Sunday, June 30, 2024
OPC W - രാസായുധ നിമ്മാർജ്ഞനത്തിനുള്ള ഒരു യുഎൻ സംഘടന [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 70] ഹേഗിലെ രാജപാതയിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാ രാജ്യങ്ങളുടെയും പതാകകൾ പാറിക്കളിക്കുന്ന ഒരു സ്ഥലത്തെത്തുന്നു. അതിൻ്റെ വലത്തുഭാഗത്ത്‌വൃത്താകൃതിയിലുള്ള പ്രൗഡഗംഭീരമായ ഒരു മന്ദിരം കാണാം. ഐക്യരാഷ്ടസഭയുടെ ഒരനുബന്ധ സംഘടനയുടെ ആസ്ഥാനം."ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺ സ്. "ലോകം മുഴുവൻ രാസായുധങ്ങൾ ഉൻമൂലനം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുന്ന ഒരു സംഘടന .നൂറ്റി തൊണ്ണൂറ്റി മൂന്ന് രാജ്യങ്ങൾ ഇതിൽ അംഗങ്ങൾ ആണ്.ഇസ്റായേൽ ഉൾപ്പെടെ വിരലിലെണ്ണാവുന്ന കുറച്ചു രാജ്യങ്ങളെ പുറത്തുള്ളു. ആയിരത്താതൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ രൂപീകൃതമായ ഈ സംഘടന ലോകസമാധാനത്തിന് ചെറുതല്ലാത്ത സംഭാവനകൾ ചെയ്തിട്ടുണ്ട്. അവിടെയാണ് വരുൺ ജോലി ചെയ്യുന്നത്. മുൻകൂട്ടി അനുവാദം വാങ്ങി പാസ്പ്പോർട്ട് സെക്യൂരിററി തലവനെ ഏർപ്പിച്ചാൽ ഒരു എൻ ഡ്രി കാർഡ് ലഭിക്കും.കയ്യിലുള്ള ബാഗും നമ്മളേ ത്തന്നേയും സ്ക്കാൻ ചെയ്‌തേ അകത്തേക്ക് പ്രവേശിപ്പിക്കൂ. ആദ്യമായി ഒരു വലിയ ലോബിയിലേക്കാണ് കാലെടുത്തു വയ്ക്കൂന്നത്. അവിടെ ഭിത്തിയിൽopc wവിൻ്റെ പ്രസിദ്ധമായ എബ്ളം ആലേപനം ചെയ്തിട്ടുണ്ട്. അതിനു താഴെ ചെറിയ മനോഹരമായ ഒരു വേദി .രണ്ടു വശങ്ങളിലും നൂറ്റി തൊണ്ണൂറ്റി മൂന്നു രാജ്യങ്ങളുടെയും പതാക പാറിക്കളിക്കുന്നുണ്ട്. ഫോട്ടോ എടുക്കാൻ അനുവാദം വാങ്ങിയിരുന്നു. ആ എംബ്ലത്തിൻ്റെ മുമ്പിൽ നിന്ന് ഒരു ഫോട്ടോ എടുത്തു. പിന്നെ നമ്മുടെ ഭാരതത്തിൻ്റെ പതാകയ്ക്കു് മുമ്പിൽ നിന്നും .അവിടുന്ന് അകത്തു കടക്കാൻ വീണ്ടും സെക്യൂരിറ്ററി ചെക്കിഗിന് വിധേയമാകണം. പിന്നെ ഒരു വലിയ സാമ്രാജ്യത്തിലേക്കാണ് പ്രവേശനം: ഒരു വലിയ അന്താരാഷ്ട്ര സംഘടനക്ക് വേണ്ടതെല്ലാo അവിടെ കാണാം. അവിടത്തെ ഭിത്തിയിൽ അലങ്കരിച്ച് ഒരു വലിയ അവാർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. 2013 ലെ ലോകസമാധാനത്തിനുള്ള നോബൽ സമ്മാനം ഈ സംഘടനയ്ക്കായിരുന്നു. അതിൻ്റെ എല്ലാ അന്തസോടും കൂടി അവിടെ അലങ്കരിച്ച് അത് സ്ഥാപിച്ചിരിക്കുന്നു .അതിവിശാലമായ കഫേ .ജിം, പൂന്തോട്ടം എല്ലാം അവിടെ കാണാം. അവിടുന്നു ഒരു വലിയ ഹാളിലേക്കാണ് നമ്മൾ കയറുന്നത്. അവിടെ ഒരു ഉയർന്ന മനോഹര വേദി. അവിടെ ഭാരവാഹികൾക്ക് ഉള്ളതാണ്. മുൻവശം അർത്ഥ വൃത്താകൃതിയിൽ കസേരകൾ.അതിനു മുമ്പിൽ മൈക്കും ഒരോ ടാബും. അവിടെ സംസാരിക്കുന്നത് ഒരോ രാജ്യക്കാരുടെയും ഭാഷയിൽ അവർക്ക് കേൾക്കാൻ കഴിയും.ലോകസമാധാനത്തിനുള്ള പല പ്രധാന തീരുമാനങ്ങളും ഉരുത്തിരിഞ്ഞത് ഇവിടെയാണ്. അവിടുന്ന് മുകളിലേയ്ക്ക് കയറിയാൽ അവിടെ ആണ് മോൻ്റെ ക്യാമ്പിൻ .അവൻ്റെ ബോസ് സുമിത്തിനെ എനിക്കറിയാം. അദ്ദേഹം നമ്മളെ സ്വീകരിച്ചു. അവൻ്റെ സീറ്റിൽത്തന്നെ പിടിച്ചിരുത്തി. അവിടുത്തെ നെറ്റ് വർക്കിൻ്റെ സിരാകേന്ദ്രമാണവിടം. മൊന് ഇതൊരു ഭാഗ്യമാണ്. അവനവിടെ ജോലി കിട്ടിയപ്പോൾ " ഇത് വെറും ഒരു ഐറ്റി ജോലി അല്ല. അതിലൊക്കെ മേലേ ഉദാത്തമായ ലക്ഷ്യത്തോടെ ലോകസമാധാനത്തിന് വലിയ പങ്കുവഹിക്കുന്ന ഒരു ഉത്തരവാദപ്പെട്ട സംഘടനയിലാണ് നിനക്കീ ഭാഗ്യം വന്നത്. അതിൻ്റെ അന്തസും കാഴ്ച്ചപ്പാടും പൂർണ്ണമായും ഉൾക്കൊണ്ടു വേണം അവിടെ ജോലി ചെയ്യാൻ " എന്നു ഞാൻ പറഞ്ഞതാണ്. അവനതു ശരിക്കും ഉൾക്കൊണ്ടിട്ടുണ്ട് എന്നെനിക്കു മനസിലായി.അവൻ്റെ ഒരോ ചലനത്തിലും ഞാനതു ശ്രദ്ധിച്ചു. എല്ലാവരോടും നന്ദി പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലോകം മുഴുവൻ സന്ദർശിച്ച ഒരു പ്രതീതിയാണെനിക്കുണ്ടായത്..
Friday, June 28, 2024
മാരീ ടൈം ബീച്ച് കോമ്പേഴ്സ് മ്യൂസിയം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 67] ടെസ്റ്റൽ എന്ന ദ്വീപിലെ കാഴ്ച്ചകൾക്കവ സാനമില്ല. യാത്രക്കിടയിൽ അവിചാരിതമായാണ് ആ മ്യൂസിയത്തിൻ്റെ ബോർഡ് ശ്രദ്ധിച്ചത്.ദൂരെ നിന്നു നോക്കയപ്പോൾ നാട്ടിലെ ഒരു വലിയ ആക്രിക്കട ആയാണ് തോന്നിയത്.സമുദ്രയാനങ്ങളുടെ ഒരു ശവപ്പറമ്പ്. പഴയ കാല കപ്പലുകളുടെ എല്ലാ ഭാഗവും എന്തിന് ഒരു തകർന്ന കപ്പൽ പൂർണ്ണമായും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അത് മനോഹരമായി കോർത്തിണക്കി ഒരോ പവലിയനിലായി അതിൻ്റെ ചരിത്രം രേഖപ്പെടുത്തി പ്രദർശിപ്പിച്ചത് കണ്ടപ്പോൾ അവരോടുള്ള ആദരവ് കൂടി .അതൊരു ചരിത്ര മ്യൂസിയമായി രൂപാന്തിരം പ്രാപിച്ചത് അൽഭുതപ്പെടുത്തി. പണ്ട് കപ്പൽ സഞ്ചാരികളുടെ ഒരു പറുദീസ ആയിരുന്നു ഈ ദ്വീപ്. കച്ചവടക്കപ്പലുകൾ ഇവിടെ നങ്കൂരമിട്ടാണ് യൂറോപ്പിൻ്റെ പല ഭാഗത്തും ചരക്കുകൾവിതരണം ചെയ്തിരുന്നത്.പണ്ടു മുതലുള്ള ആ വിളക്ക് മാടം അന്നവർക്ക് തുണ ആയി.അപകടകാരികളായ സമുദ്രജീവികളോടും പ്രവചനാതീതമായ കാലാവസ്ഥ യോടും മല്ലടിച്ചാണന്നവർ ഇവിടെ വന്നിരുന്നത്.പലകപ്പലുകളും ഇവിടെ തകർന്നിട്ടുണ്ട്. പുറംകടലിൽ തകർന്ന കപ്പലുകൾ പിൽക്കാലത്ത് തീരത്തടിഞ്ഞിട്ടുണ്ട്. അതൊക്കെപ്പറുക്കിക്കൂട്ടി അതിൻ്റെ ഭൂതകാലം രേഖപ്പെടുത്തി അതൊരു മ്യൂസിയമാക്കിയ ഭാവന ഗംഭീരം എന്നേ പറയേണ്ടു.ഇവിടത്തെ മണ്ണിൽ നിന്നും തകർന്നതും ഉപേക്ഷിക്കപ്പെട്ടതുമായ അനേകം കപ്പലുകളുടെ അവശിഷ്ട്ടങ്ങൾ അവർ കുഴിച്ചെടുത്തിട്ടുണ്ട്. രണ്ടു രണ്ടര മണിക്കൂർ കണ്ടാസ്വദിക്കാനുണ്ടിവിടെ. ചരിത്ര വിദ്യാർത്ഥികൾക്കിതൊരു പാഠപുസ്തകമാണിത് മറൈയിൻ ടെക്കനോളജി ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു സർവ്വവിജ്ഞാനകോശവും പല പവലിയനിലും ഇനം തിരിച്ച് കപ്പലുകളും ബോട്ടുകളും അന്നുപയോഗിച്ച ഉപകരണങ്ങളും വ്യക്തമായ കുറിപ്പോടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരോന്നിനോടും ചേർന്ന് ഒരോ മിനി തിയേറ്റർ ഉണ്ട്. അവിടെ മുഴുവൻ സമയവും സ്ക്രീനിൽ ഇവയുടെ വിവരങ്ങൾ വിശദീകരിക്കുന്നതും നമുക്ക് കാണാം. പണ്ട് സന്ദേശം അയക്കാനുപയോഗിച്ച മോഴ്സ് ക്കോഡ് കൗതുകമുണർത്തി. മൈതാനമദ്ധ്യത്ത് ഒരു കപ്പലിൻ്റെ മുകൾ ഭാഗം കാണാം.ഗോവണി കയറി ആദ്യ നിലയിൽ ഒരുലൻസിൽക്കൂടി അതിനകത്തള്ള ഒരു വലിയ കപ്പലിൻ്റെ വീഡിയോ കാണാം. അവിടുന്നു മുകളിൽ കയറിയാൽ രണ്ടു ക്യാപ്റ്റൻ മാർ കപ്പൽ നിയന്ത്രിക്കുന്നത് കാണാം. അവരുടെ അടുത്തു നിന്ന് ഫോട്ടോ എടുക്കാം. പുറത്ത് മൈതാനത്ത് പല തരം കപ്പലുകളുടെ അവശിഷ്ടങ്ങൾ ഉണ്ട്.. പലതിലും അകത്തു കയറാം.ഒരു ഭീമൻ കപ്പലിൻ്റെ പ്രൊപ്പല്ലർ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഭീമാകാരമായ അതു തുരുമ്പെടുത്തിട്ടുണ്ട്. പുറത്ത് ഒരു ചെറിയ കുടിലിൽ പരമ്പരാഗത വസ്ത്രം ധരിച്ച ഒരു ഡച്ചു സുന്ദരിയെക്കാണാം. പുറത്ത് കുട്ടികൾക്ക് വിശാലമായ പാർക്കുണ്ട്.അതു പോലെ ഒരു നല്ല കഫെയും. അധികവുo സമൂദ്രവിഭവങ്ങൾ. പിന്നെ അവരുടെ തനതു ബിയറും. പരമ്പരാഗത സാധനങ്ങൾ വിൽക്കുന്ന സ്റ്റാളിൽ കൂടിപ്പുറത്തിറങ്ങി. ലോകത്തെ ആദ്യത്തെയും വലുതുമായ ഈ ചരിത്ര മ്യൂസിയം എൻ്റെ യാത്രയിലെ ഒരു ബോണസ് ആയിരുന്നു.
