Sunday, June 12, 2016

ചാന്താട്ടു ബിംബം --[-നാലുകെട്ട് - 63 ]
     ദാരികവധം കഴിഞ്ഞ് ശാന്തയായ ബാലഭദ്രയാണ് മണ്ണക്കനാട് കാവിൽ ക്ഷേത്രത്തിലെ പ്രതിഷ്ട്ട .ഉണ്ണിയുടെ കുടുംബക്ഷേത്രമാണ് .അവിടെ "ദാരു ബിംബം " ആണ് .പ്ലാവിൽ നിന്നും ഒരുഭാഗം മുറിച്ചെടുത്താണ് അതുണ്ടാക്കുന്നത്‌ . മരം ഉണങ്ങാതിരിക്കണം . ഈ ചാന്താട്ടു ബിംബത്തിൽ അഭിഷേകമോ പൂജാദികളോ പതിവില്ല അതിന് മുമ്പിൽ പ്രതിഷ്ട്ടിച്ച കണ്ണാടി വിഗ്രഹത്തിലാണ്പൂജ ദാരു ബിംബത്തിൽ നിന്ന് കണ്ണാടി വിഗ്രഹത്തിലേക്ക് ദേവിയെ  ആവാഹിച്ചിട്ട് പൂജ കഴിഞ്ഞ് തിരിച്ചും . അവിടെ "മുടിയേറ്റ് "പതിവില്ല   ."തീയ്യാട്ട്‌   " മാത്രമേ ഉള്ളു. ' ചാന്താട്ടം 'അവിടുത്തെ അപൂർവ വഴിപാടാണ് . ഇതൊക്കെ അച്ഛൻ പറഞ്ഞുള്ള അറിവാണ് .അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട ഉപാസനാ മൂർത്തിയായിരുന്നു ആ പ്രസന്നവദനയായ ശാന്ത ഭാവത്തിലുള്ള ഭദ്ര . .
         ഇങ്ങിനെ ചാന്താട്ട മുള്ള ദാരുബിംബ പ്രതിഷ്ട്ട യുള്ള കാവുകൾ അപൂർവമാണ് .ചെട്ടികുളങ്ങരയും , തിരുവാന്താംകുന്നിലും ഉണ്ടന്നറിയാം .നല്ല മൂത്ത തേക്കിൻ തടി മുറിച്ച് വേവിച്ച് ,അതിൽ നിന്നും വാറ്റിയെടുക്കുന്ന ചാന്ത് ആണ് ആടുന്നത് .ആടിയ ചാന്ത് പ്രസാദമായി കിട്ടും , അത് കുടുംബ ഐശ്വ്വര്യത്തിനും ,നെടുമങ്ങല്യത്തിനും നല്ലതാണത്രേ . "പോറക്കളത്തിൽ ഗുരുതിയും " അവിടുത്തെ തീയ്യാട്ടവുമാണ് കുട്ടിക്കാലത്ത് ഉണ്ണിയെ സ്വാധീനിച്ചിരുന്നത് . അത് രണ്ടിന്റെയും വല്ലാത്ത  നിറംപിടിപ്പിച്ച ചായക്കൂട്ടുകൾഅന്ന് ഉണ്ണിക്ക്   ഉള്ളിൽ ഭയം ജനിപ്പിച്ചിരുന്നു .മുത്തശ്ശന്റെ കൈ പിടിച്ചു പാതി മറഞ്ഞു നിന്ന് "തെള്ളി "എറിയുന്നതും മറ്റും ഭയത്തോടെ കാണാറുള്ളത്‌ ഉണ്ണി ഓർത്തു   

No comments:

Post a Comment