഉപയോഗിച്ചിരുന്ന ആ മുറിയിൽ കാലെടുത്ത് വച്ചപ്പഴേ ഒരു വൈദ്യുതി പ്രവാഹം ശരീരത്തെ ബാധിച്ചപോലെ . ആ പുണ്യ ക്ഷേത്രം ത്രിദേവോ സംഗമമായിരുന്നു ഉണ്ണിക്ക് . ഗണപതിയും ,ശ്രീകൃഷ്ണനും പിന്നെ സാക്ഷാൽ മള്ളിയൂർ ശങ്കരൻനമ്പൂതിരിയും . ഒരു ദേവനാണോ ,ഋഷിയാണോ ,അതോ മനുഷ്യനോ പലപ്പഴും ഉണ്ണിക്ക് സംശയം തോന്നിയിട്ടുണ്ട് .
ഉണ്ണിയുടെ മനസ്സ് വളരെ പിറകോട്ട് പോയി .അന്ന് കുറിച്ചിത്താനത്ത് ആഘണ്ഡനാമം പതിവുണ്ട് . അതുതുടങ്ങി വച്ചത് മള്ളിയൂർ ആണ് . തറവാട്ടിൽ അത് നടക്കുമ്പോൾ വൈകിട്ട് മള്ളിയൂരിന്റെ പ്രഭാഷണം .അമ്മയുടെ ആഗ്രഹമായിരുന്നു . അദ്ദേഹത്തെ കണ്ട് വിവരം അറിയിച്ചു . അന്നദ്ദേഹത്തിന് തിരക്കായിരുന്നു .ചത്രുദ്ധി അടുത്തു . അമ്പലത്തിൽ ഒരു തയ്യാറെടുപ്പും ആയില്ല . അന്ന് അദ്ദേഹം സാമ്പത്തികമായും ബുദ്ധിമുട്ടനുഭവിച്ചിരുന്നു . വരില്ല എന്നുതന്നെ തോന്നി . എന്നാൽ എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് അദ്ദേഹം എത്തി .ആതും നടന്ന് . പ്രഭാഷണം നടത്തി . അമ്മയ്ക്കും എല്ലാവർക്കും അതോരനുഗ്രഹമായിരുന്നു . "ചത്രുദ്ധിയുടെ നോട്ടീസ് ആയില്ല .ആരും ശ്രമിക്കാനില്ല .പക്ഷേ എല്ലാം നടത്തി ത്തരാൻ ഒരാളുണ്ട് ." അതൊരു ആല്മ്മഗതമായിരുന്നു . അന്നുരാത്രി തന്നെ വിശദവിവരങ്ങൾ ചേർത്ത് ,ആയിരം നോട്ടീസ് അടിച്ച് അതിരാവിലെ മള്ളിയൂരെത്തിച്ചു കൊടുത്തു . തേവാരം കഴിഞ്ഞെത്തിയ അദ്ദേഹം നോട്ടീസ് കെട്ട് കണ്ട് അത്ഭുതപ്പെട്ടു .പിന്നീട് കണ്ടപ്പോൾ അദ്ദേഹം രണ്ട് കയ്യും തലയിൽ വച്ചനുഗ്രഹിച്ചത് ഉണ്ണി ഇന്നും ഓർക്കുന്നു .
ആദ്യ ഭാഗവത സത്രവും ,25-മത് സത്രവും കുറിച്ചിത്താനത്ത് പൂത്രുകൊവിൽ ക്ഷേത്രത്തിൽ ആണ് നടന്നത് അദ്ദേഹത്തിൻറെ ചൈതന്യ പ്രഭാവത്തിലാണ് അത് അത്ര ഭംഗിയായി നടന്നത് . 25-മത് സത്രത്തിന്റെ ചുമതലയുണ്ടായിരുന്നെങ്കിലും അത് ഒരു ചരിത്ര സംഭവമായത് മള്ളിയൂരിന്റെ ആദ്ധ്യാല്മ്മിക പ്രഭാവം കൊണ്ട് മാത്രമായിരുന്നു .സത്രം ഭംഗിയായി നടന്നു . അദ്ദേഹത്തിന് സന്തോഷമായി . അതിൻറെ സന്തോഷത്തിന് മള്ളിയൂര് വിളിച്ചുവരുത്തി ഒരു കസവ് ഡബിളും വേഷ്ട്ടിയും തന്നത് ഉണ്ണിയെ അക്ഷരാർഥത്തിൽ അമ്പരിപ്പിച്ചു .
No comments:
Post a Comment