Thursday, June 27, 2024
ടെസ്റ്റലിലേക്കുള്ള ക്രൂയിസ് യാത്ര ഒരനുഭവം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 65] ടെസ്റ്റൽ ദ്വീപിലേക്കുള്ള ക്രൂയിസ് യാത്ര ഒരനുഭവമാണ്. ഏതാണ്ട് അര മണിക്കൂർ ദൈർഖ്യമേയുള്ളു യാത്രക്ക്. പക്ഷെ അതിൻ്റെ ആസ്വാദ്യത ഒന്നു വേറെയാണ്. നമ്മുടെ കാറും അതിൽ കൊണ്ടു പോകാം. ഫെറി ഒരു വലിയ കപ്പൽ തന്നെ. മുപ്പത്തിനാലു മീററർ നീളം ഒമ്പതു മീറററിൽ താഴെ വീതി.. 1904 മുതൽ ടെസ്സോഫെറാ സേവനo ലഭ്യമാണ്. ലാഭേഛയില്ലാത്ത ഈ സംവിധാനം പൊതുജന പങ്കാളിത്തത്തോടെ ആണ് നടത്തുന്നത് ആയിരത്തി എഴുനൂററി അമ്പത് യാത്രക്കാർക്കും മണ്ണൂററി എമ്പതോളം കാറുകൾക്കും ഈ ഭീമൻ ഫെറിയിൽ ഇടമുണ്ട്. ഫെറിയിലേയ്ക്ക് കാറുകൾ ഓടിച്ചു കയറ്റി പാർക്കു ചെയ്യാം. അവിടുന്ന് ഒരു ഗോവണി യിലൂടെ വിസിറ്റേഴ്സ്റൂമിലേക്ക് കയറാം. വിശാലമായ ഒരു ഹാൾ. മനോഹരമായ ഇരിപ്പിടം': അത്യാവശ്യം ആഹാരവും മദ്യവും കിട്ടും. കാറ്റിൻ്റെ ശല്യമില്ലാതെ നമുക്ക് യാത്ര ചെയ്യാം.അല്ലങ്കിൽ മുമ്പിലുള്ള ഡക്കിലേക്ക് കയറിയാൽ മതി.മുമ്പിലെ കമ്പിയിൽ പ്പിടിച്ച് കാഴ്ച്ചകൾ കാണാം. ടൈറ്റാനിക്കിലെ നായികാ നായകന്മാരെപ്പോലെ.നല്ല കാററാണ്. ധാരാളം സീഗൾ പറന്നു നടക്കുന്നുണ്ട്. അപൂർവ്വം കടൽ കാക്കകളും '. നല്ല തിരയിൽ വെള്ളം തെറിക്കും. ആഹാരസാധനങ്ങൾ ചിലർ എറിഞ്ഞു കൊടുത്തപ്പോൾ അവയുടെ എണ്ണം കൂടി.അവർ ആ കാശത്തിൽ നിന്നു തന്നെ ആ ആഹാരം കൃത്യമായി കൊത്തി എടുക്കുന്നത് ഒരു കാഴ്ച്ചയാണ്. ഇത്രയും അധികം പക്ഷികൾ അതിനായി ശ്രമിക്കുമ്പോൾ അവ തമ്മിൽ ഒരു കലഹം കാണുന്നില്ല എന്നുള്ളത് അൽഭുതമായിത്തോന്നി. സത്യത്തിൽ ഇവരുടെ കളികൾ കണ്ട് ചുറ്റുപാടുകൾ കാണാൻ മറന്നു. ക്രൂയിസ് തീരത്തോടുക്കുന്നു.ഇത് ഡബിൾ എൻ ൻ്റ് ഫെറി ആയതു കൊണ്ട് നേരേ ഓടിച്ച് ദ്വീപിലേക്ക് കയറി. നിരനിര ആയി അതിൽ നിന്ന് കാറുകൾ ഇറങ്ങി വരുന്നത് ഒരു കാഴ്ച്ചതന്നെ.
ടെക്സൽ ഒരു അൽഭുതദ്വീപ്.[ യൂറോപ്പിൻ്റെ ഹൃദയനാളിയിലൂടെ - 64] ടെക്സൽ പിൽക്കാലത്ത് രൂപപ്പെട്ടു വന്ന ഒരു " വാടൻഐലൻ്റാ "ണ്. ഇത്തരത്തിൽ രൂപപ്പെട്ട ഈ ഫ്രീസിയർ ദ്വീപ് ഇത്തരത്തിൽ രൂപപ്പെട്ടവയിൽ ഏറ്റവും വലുതാണ്. പ്രകൃതിയുടെ നിരന്തരമായ താഡനം ഏറ്റ് സമുദ്രത്തിൽ രൂപപ്പെട്ടതാണിത്.പണ്ട് പാലാഴിക Sഞ്ഞപ്പോൾ കിട്ടിയ പോലെ ഒരു മനോഹര ദ്വീപ് ഉയർന്നു വന്നതാണ്ടന്നു പറയാo: ഈ സമുദ്രത്തിലെ ജൈവസമ്പത്ത് മുഴുവൻ സമാഹരിച്ച് വരുണ ദേവൻ സമ്മാനിച്ച ഒരമൂല്യ സമ്പത്ത്.ഇവിടെ മററു തീരപ്രദേശങ്ങളേക്കാൾ കളിമണ്ണിൻ്റെയും കരിങ്കല്ലിൻ്റെയും അളവ് കൂടുതൽ ഉണ്ടിവിടെ. അതാണ് ഇത്ര ഫലഭൂയിഷ്ടമായി ഈ ഭൂമി മാറിയത്. ആയിരത്തി ഒരു നൂറ റി എഴുപതിലെ ഒരു വലിയ വെള്ളപ്പൊക്കത്തിൽ ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായതാണ്. ഇന്നിവിടെ ഏഴു ഗ്രാമങ്ങളാണുള്ളത്. ഇരുപത്തി അഞ്ചു കിലോമീറ്റർ നീളവും ഒമ്പത് കിലോമീറ്റർ വീതിയുമുള്ള ഈ ചെറിയ ദ്വീപിൻ്റെ ജൈവസമ്പത്ത് നമ്മെ അൽഭുതപ്പെടുത്തും.യൂണസ് ക്കൊയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഇവിടെ നാൽപ്പത് പ്രകൃതിസംരക്ഷണ കേന്ദ്രങ്ങൾ ഉണ്ട്. ഗോട്ട്ഫാമും, കൃഷിയും, ബ്രൂവറിയും ഇവിടുത്തെ സമ്പത്താണ്. ഈ ദ്വീപിൻ്റെ പകുതിയിൽ താഴെ വ്യാപിച്ചുകിടക്കുന്ന "ഡൂൺ ഓഫ് നാഷണൽ പാർക്ക് "പ്രകൃ സംരക്ഷണത്തിനുള്ള ഇവരുടെ മുൻ കൈ വിളിച്ചോതുന്നതാണ് ഈ മരതക ദ്വീപിൽ താമസിച്ച്, പ്രകൃതി ഭംഗി ആസ്വദിച്ച് ഇവരുടെ തനതായ ബിയറും രുചിച്ച്, ജലവിഭവങ്ങൾ കഴിച്ച് അങ്ങിനെ അല്ലലില്ലാതെ കൂടാൻ മോഹം തോന്നി. നല്ല ഫൈവ് സ്റ്റാർ റിസോർട്ടു മുതൽ നാടൻ ഹോം സ്റ്റെവരെ ഇവിടെ സുലഭം. കാലങ്ങളായി എക്കൽ അടിഞ്ഞ് രൂപപ്പെട്ട ഈ ദ്വീപിലെ മണ്ണ് ഫലഭൂയിഷ്ട്ടമാണ്. അവിടുത്തെ വിളക്കുമാടവും, പ്രസിദ്ധമായ ബീച്ചുകളും, അത്യന്താധുനിക ബീച്ച് റിസോർട്ടുകളും, അഗ്രികൾച്ചറൽ ഫാമുകളും - സീൽ മ്യൂസിയവും എല്ലാം വിസ്ഥരിച്ച് കാണാൻ ഒരു ദിവസം തികയില്ല. വെറും കാഴ്ച്ച കാണൂകയല്ല അത് അനുഭവിക്കുകയാണ് ചെയ്യേണ്ടത്.
Tuesday, June 25, 2024
ഗീതൂർണ് - ഡച്ചിലെ വെനീസ് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 62] റോഡുകൾ ഇല്ലാത്ത ഒരു ഗ്രാമം. ഒരു ഗ്രാമം മുഴുവൻ തലങ്ങും വിലങ്ങും കനാലുകൾ'. അതെല്ലാം വിശാലമായ ഒരു തടാകവുമായി ബന്ധിച്ചിരിക്കുന്നു. കനാലിൻ്റെ വശത്തുകൂടി ചെറിയ വീതി കുറഞ്ഞ വഴികൾ. സൈക്കിൾ യാത്രക്കാർ ക്കും കാൽനടയാത്രക്കാർക്കും വേണ്ടി. പാതയോരം മുഴുവൻ പരമ്പരാഗത പുൽ മേഞ്ഞ വീടുകൾ.ഫാം ഹൗസുകൾ, ചെറിയ ചെറിയ ഭക്ഷണശാലകൾ.അതു പോലെ കനാലിൻ്റെ മറുവശവും. പലഭാഗത്തായി കനാലിനെ ക്രോസ് ചെയ്ത നൂറ്റി എമ്പത്തിനാലോളം തടിപ്പാലങ്ങൾ .അടിയിൽ കൂടി ബോട്ട് പോകാൻ പാകത്തിന് ഉയർന്നതാണ് ഈ പാലങ്ങൾ. കാറ് പാർക്ക് ചെയ്യാൻ ആരംഭത്തിൽത്തന്നെ ഒത്തിരി കാർപാർക്കുകൾ ഉണ്ട്. അവിടെ നല്ല ഹോട്ടലുകളും കാണാം. ആദ്യ പാർക്കിൽ തന്നെ കയറി. അവിടെ തൊണ്ണൂററി അഞ്ച് വയസായ ഒരു സുന്ദരി ഇരിപ്പുണ്ട്. അവിടെ പാർക്കിഗ് ഫീസ് അടയ്ക്കണം. അവരുടെ ബോട്ട് എടുത്താൽ ഈ ഫീസ് തിരിച്ചു തരും.. ഈ ജല ഗ്രാമം ഹരിതാഭമാണ്. ഗ്രാമീണ ഭംഗി മുറ്റിനിൽക്കുന്ന അന്തരീക്ഷം. ഈ കനാൽ തീരത്തുകൂടി ഇങ്ങിനെ നടക്കാം. താറാവിൻ്റെയും മറ്റു പക്ഷികളുടേയും ശബ്ദം മാത്രം. തൂവെള്ള അരയന്നങ്ങളുടെ ലാസ്യഭംഗി. വഴിവക്കത്തുള്ള കടയിൽ നിന്ന് ബിയറും മറ്റ് ചെറുകടികളും വാങ്ങി ആ ഗ്രാമഭംഗിയിൽ മുങ്ങി നടക്കാം. സൈക്കിൾ യാത്രക്കാരും ധാരാളം ഉണ്ട്. ആ കനാലിൽ നിരനിര ആയി ബോട്ടുകൾ കാണാം. പലതരത്തിലുള്ള ബോട്ടുകൾ സ്വന്തമായി ഓടിയ്ക്കുന്നവയാണധികവും. കൺ ണ്ടക്ക് റ്റഡ് ക്രൂയിസുകളും ഉണ്ട്. വലിയ ബോട്ട്. അതിൽ ബോട്ടിൻ്റെ ക്യാപ്റ്റനും ഗൈഡും കാണും. സ്വന്തമായി ഒരു ബോട്ട് എടുക്കാം. പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന ഒരു വലിയ വെള്ളപ്പൊക്കത്തിൽ ആ നാടു മുഴുവൻ വെള്ളത്തിൽ മുങ്ങി. അവരുടെ ആയിരക്കണക്കിന് ആടുകൾ ചതുപ്പിൽ മുങ്ങിച്ചത്തു. പിൽക്കാലത്ത് അവിടം പഴയ രീതിയിലാക്കാനുള്ള ശ്രമത്തിനിടെ അവിടെ ഈ ആടുകളുടെ അനേകംകൊമ്പുകൾ ആണ് കാട്ടിയത്. അതുകൊണ്ടാണത്രേ ഈ ഗ്രാമത്തിന് ഗോട്ട്ത്രോൺ എന്നു പേരു വന്നത്. നടന്നു നടന്നു അങ്ങിനെ ആ ഗ്രാമത്തിൻ്റെ അങ്ങേത്തലയ്ക്കൽ എത്തി. അവിടുന്ന് ബോട്ട് എടുത്ത് തിരിച്ചു പോരാം. അടുത്തത് സാഹസികമായ ആ ബോട്ട് യാത്ര.
Monday, June 24, 2024
ഹേഗിലെ പനോരമമെസ് ഡാഗ് മ്യൂസിയം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 61] ഹേഗിലെ മനോഹരമായ ഒരു ആർട്ട് മ്യൂസിയമാണിത്.ചിത്രകാരന്മാരുടെ നാടാണ് നതർലൻ്റ് എന്നു തോന്നിയിട്ടുണ്ട്. ലോക പ്രസിദ്ധമായ പെയിൻ്റിഗുകൾ വലിയ ഫെയിം ചെയ്തു ഭിത്തിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ഒരോ മുറിയും ഈ അമൂല്യമായ പെയ്ൻ്റി ഗിൻ്റെ ഒരോ ഗ്യാലറി ആണ്. അത്ര ഭംഗിയായാണ് അത് പ്രദർശിപ്പിച്ചിരിക്കുന്നത് 'ഇതൊന്നുമല്ല എന്നേ അമ്പരിപ്പിച്ചത്., ഹെൻസിക്ക് വില്യം മെസ് ഡാമിൻ്റെ പനോര മിക്ക് പെയ്ൻ്റി ഗ് ആണ്. മ്യൂസിയത്തിൻ്റെ പ്രധാന മുറിയിൽ നിന്ന് വളഞ്ഞ ഒരു ഗോവണിയുണ്ട്. ആ ഗോവണി കയറി മുകളിൽ വൃത്തത്തിലുള്ള ഒരു പവലിയനിൽ എത്താം. അതിൻ്റെ ചുറ്റും മുട്ടോളം പൊക്കത്തിൽഗ്രില്ലിട്ടിട്ടുണ്ട്. അവിടുന്നു ചുറ്റും മുള്ള കാഴ്ചയാണ് നമ്മളെ ഞട്ടിയ്ക്കുന്നത്.ആ പവലിയനു ചുറ്റും ദൂരെ മു ണ്ണൂറ്റി അറുപത് ഡിഗ്രിയിൽ വിശാലമായ ഒരു പെയ്ൻ്റി ഗ് കാണാം. പതിനാലു മീറ്റർ ഉയരവും നൂറ്റി ഇരുപതു മീററർ ചുറ്റളവും ഉള്ള ഒരു വലിയ പെയ്ൻ്റി ഗ്' പരമ്പരാഗത ഗ്രാമവും , നെതർലൻ്റിൻ്റെ വടക്കൻ കടൽ, മണൽ കൂനകൾ, കടൽ തീരം, മത്സ്യത്തൊഴിലാളികൾ, അവരുടെ ഉപകരണങ്ങൾ എല്ലാം ഒരു ക്യാൻവാസിൽ മു ണ്ണൂറ്റി അറുപത് ഡിഗ്രിയിൽ നമുക്ക് കാണാം. നടുക്ക് നിന്ന് ചുറ്റും കാണുന്ന പോലെയാണ് ആ പെയിൻ്റിഗ് ആ മണൽപ്പുറത്ത് സൈനിക പരിശീലനം നടത്തുന്ന കുതിരപ്പടയാളികളേയും കാണാം. ഒരാകാശം മുഴുവൻ ക്യാൻവാസാക്കിയ പോലെ. അവിടെ ഒരു മൂലക്ക് ചിത്രകാരൻ്റെ ഭാര്യയേയും വരച്ചു വച്ചിട്ടുണ്ട്. ത്രിമാന ഭാവമുള്ള ഈ പെയിൻ്റിഗിൻ്റെ മുകളറ്റം പവലിയൻ്റെ റൂഫ് തള്ളി നിൽക്കുന്നതു കൊണ്ട് കാണില്ല. നിലത്തുള്ള മണൽതിട്ടയുടെ ബാക്കി ആയാണ് ആ പെയിൻ്റിഗ് അനുഭവപ്പെടുക സ്ക്കേ വനിഗൻ ബീച്ചും ഹേഗിലെ പരമ്പരാഗതമായ പ്രദേശവും എങ്ങിനെ ഇത്ര വലിയ ഒരു ക്യാൻവാസിൽ , അൽഭുതം തോന്നും സിലിണ്ടറിയ്ക്കൽ ക്യാൻവാസ് ഇതിൻ്റെ മദ്ധ്യത്തിലുള്ള ഒരു ഗ്ലാസ് സിലിണ്ടറിൽ വരച്ച് ആ വലിയ പനോരമിക്ക് പെയിൻ്റ് പ്രോജക്റ്റ് ചെയ്ത് ചുറ്റുമുള്ള ഒരു വലിയ വൃത്തത്തിൽ പതിപ്പിച്ച രീതിയിലാണ് അതിൻ്റെ കാഴ്ച്ച.ഇതൊരു വലിയ അനുഭവമാണ്.'ബൈനാക്കുലർ വച്ച് നോക്കുമ്പോൾ അതിൻ്റെ അതിസൂഷ്മമായ തലങ്ങളുടെ പോലും കൃത്യത നമ്മേ അൽഭുതപ്പെടുത്തും. അവിടെ അങ്ങിനെ ആസ്വദിയ്ക്കാൻ ബൈനാകുലർ വച്ചിട്ടുണ്ട്. ആ വിശ്വ പ്രസിദ്ധപെയിൻ്റിഗിൻ്റെ ചെറിയ വിശദാംശങ്ങൾ കാണുമ്പഴാണ് അതിൻ്റെ മനോഹാരിത നമുക്ക് കൂടുതൽ ഹൃദ്യമാകുന്നത് '
മദ്രാസ് ഡയറീസിലെ പഴയിടം രുചി. [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 60] ദേഹാർ കൊട്ടാരത്തിലേയും ഉദ്യാനത്തിലേയും മനം മയക്കുന്ന കാർഴ്ച്ചകൾ കണ്ട് സമയം പോയതറിഞ്ഞില്ല. വിശപ്പും ദാഹവും അറിഞ്ഞില്ല. അഞ്ചു മണിക്കൂർ.! പുറത്തിറങ്ങി. നല്ല വിശപ്പുണ്ട്. ആനയെ ത്തിന്നാനുള്ള വിശപ്പ്!ബർഗ്ഗറും, പിസ്സയും, പാസ്തയും പോരാ.നല്ല നാടൻ സസ്യാഹാരം തന്നെ വേണം. ഗൂഗിളിൻ്റെ സഹായത്താൽ ഉട്രക്ററിൽ തന്നെയുള്ള മദ്രാസ് ഡയറിയുടെ മുന്നിലെത്തി.കോട്ട് മുന്നിൽ തൂക്കി അകത്തു കടന്നു.വലത്ത് വശത്ത് ഒരു ഗണേശ വിഗ്രഹം ഉണ്ട്.വിശപ്പിൻ്റെ പ്രതീകമായി. നല്ല ചന്ദനത്തിരിയുടെ ഗന്ധം.നിലവിളക്ക് കൊളുത്തിയിരിക്കുന്നു. അകത്തു കടന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു ചെറിയ റസ്റ്റോറൻ്റ്. ഉറക്കെ തമിൾ പാട്ട് വച്ചിട്ടുണ്ട്. ഇടക്കിടെ മലയാളം പാട്ടും. ഒരു തമിഴ് പ്പയ്യൻ ഓടി വന്നു. സൗകര്യമുള്ള ഒരിരിപ്പിടത്തിലേയ്ക്ക് ക്ഷണിച്ചു. ഒരു വലിയ ബുക്ക് കൊണ്ടു വച്ചു. മെനുവാണ്. ഏതു വേണം തീരുമാനിക്കാം. നല്ല സ്പടികഗ്ലാസിൽ ജീരകവെള്ളം കൊണ്ടു വച്ചു. മിനി ഇഡ്ഡലിയുണ്ട്. സാമ്പാറും. ഒരു വലിയ പ്ലെയിറ്റിൽ ഇരുപത് ഇഡ്ഡലിയുണ്ട്. നല്ല ചൂട് സാമ്പാറിൽ കുളിച്ച് .പിന്നെ സാമ്പാർ വട.സാമ്പാറിൻ്റെ ഗൃഹാതുരത്വം ഉണർത്തുന്ന മണം. പിന്നെ ഒരു വലിയ പേപ്പർ റോസ് റ്റും' തത്ക്കാലം അതു മതി. യുദ്ധം തുടങ്ങി.ആർത്തി ആസ്വാദ്യകരമാകുന്നതിവിടെയാണന്നു തോന്നി. അവസാനം ഒരു തൈയിർവട .വയർ നിറഞ്ഞു.ഇനി ഒരു സ്ട്രോ ഗ് ചായ .ഇവിടെ ചായ ക്ക് കടുപ്പം കാണില്ല. പുറത്തു നിന്ന് കടുപ്പമുള്ള ചായവേണമെങ്കിൽ ഇവിടെ വരണം എന്നു തോന്നി. ഇവിടുത്തെ ടിഫിൻ സമ്പാർ പ്രസിദ്ധമാണ്. മദ്രാസി സാമ്പാറിൻ്റെ മണവും രുചിയും മത്ത് പിടിപ്പിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസിദ്ധമായ സാമ്പാറിൻ്റെ രുചിക്കൊപ്പം നിൽക്കുന്ന രുചി. യുദ്ധം അവസാനിച്ചു. ബില്ല് മൊബൈൽ ഉപയോഗിച്ച് പേചെയ്യുമ്പോൾ വെയിറ്ററുടെ ടിപ്പ് കൂടി അതിൽ ഉൾപ്പെടുത്താം. കൗണ്ടറിലെ ജീരകവും രുചിച്ച് പുറത്തിറങ്ങുമ്പോൾ മനസ്സിനിണങ്ങുന്ന രുചിക്കൂട്ടുകളുടെ രസതന്ത്രം എന്നെ അൽഭുതപ്പെടുത്തി.
Friday, June 21, 2024
പാച്ചുവിൻ്റെ ഫുട്ബോൾ [അച്ചു ഡയറി-568] മുത്തശ്ശാ ഇന്ന് പാച്ചൂന് ഫുട്ബോൾ മത്സരമായിരുന്നു. തോറ്റു തുന്നo പാടി ആണ് വന്നത്. അവൻ ആരേം മൈൻ്റ് ചെയ്യാതെ ബാഗും വലിച്ചെറിഞ്ഞ് സോഫയിൽപ്പോയി ഇരുന്നു.ആള് സങ്കടത്തിലാണ്. പക്ഷേ അവൻ തോൽവിയ്ക്കെന്തെങ്കിലും കാരണം കണ്ടു പിടിക്കും എന്നെനിയ്ക്കറിയാമായിരുന്നു. അവൻ പറഞ്ഞത് തോൽക്കാൻ കാരണം മുത്തശ്ശനാണന്നാണ് .അതായത് ഹാൻ്റ് ബോൾ ഒരുപാട് വന്നു. ചവിട്ടിയാൽ തൊട്ടു തലയിൽ വയ്ക്കണമെന്ന് മുത്തശ്ശനാ പഠിപ്പിച്ചതത്രേ. അവൻ അങ്ങിനെ തൊട്ടു തലയിൽ വച്ചതൊക്കെ ഹാൻ്റ് ബോളായാ ഫൗളായി. എതിരാളികൾക്ക് ഗോളടിയ്ക്കാൻ അവസരമായി. ഈ ന്യായീകരണം കുറച്ചു കടന്നു പോയി മുത്തശ്ശാ. ഇത്രയും പ്രതീക്ഷിച്ചില്ല. അവൻ സീരിയസാണ്.' മുത്തശ്ശന്മാരെ അനുസരിക്കുന്നത് തെറ്റാണോ? അവൻ കുറേക്കൂടിക്കടന്ന് ഒരു പ്രസ്താവന കൂടി നടത്തി"വെറുതേ അല്ല ഇൻഡ്യ ഫുട്ബോളിൽ ഇങ്ങിനെ തോൽക്കുന്നത്. ഇങ്ങിനെ ഉള്ള ആചാരങ്ങൾ പറഞ്ഞു കൊടുത്തിട്ടാണ്. "ദുഷ്ടൻ അവൻ്റെ തോൽവിക്ക് അവൻ കണ്ടെത്തിയ ന്യായം കുറേ കടന്നു പോയി മുത്തശ്ശാ സത്യത്തിൽ അവൻ വരുത്തർച്ച രണ്ട് ഹാൻ്റ്ബോളിൽ നിന്നുള്ള പ്രീ കിക്കാണ് കളിയിൽ തോൽക്കാൻ കാരണം. ഒന്നു പെനാൽറ്റി ഏരിയാ യിൽ ആയിരുന്നു. അവനെ കൂട്ടുകാർ പൊരിച്ചു കാണും. അതിനാണ് ഈ ന്യായീകരണങ്ങൾ അവൻ നിരത്തിയത്. അവനെ എന്തു ചെയ്യണം. മുത്തശ്ശൻ പറയൂ
Thursday, June 20, 2024
വരുണിൻ്റെ ഡച്ച് മോഡൽ വീട് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 57 ] ഡച്ചുടച്ചുള്ള ഒരു വീട്. അതവൻ്റെ സ്വപ്നമായിരുന്നു.അത് ആ ശൈലിയിലുള്ള ഒരപ്പാർട്ട്മെൻ്റിൽ അവനേ എത്തിച്ചു. ഏതാണ്ട് ഒരു മയിൽ നീളത്തിൽ നാലു നിലകളിൽ നീണ്ടു നിവർന്നു കിടക്കുന്ന ഒരപ്പാർട്ട്മെൻ്റ്.ദി ഹേഗിനുള്ളിൽത്തന്നെ. നടുക്കള്ള ഒരു മൈതാനം അതിനിരുവശവും റോഡ് സൈക്കിൾ പാത്ത് ഫുട്പാത്ത്' പിന്നെ അപ്പാർട്ട്മെൻ്റ് .പുറമേ നിന്നു നോക്കുമ്പോൾ ഒരു പോലെ. വീട്ടുനമ്പർ മറന്നാൽ ഇന്നും കണ്ടു പിടിക്കാൻ പറ്റില്ല. ഇതുപോലത്ത ഒരഞ്ചു നിര 'സങ്കൽപ്പിച്ചു നോക്കൂ. ഇഷ്ടികയിലും തടിയിലും തീർത്ത അവരുടെ പരമ്പരാഗതമായ നിർമ്മാണ ശൈലി.ഗോവണി കയറി എത്തുന്നിടത്ത് മൂന്നു കതകുകൾ കാണാം. അതിൻ്റെ വലത്തു വശം പൂട്ടു തുറന്ന് അകത്തു കയറിയാൽ ഷൂസ് വയ്ക്കാനും കോട്ട് തൂക്കാനുമുള്ള സ്ഥലം. അവിടുന്ന് വളഞ്ഞ ഒരു ഗോവണിയാണ്. ഇടുങ്ങിയ ആ ഗോവണി അവരുടെ ഒരു പ്രത്യേക തയാണ് അത് ചെന്നെത്തുന്നത് ഒരു ചെറിയ മുറിയിൽ .വലത്ത വശത്ത് വിശാലമായ ഒരു ഹോൾ: രണ്ടുവശവും ഗ്ലാസിട്ട .മുഴുനീള ജനൽ ' ദീർഘചതുരാകൃതിയിലുള്ള ആ മുറി കെട്ടിടത്തിൻ്റെ മുഴുവൻ വീതിയും എത്തി നിൽക്കുന്നു. അവിടെലിവിഗ് റൂം ' ടി വി.അതിനടിയിൽ തീ കത്തിച്ച് തണുപ്പകറ്റാനുള്ള പഴയ മോഡൽ ചിമ്മിനി .അതിൻ്റെ മറ്റേ അറ്റത്ത് ഡൈനിംഗ് ടേബിൾ' പിന്നെ ഒരു വലിയ പോർട്ടിക്കൊ. അതിനിടത്തു വശത്ത് എല്ലാ ആഡംബര സൗകര്യവുമുള്ള ഓപ്പൺ കിച്ചൻ .അടുപ്പ് ഇലട്രിക്ക് ആണ് . ആദ്യം എത്തിയിടത്തു നിന്ന് വേറൊരു ഇടുങ്ങിയ ഗോവണി' അവിടെ ആ ഹോളിൻ്റെ രണ്ടറ്റത്തും ബഡ്റൂമുകൾ.രണ്ടിനും പോർട്ടിക്കൊ.കുറിയ വശം മുഴുവൻ ഗ്ലാസിട്ട ജനാലകൾ. ആ രണ്ടു കിടപ്പുമുറിയുടെ നടുക്ക് ഒരു വിശാലമായ കുളിമുറി. ആ അത്യാഡംബര കുളിമുറിയിൽ ബാത്തി ഗ് ടബ് ഉൾപ്പടെ എല്ലാം സഞ്ജീകരിച്ചിരിക്കുന്നു. ഗോവണി കയറി എത്തുമ്പോൾ ഇടത്തുവശത്ത് ഓഫീസ് റൂം. വർക്കിഗ് സ്പെയിസ് .ആ ഇ ട നായിയുടെ വശത്ത് കക്കൂസ്.അവിടെ മുകളിൽ ഒരു തടി ഗോവണി വച്ചിട്ടുണ്ട്. അത് താഴേക്ക് വലിച്ച് നിലത്തറപ്പിക്കാം. അതിനു മുകളിലുള്ള കൂടാരമയിലേക്ക് കയറാം. അവിടെ വിശാലമായ ഒരു ഹാൾ ആണ്.മുഖപ്പുകൾ വെളിച്ചം തരുന്നു. ഒരു വലിയ ഹോം തിയേറ്ററിന് പറ്റിയ സ്ഥലം. ഈ വിവരണം ഇവിടുള്ള അയ്യായിരം വീടുകൾ ക്കും ബാധകമാണ്. ഒരു വ്യത്യാസവുമില്ല. ഗ്രൗണ്ട് ഫ്ലോറിലുള്ളവർക്ക് വിശാലമായ ബാക്ക് യാർഡുണ്ട്.അത്രയേ ഒള്ളു.ഇതിന് പുറമേക്ക് ഒരു ഡക്കറേഷനും അവർ സമ്മതിക്കില്ല. കാർ പാർക്കിഗ് പാതയോരത്താണ്. ഏതാണ്ട് നൂറ്റി അമ്പത് വർഷം പഴക്കം കാണുമി തിന്. ഇപ്പഴും ഒരുകേടും ഇല്ല പ്രോസസ് ചെയ്ത തടിയാണ്.പിന്നെ ഇവിടെ ചിതൽ തുടങ്ങിയവയൊന്നുമില്ല. പല ഇടുങ്ങിയ ഫ്ലാറ്റുകളിലും ജീവിച്ചവർക്ക് ഇതൊരു സ്വർഗ്ഗമാണ്.
Wednesday, June 19, 2024
Iക്രിസ്തുദേവൻ്റെ ദിവ്യ രക്തം സൂക്ഷിച്ച ബസലിക്ക [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 54]
ബ്രൂഗ്സ് ക്വയറിൽ വലതു മൂലയിൽ ഒരു പള്ളി കാണാം. ഹോളി ബസലിക്ക. അവിടെ യേശുദേവൻ്റെ ദിവ്യരക്തം സൂക്ഷിച്ചിട്ടുണ്ടത്രേ. രണ്ടു നിലകളുള്ള ആ റോമൻ കത്തോലിക്കാ ചർച്ചിലേയ്ക്ക് കാലെടുത്തു വച്ചപ്പോൾ ത്യാഗത്തിൻ്റെ കഥകൾ പറഞ്ഞു പഠിപ്പിച്ച ആ മഹാത്മാവിനെ മനസ്സിൽ ഓർത്തു.ഗോഥിക്ക് റിവൈവൽ ശൈലിയിൽ പ്പണിത ആ ദേവാലയത്തിൻ്റെ ചാരുത ഒന്നു വേറേ തന്നെയാണ്. രണ്ടു നിലകളാണതിന്. മുപ്പത് കിലോഗ്രാം സ്വർണ്ണവും വെള്ളിയും പിന്നെ നൂറോ ളം അമൂല്യ രത്നങ്ങളും കൊണ്ടലങ്കരിച്ച ആ പള്ളി മനസിൽ 'ഓളങ്ങൾ സൃഷ്ടിച്ചു.അവിടുത്തെ സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങൾ മനോഹരമാണ്. അതിൽ നിന്ന് രണ്ടാം നിലയിലേക്ക് ഒരു ഗോവണിയുണ്ട് അതു കയറിച്ചെല്ലുമ്പോൾ വിശുദ്ധ കുരിശിൻ്റെ ചാപ്പലിൽ എത്തുന്നു' അവിടെ ആണ് യേശുദേവൻ്റെ രക്തം സൂക്ഷിച്ചിരിക്കുന്നത്
അരിമേത്തിയിലെ ജോസഫ് ആ ദിവ്യ രക്തം സംരക്ഷിച്ച് ഇവിടെ എത്തിച്ചു എന്നാണ് വിശ്വാസം '. ക്രിസ്തുവിൻ്റെ ജീവിതത്തിലെ നിരവധി മൂഹൂർത്തങ്ങൾ അവിടെ ചിത്രീകരിച്ചിട്ടുണ്ട്. അവിടുത്തെ അൾത്താരയിൽ പ്രവേശിക്കാൻ ക്യൂ നിൽക്കണം. അവിടെ പരിപൂർണ്ണ നിശബ്ദതയാണ്. ആരും സംസാരിക്കുന്നില്ല. ചിത്രം എടുക്കുന്നില്ല. അർത്ഥവൃത്താകൃതിയിലുള്ള അൾത്താരയിലേക്ക് കയറാൻ വളഞ്ഞ പടികൾ ഉണ്ട് 'അവിടെ ഒരു കന്യാസ്ത്രീ ക്രിസ്തുവിൻ്റെ രക്ത മടങ്ങിയ ആ ചെറിയ ചെപ്പ് കയ്യിൽപ്പിടിച്ചിട്ടുണ്ട്. നല്ല ക്രിസ്റ്റലിൽ നിർമ്മിച്ച ഒരു ചെറിയ സിലിണ്ടർ. അതിൻ്റെ അറ്റങ്ങളിൽ സ്വർണ്ണം കെട്ടിച്ചിട്ടുണ്ട്. രത്നങ്ങൾ പതിച്ചിട്ടുണ്ട്. അതിലാണ് ആ ദിവ്യരക്തം സൂക്ഷിച്ചിരിക്കുന്നത്. അതിനു മുകളിലെ ക്രിസ്റ്റൽ സുതാര്യമാണ് അതിലൂടെ ആരക്തം നമുക്ക് കാണാം.
ആ പരിശുദ്ധാത്മാവിൻ്റെ ത്യാഗത്തിൻ്റെ കഥകൾ മനസിലൂടെ കടന്നു പോയി. തൊട്ട് വന്ദിച്ചു. അവർ ഒരു ലീഫ് ലറ്റ് എടുത്തു തന്നു. അതിൽ പല ഭാഷകളിൽ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ ശാന്തത മനസ്സിനൊരു വിങ്ങൽ ഉണ്ടാക്കി.ഇതു ശരിക്കും ക്രൈസ്റ്റിൻ്റെ രക്തം തന്നെയോ? ആ വിവാദങ്ങൾക്കൊന്നു oഅപ്പോൾ മനസിൽ സ്താന്നമുണ്ടാകില്ല.അവർ ഉണ്ടന്നു പറയുന്ന ഒരു വസ്തുവിന് ഒരു ദിവ്യ ഭാവമുണ്ട്. ഇതൊരു വലിയ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആ വിശ്വാസത്തെ പൂർണ്ണമായും ഉൾക്കൊണ്ടാലേ ഈ സന്ദർശ്ശനം കൊണ്ട് കാര്യമുളളു. ആ വലിയ തിരക്കിനിടയിൽ ശാന്തി കിട്ടിയ കുറേ നിമിഷങ്ങൾ എന്നു തോന്നിച്ചു .
Iക്രിസ്തുദേവൻ്റെ ദിവ്യ രക്തം സൂക്ഷിച്ച ബസലിക്ക [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 54]
ബ്രൂഗ്സ് ക്വയറിൽ വലതു മൂലയിൽ ഒരു പള്ളി കാണാം. ഹോളി ബസലിക്ക. അവിടെ യേശുദേവൻ്റെ ദിവ്യരക്തം സൂക്ഷിച്ചിട്ടുണ്ടത്രേ. രണ്ടു നിലകളുള്ള ആ റോമൻ കത്തോലിക്കാ ചർച്ചിലേയ്ക്ക് കാലെടുത്തു വച്ചപ്പോൾ ത്യാഗത്തിൻ്റെ കഥകൾ പറഞ്ഞു പഠിപ്പിച്ച ആ മഹാത്മാവിനെ മനസ്സിൽ ഓർത്തു.ഗോഥിക്ക് റിവൈവൽ ശൈലിയിൽ പ്പണിത ആ ദേവാലയത്തിൻ്റെ ചാരുത ഒന്നു വേറേ തന്നെയാണ്. രണ്ടു നിലകളാണതിന്. മുപ്പത് കിലോഗ്രാം സ്വർണ്ണവും വെള്ളിയും പിന്നെ നൂറോ ളം അമൂല്യ രത്നങ്ങളും കൊണ്ടലങ്കരിച്ച ആ പള്ളി മനസിൽ 'ഓളങ്ങൾ സൃഷ്ടിച്ചു.അവിടുത്തെ സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങൾ മനോഹരമാണ്. അതിൽ നിന്ന് രണ്ടാം നിലയിലേക്ക് ഒരു ഗോവണിയുണ്ട് അതു കയറിച്ചെല്ലുമ്പോൾ വിശുദ്ധ കുരിശിൻ്റെ ചാപ്പലിൽ എത്തുന്നു' അവിടെ ആണ് യേശുദേവൻ്റെ രക്തം സൂക്ഷിച്ചിരിക്കുന്നത്
അരിമേത്തിയിലെ ജോസഫ് ആ ദിവ്യ രക്തം സംരക്ഷിച്ച് ഇവിടെ എത്തിച്ചു എന്നാണ് വിശ്വാസം '. ക്രിസ്തുവിൻ്റെ ജീവിതത്തിലെ നിരവധി മൂഹൂർത്തങ്ങൾ അവിടെ ചിത്രീകരിച്ചിട്ടുണ്ട്. അവിടുത്തെ അൾത്താരയിൽ പ്രവേശിക്കാൻ ക്യൂ നിൽക്കണം. അവിടെ പരിപൂർണ്ണ നിശബ്ദതയാണ്. ആരും സംസാരിക്കുന്നില്ല. ചിത്രം എടുക്കുന്നില്ല. അർത്ഥവൃത്താകൃതിയിലുള്ള അൾത്താരയിലേക്ക് കയറാൻ വളഞ്ഞ പടികൾ ഉണ്ട് 'അവിടെ ഒരു കന്യാസ്ത്രീ ക്രിസ്തുവിൻ്റെ രക്ത മടങ്ങിയ ആ ചെറിയ ചെപ്പ് കയ്യിൽപ്പിടിച്ചിട്ടുണ്ട്. നല്ല ക്രിസ്റ്റലിൽ നിർമ്മിച്ച ഒരു ചെറിയ സിലിണ്ടർ. അതിൻ്റെ അറ്റങ്ങളിൽ സ്വർണ്ണം കെട്ടിച്ചിട്ടുണ്ട്. രത്നങ്ങൾ പതിച്ചിട്ടുണ്ട്. അതിലാണ് ആ ദിവ്യരക്തം സൂക്ഷിച്ചിരിക്കുന്നത്. അതിനു മുകളിലെ ക്രിസ്റ്റൽ സുതാര്യമാണ് അതിലൂടെ ആരക്തം നമുക്ക് കാണാം.
ആ പരിശുദ്ധാത്മാവിൻ്റെ ത്യാഗത്തിൻ്റെ കഥകൾ മനസിലൂടെ കടന്നു പോയി. തൊട്ട് വന്ദിച്ചു. അവർ ഒരു ലീഫ് ലറ്റ് എടുത്തു തന്നു. അതിൽ പല ഭാഷകളിൽ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ ശാന്തത മനസ്സിനൊരു വിങ്ങൽ ഉണ്ടാക്കി.ഇതു ശരിക്കും ക്രൈസ്റ്റിൻ്റെ രക്തം തന്നെയോ? ആ വിവാദങ്ങൾക്കൊന്നു oഅപ്പോൾ മനസിൽ സ്താന്നമുണ്ടാകില്ല.അവർ ഉണ്ടന്നു പറയുന്ന ഒരു വസ്തുവിന് ഒരു ദിവ്യ ഭാവമുണ്ട്. ഇതൊരു വലിയ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആ വിശ്വാസത്തെ പൂർണ്ണമായും ഉൾക്കൊണ്ടാലേ ഈ സന്ദർശ്ശനം കൊണ്ട് കാര്യമുളളു. ആ വലിയ തിരക്കിനിടയിൽ ശാന്തി കിട്ടിയ കുറേ നിമിഷങ്ങൾ എന്നു തോന്നിച്ചു .
Monday, June 17, 2024
ജൻ്റിലെ വാക്കിഗ് ടൂർ. [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 52] ബൽജിയത്തിലെ ജൻ്റ് നഗരം ചരിത്രപ്രസിദ്ധമാണ്. അവിടെ വാക്കിഗ് ടൂർ ഉണ്ട്. നല്ല ഒരു ഗൈഡ്കൂടെക്കാണും. സ്ഥലം മുഴുവൻ നടന്നു കാണുക. അതു കൊള്ളാമല്ലോ? ഓൺലൈനിൽ ബുക്ക് ചെയ്തു. ഹിസ്റ്റോറിക്കൽ ടൂർ ആണ് ഞങ്ങൾ സെലക്റ്റ് ചെയ്തത്. ഒരോരുത്തരുടെ താൽപ്പര്യമനുസരിച്ച് ഏതുതരം ടൂർ എന്നു തീരുമാനിച്ചു വേണം ബുക്ക് ചെയ്യാൻ.രണ്ടു മണിക്കൂർ ആണ് യാത്ര. കൃത്യം പതിനൊന്നിന് അവർ പറഞ്ഞിടത്തെത്തി. അവിടെ എൺമ്പത് വയസ്സുള്ള ഒരു മുത്തശ്ശൻ ഒരു ഓറഞ്ച് കളറുള്ള കുടയും പിടിച്ചു നിൽക്കുന്നുണ്ട്.അടുത്തുചെന്ന് കൺഫേം ചെയ്തു. ഈ ടൂർ തികച്ചും സൗജന്യമാണ്. ഞങ്ങളെ പന്ത്രണ്ട് പേരുള്ള രണ്ടു ടീമായിത്തിരിച്ചു. അടുത്ത ആൾ ഒരു കോളേജ് കുമാരനാണ്. ഞങ്ങൾ അയാളുടെ കൂടെക്കൂടി.ഡാനിഷ്. 25 വയസ് പ്രായം വരും. സുമുഖൻ.നല്ല സ്മാർട്ട് ആയി ഇംഗ്ലീഷ് സംസാരിക്കും. അയാൾ പോസ്റ്റു ഗ്രാജ്വേഷന് പഠിക്കുകയാണ്.ജീവിയ്ക്കാനും പഠനത്തിനും ഉള്ള ക്യാഷ് പണി എടുത്തുണ്ടാക്കും എല്ലാവരും അവസാനം നല്ല ടിപ്പ് കൊടുക്കും.ഞായറും ശനിയും പഠനത്തിനിടെ ക്ക് ഇതാണ് ജോലി. അയാൾ സ്വയം പരിചയപ്പെടുത്തി. എല്ലാവരെയും പരിചയപ്പെട്ടു. നമ്മുടെ ടീമിൽ പല രാജ്യക്കാർ, പല സംസ്ക്കാരത്തിൽ വളർന്നവർ, പല പ്രായക്കാർ. ആൺ കുട്ടികളും പെൺകുട്ടികളും. എല്ലാവരും ആർത്തുല്ലസിച്ച് കാര്യങ്ങൾ മനസിലാക്കി നടക്കുന്നു. നമ്മുടെ ഗൈഡ് എല്ലാം നല്ല സരസമായി വിവരിച്ചു തരും.പല കുട്ടികളും നോട്ട് കുറിച്ചെടുക്കുന്നുണ്ട്. സംശയങ്ങൾ ചോദിക്കുന്നുണ്ട്. ആ നഗരത്തിൻ്റെ ഒരോ കോണിനും ഒരോ ചരിത്രമുണ്ട്. എല്ലാം പഴയ ഗോഥിക്ക് ശൈലിയിലുള്ള സ്മാരകങ്ങൾ, പള്ളികൾ, മ്യൂസിയം. അതുമായിട്ടുള്ള ചരിത്രവും, മിത്തും, കഥകളും എല്ലാം അയാൾ സരസമായി വിവരിക്കുന്നുണ്ട്. ഇങ്ങിനെയുള്ള വാക്കിഗ് ടൂറിൻ്റെ ഹരം ഒന്നു വേറെ ആണ്. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കൂട്ടുകാരായി കളിച്ചു ചിരിച്ചുള്ള യാത്ര ആയി.ഇതിനിടെ ഒരു ഫ്രഞ്ച് രാജകുമാരി ഇവിടുള്ള ഒരു കച്ചവടക്കാരനെ പ്രേമിച്ച കഥ പറഞ്ഞു. അവസാനം അവർ വിവാഹം കഴിച്ചു.ഫ്രഞ്ച് ഗവന്മേൻ്റ് ഇടഞ്ഞു. രാജാവ് കിങ്കരന്മാരെ അയച്ചു. രണ്ടു പേരും കൂടി ഇറ്റലിയിൽ അഭയം പ്രാപിച്ചു. പക്ഷേ ഫ്രഞ്ച് ഗവന്മേൻ്റിനെ ഭയന്ന് അവർ അവരെപ്പുറത്താക്കി.അവർ അങ്ങിനെ കാട്ടിൽ കൂടി അലയുമ്പോൾ ഒരു വലിയ കരടി രാജകുമാരിയെ പ്പിടികൂടി.പക്ഷെ ആ കച്ചവടക്കാരൻ സ്വന്തം ജീവൻ തൃണവൽഗണിച്ച് കരടിയെ അതിസാഹസികമായി കീഴടക്കി രാജകുമാരിയെ രക്ഷിച്ചു.ഇതറിഞ്ഞ രാജാവ് അവരെ സ്വീകരിച്ചു; സ്ഥാനമാനങ്ങൾ നൽകി. പിൽക്കാലത്ത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിനും വ്യാപാര ബന്ധത്തിനും അതു കാരണമായത്രെ. ഇവിടെ ഫുട്ബോൾ ക്ലബുകൾക്കും മറ്റും ഇന്ന് കരടി ഒരു മോഡൽ ആണ്. ഇങ്ങിനെയുള്ള കഥകളും മിത്തുകളും കൊണ്ട് ഈ യാത്ര അയാൾ സജീവമാക്കി. രണ്ടു മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. അയാൾ പറഞ്ഞു തന്നതെല്ലാം എൻ്റെ എഴുത്തിനും പ്രയോജനപ്പെട്ടിട്ടുണ്ട്. ഈ രണ്ടു മണിക്കൂർ കൊണ്ട് ടീമംഗങ്ങളുമായുണ്ടായ ആത്മബന്ധം എന്നെ അൽഭുതപ്പെടുത്തി. ആ വിദ്യാർത്ഥിക്ക് എല്ലാവരും അറിഞ്ഞ് ടിപ്പ് നൽകി.ഒരു ദിവസം നാലൂ ടൂർ അയാൾ ഇതുപോലെ കവർ ചെയ്യും'. എണ്ണൂറോളം യൂറോ അയാൾ സംബാദിയ്ക്കും. ഒരു ട്രിപ്പിന് പതിനാറായിരം രൂപാ. രണ്ടു മണിക്കൂർ യാത്രക്ക് ശേഷം ടൂർ അവസാനിച്ചു.ബോട്ട് ടൂറിന് താത്പ്പര്യമുള്ളവർക്ക് അയാൾ കൂപ്പൺ വിതരണം ചെയ്തു.ഇതു കാണിച്ചാൽ തുക കുറയുമത്രേ. നമ്മുടെ കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ഒക്കെ ഇതുപോലെ പ്ലാൻ ചെയ്യാവുന്നതാണ് എന്നു തോന്നി' അവസാനം ചരിത്രപ്രസിദ്ധമായ ഒരു പള്ളി അയാൾ ചൂണ്ടിക്കാണിച്ചു. ക്രൈസ്റ്റിൻ്റെ രക്തം സൂക്ഷിച്ചിരിക്കുന്ന പള്ളി.ഇനി അവിടെപ്പോകണം.
Sunday, June 16, 2024
ജോലിക്കാരാരുമില്ലാത്ത താമസ സ്ഥലം ' [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 51] ഇനി ബൽജിയത്തിലെ ജൻ്റ് എന്ന പ്രവിശ്യയിലെയ്ക്ക്.ആദ്യം ഓൺലൈനിൽ ഒരു സ്യൂട്ട് ബുക്ക് ചെയ്തു. അവിടെ താമസിച്ച് സ്ഥലങ്ങൾ കാണാം. ഇവിടെ എല്ലാം ഓൺലൈനിൽ ആണ്.ഒരു പരിചയവും വേണ്ട. റെയ്ററി ഗ് നോക്കി ബൂക്ക് ചെയ്തു. പാർക്കിഗ് സൗകര്യം ഇല്ല. ബാക്കി ഒക്കെക്കൊള്ളാം. സിറ്റിയിൽ കാറ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അoഡർ ഗ്രൗണ്ട് പാർക്കിഗ് ഉണ്ട്. നമ്മുടെ വണ്ടി അതിൽ കയറ്റുമ്പഴേ നമ്പർ പ്ലേറ്റ് സ്ക്കാൻ ചെയ്ത് നമ്മുടെ ജാതകം വരെ അവർ പഠിച്ചിരിക്കും വിശാലമായ ആ പാർക്കിഗ് ഏരിയയിൽ നമ്മുടെ ശകടത്തിനും കിട്ടി ഒരിടം. അവിടുന്ന് ലിഫ്റ്റ് വഴി പുറത്തു കടക്കാം. അവിടെ ഒരു മിഷ്യനുണ്ട് അവിടെ കാറിൻ്റെ നമ്പർ അടിച്ചാൽ കൂപ്പൺ കിട്ടും. നമ്മുടെ കാർ സുരക്ഷിതം: പെട്ടിയുമായി ഗൂഗിളിൽ സർച്ച് ചെയ്ത് ഒരു ഇടവഴിയിൽ എത്തി;മെയിൽ റോഡിൽ നിന്നും ഒരു കനാലിലേക്കുള്ള ഇടവഴി. കനാൽ വക്കത്താണ് സ്യൂട്ട്. അതിൻ്റെ ഡോറിൻ്റെ മുമ്പിൽ ഒരു മൊബൈൽ പോലെ ഒരുപകരണം ഉറപ്പിച്ചിട്ടുണ്ട്. ഞങ്ങൾ ബുക്കിഗ് കോഡ് അടിച്ചു കൊടുത്തു. അപ്പോൾ സമയം രണ്ടര മണി. മൂന്നു മണിക്കാണ് ബുക്ക് ചെയ്തത്. മൂന്നു മണി വരെ വെയിററുചെയ്യു .ഒരു മെസേജ്: കൃത്യം മൂന്നു മണിക്ക് വീണ്ടും ശ്രമിച്ചു.ആലിബാബയുടെ ഗുഹ പോലെ വാതിൽ തുറന്നു അകത്തള്ള ഗോവണി കയറി.റും നമ്പർ കണ്ടു പിടിച്ചു .അവിടെ എങ്ങും ഒരു മനുഷ്യരുമില്ല. റിസപ്ഷൻ കൗണ്ടർ ഇല്ല. ജോലിക്കാരാരുമില്ല. നമ്പർ അടിച്ചപ്പഴേ ഡോർ തുറന്നു. ഒരിടനാഴിയിലേക്കാണ് പ്രവേശിച്ചത് 'അതിൻ്റെ ഒരു വശത്ത് വിശാലമായ രണ്ട് സൂപ്പർ ലക്ഷ്റി കിടപ്പുമുറികൾ ' മറുവശത്ത് ബാത് ടബ് ഉൾപ്പടെ വിസ്തൃതിയുള്ള കളിമുറി.ശൗചാലയം. ബഡ് റൂമിൽ നന്നായി കിടക്ക വിരിച്ചിട്ടിരിക്കുന്നു. കലാപരമായി പുതപ്പ് കൊറിഞ്ഞ് വച്ചിരിക്കുന്നു. ടി വി.അതിൻ്റെ വശത്തായി ഒരു ബുക്ക് ഷൽഫ്.ധാരാളം ബുക്കുകൾ അടുക്കി വച്ചിരിക്കുന്നു. കോഫി മെയ്ക്കർ: കാപ്പിപ്പൊടിയും പാലും പഞ്ചസാരയും പായ്ക്കറ്റിൽ .ഗ്രീൻ ടീ .വേറെ തേയില പായ്ക്കറ്റ്. എല്ലാം റഡി. വെള്ളം തിളപ്പിക്കാൻ വേറെപാത്രം.വലിയ രണ്ട് അലമാരികൾ.അയൺ ബോക്സ്.തേയ്പ്മേശ.ഫ്രിഡ്ജ്.ഓവൺ. എന്നുവേണ്ട ഒരു മനുഷ്യന് വേണ്ടതെല്ലാം അവിടുണ്ട്. ഫ്രിഡ്ജിൽ വിവിധ ബ്രാൻറി ലു ളള മദ്യം.ബിയർ. എല്ലാം സുലഭം. അതി മനോഹരമായ വൈൻ ഗ്ലാസ് ഇവരുടെ പ്രത്യേകതയാണ്. കനാൽ വക്കത്താണ് സ്യൂട്ട്. ജനൽ കർട്ടൻ മാറ്റിയപ്പോൾ കനാലിൻ്റെ മനോഹര ദൃശ്യം. അനേകം അത്യാഡംബര ബോട്ടുകൾ സഞ്ചാരികളെയും വഹിച്ച് ഒഴുകി നടക്കുന്നു. ആർക്കും ഒരു ധൃതിയും ഇല്ല. ദുഃഖവുമില്ല. ആർത്തുല്ലസിച്ച് യാത്രയിൽ മുഴുകി ഒരു ജനത നല്ല ചൂടുവെള്ളം കൊണ്ട് ബാത്ത് ടബിൽ ഒരു ഒന്നാന്തരംകുളി. ആകെ ഉഷാറായി. അഞ്ച് മണി ആയി.ഇനിയാണ് യാത്ര ഇവിടെ അങ്ങിനെയാണ് 'രാത്രി പത്തു മണി ആകണം സൂര്യഭഗവാൻ വിട പറയാൻ. ഇതുപോലുള്ള പത്തോളം സ്യൂട്ടുകൾ അതിലുണ്ട്. എല്ലാം ഫുൾ. അനാവശ്യമായി ആരെയും പുറത്തേക്ക് കാണില്ല. ഒരു ബഹളവുമില്ല. എല്ലാം ശാന്തം ഡോർ ലോക്ക് ചെയ്ത് നഗരക്കാഴ്ച്ചകളിലേയ്ക്ക്. തിരിച്ചുവന്ന് സുഖമായ ഉറക്കം. തണുപ്പകറ്റാൻ ഹീറ്റ റുണ്ട്. കിടക്കപോലത്ത നല്ല പുതപ്പുണ്ട്. രണ്ടു ദിവസത്തെ താമസം. ഒരു ജോലിക്കാരനെയും അവിടെങ്ങും കണ്ടില്ല: ചെകൗട്ടിനുള്ള സമയമായി. റൂം പഴയതുപോലെ അടുക്കി വച്ചു.അങ്ങിനെ സ്വയം ചെയ്യാൻ തോന്നിയതാണ് ഇവിടുത്തെ സംസ്ക്കാരം. റൂം പൂട്ടിപ്പുറത്തിറങ്ങി. ഈ സൗകര്യങ്ങൾക്ക് നന്ദി പറഞ്ഞിറങ്ങാൻ പോലും ഒരാളില്ല. ഓൺലൈൻ പേയ്മെൻ്റ് നടത്തി മടങ്ങി. ഇതു പോലെ വളരെ ഡിസിപ്ലിൻറായി ഒരു ജനതയുണ്ടങ്കിൽ ഒരു വലിയ ലോഡ്ജ് നടത്താൻ ജോലിക്കാരാരും വേണ്ട.
Saturday, June 15, 2024
ബ്രൂഗ്ഷ്മാർക്കറ്റ് സ്ക്വയർ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 45] ബ്രൂഗ്ഷ് സിറ്റിയുടെ നടുക്ക് മനോഹരമായ ഒരു ചത്വരം: നാടിൻ്റെ സംസ്ക്കാരം മുഴുവൻ അവിടെ കാണാം. അവരുടെ പൈതൃകവും ചരിത്രവും അവിടെ വായിച്ചെടുക്കാം. നാലുവശവുമുള്ള ഗോ ഥിക്ക് ശൈലിയിലുള്ള പടുകൂററൻ കെട്ടിടങ്ങളുടെ നടുക്ക് രണ്ടര ഏക്കറിൽ ഒരു നടുമുറ്റം.ആ കെട്ടിടങ്ങളിൽ പ്രധാനമായ ബൽ ഫോർട്ട് ഞാൻ പറഞ്ഞു കഴിഞ്ഞു. പിന്നെ ഒരു വശത്ത് പ്രോവിൻഷ്യൽ കോർട്ട് മറുവശത്ത് ക്രാനൽ ബർഗ് ഹൗസ്. ഈ അതിപുരാതന നിർമ്മിതികൾക്ക് നടുവിലാണ് ആ ചത്വരം: അത് ആ സിറ്റിയുടെ ഹൃദയഭാഗമാണ്. എന്നും വൈകുന്നേരങ്ങളിൽ ആൾക്കാർ ആഘോഷങ്ങൾക്കായി അവിടെ ഒത്തുകൂടുന്നു.വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായത് കൊണ്ട് എപ്പഴും തിരക്കാണ് വശങ്ങളിൽ ധാരാളം കസേരകൾ ഇട്ടിട്ടുണ്ട്. ഒരു വശത്ത് മനോഹരമായ ഒരു പവലിയനും കാണാം. ആ ചതുരത്തിനരുകിൽ ജാൻ ബ്രയ്ഡൽ സ്റ്റാച്ചു കാണാം. അവരുടെ അഭിമാനമായിരുന്ന ഒരു വീരപടത്തലവൻ്റെ പ്രതിമ .മിക്കവാറും വാക്കിഗ് ടൂറുകൾ ആരംഭിക്കുന്നതിവിടെ നിന്നാണ്. ഇടക്ക് വലിയ കുതിരകളെ കെട്ടിയ കുതിരവണ്ടി കൾ കാണാം.അതിൽ മൂന്നു പേർക്ക് സുഖമായി നഗരം ചുററാം. രാജകീയമായിരുന്നു്കാഴ്ച്ചകൾ കാണാം.കുടമണി കിലുക്കി കുളമ്പടി ശബ്ദം മുഴക്കി വരുന്ന ആ കുതിരവണ്ടിയുടെ ആഢ്യത്വം ഒന്നു വേറേ തന്നെയാണ്. ഒരു പഴയ കാല പ്രതാപത്തിൻ്റെ ബാക്കിപത്രം. സത്യം പറഞ്ഞാൽ അവിടുന്നു പോരാൻ തോന്നില്ല. എവിടെ ത്തിരിഞ്ഞാലും ആ പഴയ നാഗരികതയുടെ ചാരുത .അത് മുഴുവൻ ഗോഥിക്ക് റിവൈയ് വൽ ശൈലിയിലാണ് പണിതിരിക്കുന്നത്. പ്രായമായവർക്ക് വെടിവട്ടത്തിന് ഏറ്റവും അഭികാമ്യമായ സ്ഥലം. ക്യാമറക്കണ്ണുകൾക്ക് ഏറ്റവും പ്രിയങ്കരമായ ഈ നിർമ്മിതികൾ മനസിന് കുളിർമ്മയേകുന്നതാണ്
Friday, June 14, 2024
ബ്രസ്സൽസിലെ മൂത്രമൊഴിക്കുന്ന പയ്യൻ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ.46] " മനേക്കൻ പിസ്" 'ബ്രസ്സൽസിലെ പ്രസിദ്ധമായ ഒരു വെങ്കല പ്രതിമ വെറും അമ്പത്തിആറ്സെൻ്റീമീറ്ററിൽത്താഴെ ഉയരമുള്ള നഗ്നനായ ആ കുട്ടി ഇന്ന് ലോക പ്രസിദ്ധനാണ്. അവനെ കാണാൻ ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഓടി എത്തുന്നു. പ്രോട്ടോ മാർക്കിനടത്ത് ഒരു തെരുവിൻ്റെ മൂലയിൽ വസ്ത്രം ധരിക്കാതെ നിന്ന് മൂത്രമൊഴിക്കുന്ന രീതിയിലാണ് ശിൽപ്പം.ഹൈറോനിമസ് എന്ന ശിൽപ്പി ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല അവ നിത്രയും പ്രസിദ്ധനാകും എന്ന്. ഇത് പ്രസിദ്ധമായ ബൽജിയം സ്മാരകമാണ്.ബ്രസൽസ് നഗര ഛിന്നമാണ്. ലോകത്ത് നാലു സ്ഥലത്ത് ഇതുപോലുള്ള പ്രതിമകൾ ഉണ്ട്. എന്നാൽ ലോകത്ത് ഏറ്റവും പ്രസിദ്ധമായത് ഇതാണ്. ഇത്രമാത്രം തവണ മോഷ്ടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്ത വേറൊരു സ്മാരകം ഇല്ല എന്നു തന്നെ പറയാം. പക്ഷേ അവൻ വീണ്ടും വീണ്ടും ഉയിർത്തെഴുനേറ്റു. അവനേപ്പറ്റി അനേകം കഥകൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ശത്രുക്കൾ നഗരം തകർക്കാൻ നഗരത്തിന് ചുറ്റും വെടിമരുന്ന് നിറച്ചു തീ കൊളുത്തിയ കഥയാണ്. ആ സമയത്ത് ജൂലിയൻ എന്ന കുട്ടി മൂത്രമൊഴിച്ച് ആ തിരി കെടുത്തി നഗരത്തെ രക്ഷിച്ചു എന്നതാണ്. രാജാവ് "ഓർഡർ ഓഫ് സെൻ്റ് ലൂയീസ് " പദവി നൽകി ഇവനെ ആദരിച്ചിട്ടുണ്ട്. ആ പ്രതിമക്കു മുകളിൽ ഒരു തലവാചകം ഉണ്ട്" കർത്താവ് എന്നെ ഒരു കല്ലു പീO ത്തിൽ കയറ്റി ഇന്ന് ഞാൻ എൻ്റെ ശത്രുക്കൾക്ക് മുകളിൽ തലയുയർത്തുന്നു." പണ്ട് ഇവർ അവരുടെ പരമ്പരാഗത വ്യവസായമായ തുകൽ സംസ്കരണത്തിന് മനുഷ്യ മൂത്രം ഉപയോഗിച്ചിരുന്നുവത്രേ. അതിൻ്റെ പ്രതീകമാണ് ഈ പ്രതിമ എന്ന അവകാശവാദവും നിലനിൽക്കുന്നു. ഏതായാലും ഇന്നവൻ ലോകപ്രസിദ്ധനാണ്.ചില വിശേഷ ദിവസങ്ങളിൽ അവനേ അവർ വസ്ത്രങ്ങൾ അണിയിക്കുന്നു. അങ്ങിനെ ഒരു ദിവസമാണ് ഞങ്ങൾ എത്തിയത്. അവന് വേണ്ടി ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും വസ്ത്രങ്ങൾ തുന്നി അയച്ചു. രാജാക്കന്മാർ വരെ. അതിൻ്റെ മുഴുവൻ ഒരു പ്രദർശനശാലയുണ്ടവിടെ. ഒരോ വിശേഷ ദിവസത്തിനും അതിനു ചേർന്ന വസ്ത്രമാണണിയിക്കുക. മിക്കവാറും അവൻ വിവസ്ത്രനായിരിക്കും. അപൂർവം ദിവസങ്ങളിൽ ബിയർ കൊണ്ടും വൈൻ കൊണ്ടും ഈ വികൃതിപ്പയ്യൻ മൂത്രമൊഴിക്കാനുള്ള സംവിധാനവും ഉണ്ടത്രേ. മഹത്വവൽക്കരിച്ച ആ ഉടുക്കാക്കുണ്ടനെ മനസിൽ സൂക്ഷിച്ച് മടങ്ങി.
Wednesday, June 12, 2024
ധൈര്യത്തിൻ്റെ പ്രതീകമായി വാട്ടർ ലൂസിംഹം.[ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 4 2 നെപ്പോളിയൻ എന്ന അതിസാഹസികനായ ഫ്രഞ്ച് ഭരണാധികാരിയുടെ സൈന്യത്തെ വളഞ്ഞിട്ട് ആക്രമിച്ച് പരാജയപ്പെടുത്തിയ സ്ഥലം. ബ്രിട്ടൻ, ഡച്ച്, ഹ നോറിയൻ പെർഷ്യ എന്നീ രാജ്യങ്ങളിലെ സൈനികർ നാലു വശത്തു നിന്നും വളഞ്ഞ് ആ അതികായ നെ പരാജയപ്പെടുത്തി."നത്തിഗ് ഇംമ്പോസിബിൾ " എന്ന നെപ്പോളിയൻ്റെ പ്രസിദ്ധമായ സിദ്ധാന്തം ഇവിടെ പരാജയപ്പെട്ടു. ഈ വാട്ടർ ല്യൂ യുദ്ധത്തിൽ ഇരു വിഭാഗത്തിലും പതിനായിരക്കണക്കിനാളുകൾ മരിച്ചുവീണു. ആ യുദ്ധവിജയത്തിൻ്റെ പ്രതീകമായി നിർമ്മിച്ചതാണ് വാട്ടർ ലൂ കുന്നും അതിനു മുകളിൽ സ്ഥാപിച്ച ഭീമാകാരനായ സിംഹ പ്രതിമയും. ഡച്ച് വില്യം രാജകുമാരൻ പരിക്കേറ്റു വീണ സ്ഥലത്താണ് ഈ സ്മാരകം. യുദ്ധത്തിൻ്റെ സ്മാരകമായി ഈ കൃത്രിമ കുന്ന് രൂപകൽപ്പന ചെയ്തത് ചാഴ്സ് വാൽഡർ, ജിൻ ലൂയീസ് എന്നിവർ.നൂറ്റി നാൽപ്പത്തി ഒന്നടി ഉയരവും അഞ്ഞൂററി അമ്പത്തിനാലടി വ്യാസവും ആയിരത്തി എഴുനൂറ്റി അമ്പതടി ചുറ്റളവും ഉള്ള ഈ കുന്നിന് മുകളിലേയ്ക്കെത്താൻഇരുനൂറ്റി ഇരുപത്തി ആറ് പടികൾ കയറണം. ആ കുന്നിനു മുകളിലുള്ള ഒരു വലിയ പീഠത്തിലാണ് ആ ഭീമാകാരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൻ്റെ രാജകീയ ആയുധം, നതർലൻ്റ് രാജാവിൻ്റെ സ്വാകാര്യ അങ്കി എന്നിവയും ഇതിൽ കാണാം. ആ മൃഗരാജൻ്റെ മുൻ കാൽ ഒരു വലിയ ഭൂഗോളത്തിനു മുകളിൽ ഉറപ്പിച്ചിരിക്കുന്നു. യുദ്ധത്തിലെ ആഗോളവിജയത്തെ ആണിത് സൂചിപ്പിക്കുന്നത്. ഇരുപത്തി എട്ടു ടൺ ഭാരം. പതിനഞ്ച് അടിയോളം ഉയരം അത്രയും തന്നെ നീളം അതാണ് ആ സിംഹ രാജൻ.ഫ്രഞ്ച് പീരങ്കികൾ ഉപേക്ഷിച്ച പിച്ചളയും ഇതിൽ പയോഗിച്ചിട്ടുണ്ടത്രേ. ആ കൃത്രിമ കന്നിനു മുകളിലുള്ള ഈ യുദ്ധവിജയപ്രതീകം ഫ്രാൻസിന് നേരേ ഒരു മുന്നറിയിപ്പായി നിലകൊള്ളുന്നു. അതിനു ചുറ്റും ആയിരക്കണക്കിനു നിരപ്പായ പ്രദേശമാണ് .ഹരിതാഭമായ ആ പ്രദേശത്തിന് അങ്ങേ അറ്റത്ത് തീപ്പട്ടിക്കൂടുകൾ പോലെയുള്ള വീടുകൾ കാണാം. അതിൻ്റെ മുകളിൽ നിന്നുള്ള കാഴ്ച്ച ലോകത്തിലെ ഏറ്റവും മനോഹരമായ ഈ പ്രകൃതി സൗന്ദര്യം മരിച്ചുവീണ ആയിരക്കണക്കിനാളുകളുടെ മുകളിലാണ് എന്നത് വിരോധാഭാസം. പിൽക്കാലത്ത് കൃഷിക്കാർക്ക് ഇവിടുന്നു കിട്ടിയ അസ്ഥികൂടങ്ങൾ പഞ്ചസാര ഫാക്റ്ററിക്ക് കൈമാറി എന്നൊരു കഥയും ഉണ്ട്. വിക്റ്റർ ഹ്യൂഗോയുടെ വിശ്വ പ്രസിദ്ധ നോവലിൽ അദ്ദേഹം ഈ യുദ്ധഭൂമിയെ വർണ്ണിക്കുന്നത് വായിച്ചതോർക്കുന്നു. പണ്ട് നാട്ടിൽ മിഡിൽ സ്ക്കൂളിൽ വാട്ടർ ലൂയുദ്ധത്തെപ്പറ്റി ശങ്കരൻ നമ്പൂതിരി സാർ പഠിപ്പിച്ചതും ഓർമ്മ വന്നു. വാട്ടർ ല്യൂവിലെ നാഷണൽ ആർമി മ്യൂസിയത്തിലുംടെയേ ഇതിലേയ്ക്ക് പ്രവേശനമുള്ളു.
Tuesday, June 11, 2024
ബൽജിയത്തിലെ ബിയർ സംസ്കാരം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 41] ബൽജിയം ചോക്ലേറും, ബൽജിയം ബിയറും ലോക പ്രസിദ്ധമാണ്. വെള്ളത്തിനെക്കാൾ കൂടുതൽ ഇവർ കുടിക്കുന്നത് ബിയറാണന്നു തോന്നും. പണ്ട് ജനങ്ങൾക്ക് സാങ്കറമിക രോഗങ്ങൾ വന്നപ്പോൾ അത് പകരുന്നത് ജലത്തിൽ നിന്നാണന്നു കണ്ടെത്തി. വെള്ളത്തിനു പകരം ജനങ്ങൾ ബിയർ കുടിയ്ക്കാൻ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ബാക്റ്റീരിയയുടെ ആക്രമണം കുറഞ്ഞതായി അറിഞ്ഞു.അന്നു മുതൽ ഒരു ഹെൽത്തി ഡ്രിങ്കായി എങ്ങിനെ ബിയർ ഉണ്ടാക്കാം എന്നവർ റിസർച്ചു നടത്തി. ലോകോത്തര ബ്രാൻ്റുകൾക്ക് അവർ രൂപം നൽകി. മുളപ്പിച്ചു ണക്കിയ ബാർലി, യവം എന്നിവ വാറ്റുമ്പോൾ അതിലെ അന്നജം വിഘടിച്ച് എഥനോളും കാർ ബൻ ഡയോക്സൈഡും ഉൽപ്പാദിപ്പിക്കപ്പെടുന്നു. അതിൽ നിന്നും എഥനോൾ വിഭജിച്ചാണ് ബിയർ ഉണ്ടാക്കുന്നത്. അതിൽ ഹോപ്ച്ചെടിയുടെ പുഷ്പ്പങ്ങൾ, പലതരം ധാന്യങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവ ചേർത്ത് പല ബ്രാൻറിലും രുചിയിലും അവർ ബിയർ ഉൽപ്പാദിപ്പിച്ചു.അതിൽപ്പ ലതും ലോകോത്തര ബ്രാൻ്റായി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഈ പാനീയം ഇന്നിവരുടെ ജീവിതത്തിൻ്റെ ഭാഗമാണ്. രാജ്യത്തിൻ്റെ ഒരു വലിയ വരുമാന സ്റോതസാണ്.വിനോദ സഞ്ചാരത്തിൻ്റെ മുഖമുദ്രയാണ്. ബിയറിൽ പാകം ചെയ്യുന്ന വിഭവങ്ങൾ വരെ ഇവർക്കുണ്ട്. വ്യത്യസ്ഥ മായ ആൽക്കഹോൾചേരുവയിൽ ആയിരത്തി അറുനൂറോളം ബ്രാൻ്റുകൾ ഇവർക്കുണ്ട്. കുട്ടികൾക്ക് വരെ അവർ ബിയർ കൊടുക്കുന്നു. ഒരോ തരം ബിയർ കഴിക്കുന്നതിനും ഒരോ തരം ഗ്ലാസുകൾ വരെ ഇവർക്ക് നിർബ്ബന്ധമാണ്. അത് ബൽജിയത്തിൻ്റെ മാത്രം പ്രത്യേകതയാണ്. ബിയർ പാർട്ടികളും, ബിയർ ഫസ്റ്റിവെല്ലും.ബോട്ടിഗ് വിത്ത് ബിയർ രീതികളും, ബിയർ ടൂറും എല്ലാം ഇവിടെ പ്രധാനമാണ്.ബോട്ടി ഗിന് ബിയർ കഴിക്കാൻ പ്രത്യേക സൗകര്യമുള്ള ബോട്ടുകൾ ഉണ്ട്. അതിന് തുക കൂടും എന്നു മാത്രം: ഇരുനൂററി അമ്പതിലധികം ബിയർ ബ്രൂവറികളിൽ ആയിരത്തി അറുനൂറിലധികം തരം ബിയർ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. യുനസ്ക്കോയുടെ സാംസ്ക്കാരിക പട്ടികയിൽ ബൽജിയം ബിയർ സംസ്ക്കാരം ഇടം പിടിച്ചിട്ടുണ്ട്. മായം ചേരാത്ത ശുദ്ധമായ ബിയർ മാത്രമേ ഇവിടെ കാണൂ.ബൽജിയത്തിൽ വന്നിട്ട് അവരുടെ ചോക്ലേറ്റും, വാഫിളും, ബിയറും ഉപയോഗിക്കാതെ മടങ്ങരുത് എന്നവർ പറയും
Monday, June 10, 2024
ആറ്റോമിയം ബൽജിയത്തിലെ ഒരൽഭുത നിർമ്മിതി [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 39]ഇനി ബെൽജിയത്തിലേയ്ക്ക്. ഇവിടുന്ന് മു ണ്ണൂറു കിലോമീറ്റർ. എൻ്റെ വരുണും അവൻ്റെ പുതിയ ബൻസും തയാർ.ബൽജിയത്തിലേയ്ക്ക്റോഡ് മാർഗ്ഗമുള്ള യാത്ര ഒരനുഭവമാണ്. ചെറിയ ചെറിയ ഗ്രാമങ്ങളും, വലിയ ഫാമുകളും കടന്ന് പടുകൂററൻ കാററാടിയന്ത്രങ്ങളുടെ നടുവിലൂടെ മനോഹരമായ രാജപാത. നതർലൻ്റിൻ്റെ അതിർത്തികടന്നപ്പോഴേക്കു മാറ്റം ശ്രദ്ധിച്ചു. പഴയ നൂറ്റാണ്ടിലെ നിർമ്മിതികളിലേയ്ക്ക് ഒരു കാലാന്തര യാത്ര പോലെ തോന്നി.ആദ്യം ആറ്റോമിയം എന്ന അൽഭുത നിർമ്മിതി കാണണം. ഒരു ആറ്റത്തിൻ്റെ കണിക ഏതാണ്ട് നൂറ്റി അറുപത്തി അഞ്ച് മില്യൻവലിപ്പത്തിൽ വികസിപ്പിച്ചാൽ കാണുന്നപടിയുള്ള മാതൃകയിൽ ഒരു കെട്ടിട ഘടന. എക്സ്പോ 58ന് വേണ്ടി നിർമ്മിച്ചതാണ്.പിന്നീട് അത് നവീകരിച്ചു. ഒമ്പത് പടുകൂറ്റൻ സ്റ്റീൽ ഗോളങ്ങൾ. അവയേ പരസ്പരം ബന്ധിപ്പിക്കുന്ന ഇരുപത് സ്റ്റീൽ കുഴലുകൾ.നൂറ്റി രണ്ടു മീററർ ഉയരം പതിനെട്ടു മീറ്റർ വ്യാസം.ബ്രസൽസിലെ ഈ നൂതന സ്മാരകം കാണാൻ പ്രതിവർഷം ആറു ലക്ഷത്തോളം സഞ്ചാരികൾ എത്തുന്നു.ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാണ്, കലാകേന്ദ്രമാണ് ഡിജിറ്റൽ ടെക്കനോളജിയിലൂടെ ബൽജിയത്തിൻ്റെ പൈതൃകം മുഴുവൻ നമുക്ക് മനസിലാക്കിത്തരുന്നു. 1945ൽ ജപ്പാനിൽ ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച ആറ്റംബോ oബിൻ്റെ ലോകത്തെ നടുക്കിയ ഭീകരത എല്ലാവരേയും ഞട്ടിച്ചിരുന്നു. ആറ്റത്തിൻ്റെ ഈ നശീകരണ ശക്തി എങ്ങിനെ മനുഷ്യരാശിക്ക് പ്രയോജനപ്പെടുത്താം എന്നതിൻ്റെ ഒരു പ്രതീകാത്മക സ്മാരകം എന്നതിനെ വിശേഷിപ്പിക്കാം. ആന്ദ്രേ വാട്ടർ കീൻ എന്ന പ്രതിഭാശാലിയാണ് ഇത് രൂപകൽപ്പന ചെയ്തത്.ഏററവും മുകളിലത്തെ ഗ്ലോബിലേക്ക് ഹൈ സ്പീഡ് എക്സലേററർ ഉണ്ട്. ഇത്ര സ്പീസിലുള്ളത് ദൂബായിലെ ബുർജ് ഖലീഫയിൽ മാത്രമേ കണ്ടിട്ടുള്ളു. മുകളിലെത്തിയാൽ അതിലെ അൽഭുത കാഴ്ചകൾ കണ്ട് ഇതിലുള്ള ഒമ്പത് ഗോളങ്ങളും സന്ദർശിക്കാം. ബൽജിയത്തിൻ്റെ സംസ്ക്കാരം, മിത്തുകൾ, പൈതൃകം, കല, കാഴ്ച്ചപ്പാട് എല്ലാം അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 'ആ സ്ഥാപനം ഒരു വലിയ കാടിന് നടുക്കാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത പ്രദേശത്തൊന്നും ഒരു കെട്ടിടവും കണ്ടില്ല. അവരത് അനുവദിക്കില്ല. അത് അവരുടെ ഒരു രീതിയാണ്. ഒരോ സ്മാരകത്തിനും ഒരോ സന്ദേശമുണ്ടാകും. ഇത്ര വലിയ വിനോദ സഞ്ചാര മേഖലയ്ക്ക് അടുത്ത് ഒരു സ്റ്റാർ ഹോട്ട ലോ, റിസോർട്ടോ, ഹോംസ് റ്റേയോ കണ്ടില്ല.അതിനു മുന്നിൽ ഒരു വിചിത്രനിർമ്മിതി കൂടിക്കാണാം.ചതുരത്തിലുള്ള വലിയ ചതുര പൈപ്പുകൾ പല നീളത്തിൽ ഒരു നിശ്ചിത ആകൃതിയിലല്ലാതെ ബന്ധിപ്പിച്ച രീതിയിലുള്ള ഒരു നിർമ്മിതി. അത് ചുവന്ന പെയ്ൻ്റ് അടിച്ചിരിക്കുന്നു. അതിൻ്റെ ക്രോസ് സെക്ഷനിൽ മിറർ പിടിപ്പിച്ചിരിക്കുന്നു. ഇതൊരു വനത്തിന് നടുക്കാണ്. പ്രകൃതി ദത്ത മായ ഒരു വ നം. അതിൻ്റെ വന്യത ഒട്ടും ചോരാതെ അത് ഒരു വ്യത്യസ്ഥ പാർക്ക് ആയിരു പകൽപ്പന ചെയ്തിരിക്കുന്നു. ഇനി നമുക്കാഒ സേ ജിയം പാർക്കിലെയ്ക്ക് പോകാം
Thursday, June 6, 2024
റോട്ടർഡാമിലെ പോർട്ട് [ യൂറോപ്പിൻ്റെ ഹൃദയഭൂമിയിലൂടെ - 35]' റോട്ടർഡാം ..വാട്ടർ മാനേജ്മെൻ്റിൻ്റെ മകടോദാഹരണം. ഏഴോളം കിലോമീറ്റർ നീണ്ടു കിടക്കുന്ന സിറ്റിയിൽ ഒന്നരകിലോമീറ്ററോളം ജലാശയമാണ്.റൈൻ, മ്യൂസ് നദികളെ ബന്ധിപ്പിക്കുന്ന ജലപാത ഒരൽഭുതമാണ്. ഈ "വാട്ടർവെ ഗ്" അവർ അവരുടെ തനതായ രീതിയിൽ വികസിപ്പിച്ചെടുത്ത ഒരു ജലവിതരണ സംവിധാനമാണ്. ലോകമഹായുദ്ധത്തിൽ ജർമ്മൻ ആക്രമണത്തിൽ തകർന്നു തരിപ്പണമായ റോട്ടർഡാം തുറമുഖത്തിൻ്റെ ഉയിർത്തെഴുനേൽപ്പ് അവരുടെ ഇഛാശക്തിയുടെ ഒരുപ്രതീകമായി നിലകൊള്ളുന്നു.പെട്രോ കെമിയ്ക്കൽ വ്യവസായവും ചരക്കുനീക്കവും ഈ തുറമുഖത്തിന് യൂറോപ്പിൻ്റെ ഒന്നാം സ്ഥാനം നേടിക്കൊടുത്തു. ഒരു തുറമുഖം തന്നെ ഒരു മ്യൂസിയമാക്കി അവർ സന്ദർശകരെ ഞട്ടിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ പ്രസിദ്ധമായിരുന്നു ഈ കപ്പൽ നിർമ്മാണ ശാലയും തുറമുഖവും.ഇന്നത് സ്മാർട്ട് ടക്നാളജി ഉപയോഗിച്ച് ആധുകവൽക്കരിച്ചിരിക്കുന്നു. അവിടെ എല്ലാം ജലോപരിതലത്തിൽ ഉണ്ടന്ന തോന്ന തോന്നൽ ഉളവാക്കി. ഏതാണ്ട് മുക്കാൽ കിലോമീറ്റർ നിളമുള്ള ഒരാഡംബര ബോട്ട് തീരത്തോട് ചേർന്ന് കിടപ്പുണ്ട്. അതൊരാധുനിക റസ്റ്റോറൻ്റാണ്. ചലിക്കുന്ന റസ്റ്റോറൻ്റ്. ഞങ്ങൾ ചെല്ലുമ്പോൾ പാലത്തിനു താഴെ നീളത്തിൽ ഒരു പത്തുനില കെട്ടിടം ശ്രദ്ധിച്ചിരുന്നു. ഒരത്യാഢംബര കെട്ടിട സമുച്ചയം. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അതു ചലിച്ചു തുടങ്ങി. അതൊരാ ഡംബര കപ്പലായിരുന്നു എന്ന് അപ്പഴാണ് മനസിലായത്.പലതരത്തിലുള്ള ബോട്ടുകൾ തലങ്ങും വിലങ്ങും പായ്യുമ്പോൾ ആ ജലപാതയിലൂടെ അതു സാവധാനം നീങ്ങുന്നു. സാധാരണ തുറമുഖ നഗരങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇവിടുത്തെ വൃത്തിയും വെടിപ്പും ഏറെ ശ്രദ്ധിച്ചു. കേബിളുകളിൽ തൂങ്ങുന്ന രണ്ടു സമാന്തര പ്പാലങ്ങൾ അവിടെക്കാണാം.അതിനടിയിൽക്കൂടി പലതരത്തിലുള്ള ബോട്ടുകൾ, വലിയ ക്രൂയിസറു കൾ എല്ലാം സഞ്ചാരികൾക്ക് ലഭ്യമാണ്. അതിലൂടെയുള്ള ബോട്ടുയാത്ര ഒരനുഭൂതിയാണ്. സാഹസിക ർ ക്ക് അവരുടെ ഹൈ സ്പീട് മോട്ടോർ ബോട്ടുകളും ഉപയോഗിക്കാം.
Wednesday, June 5, 2024
റോട്ടർഡാമിലെ ഒരു നാടൻ ചന്ത. [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 34] റോട്ടർഡാം സിറ്റി നടന്നു കാണണം.സി ററി യുടെ ഹൃദയഭാഗത്ത് ഒരു നാടൻ ചന്ത. നമ്മുടെ നാട്ടിലെ ആഴ്ച്ചച്ചന്തയേ അനുസ്മരിപ്പിക്കുന്നത്. ഉത്സവപ്പറമ്പിലെ വെച്ചു വാണിഭക്കാരെ ഓർമ്മപ്പെടുത്തുന്നത്. രണ്ടു മൂന്ന് പടികൾ ഇറങ്ങി ഈ നല്ല തിരക്കുള്ള ചന്തയിൽ എത്തും. മനുഷ്യനാവശ്യമുള്ളതെല്ലാം അവിടെ വില കുറച്ചു കിട്ടും. നിരനിരയായി കമനീയമായ സ്റ്റാളുകൾ .വള,മാല, കമ്മൽ എന്നു വേണ്ട എല്ലാം ആദ്യ സ്റ്റോളിൽ ഉണ്ട്. എല്ലാം ഭംഗിയായി തൂക്കിയിരിക്കുന്നു. നല്ല കളർ ബൾബുകൾ കൊണ്ട് കമനീയമാക്കിയ താത്ക്കാലിക കടകൾ. കോട്ടുകൾ, തൊപ്പികൾ, ടി ഷർട്ട്, ജീൻസ് എല്ലാം.ഇതിനൊക്കെ താരതമ്യേന വില കുറവാണ്. കടക്കാരൻ വിളിച്ചു പറഞ്ഞ് ആൾക്കാരെ ആകർഷിക്കുന്നുണ്ട്. പലരും വിലപേശി വാങ്ങുന്നുമുണ്ട്.പേഴ്സുകൾക്കും ബൽറ്റിനും മാത്രമായി വേറൊരു കട' എത്ര തരം പേഴ്സുകൾ ആണ്. അവയ്ക്കുള്ള ഓഫറുക ൾപ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നെ വീട്ടുപകരണങ്ങൾ പാത്രങ്ങൾ. ഇങ്ങിനെ മനുഷ്യനാവശ്യമുള്ളതിനൊക്കെ ഒരോ കടകൾ ' പിന്നെ ആഹാരസാധനങ്ങൾ, ജ്യൂസ് എന്തിന് നല്ല ചിൽഡ് ബിയർ വരെ.ഇവിടെ കടക്കാർക്ക് ബിയർ ഉണ്ടാക്കാം.ഫ്റഷായുള്ള ബിയർ അവരുടെ മിഷ്യനിൽ നിന്ന് ഗ്ലാസിൽ പ്പകർന്നു തരും. അവർ നേരിട്ട് ഗ്ലാസിലേക്ക് ഒഴിക്കുമ്പോൾ പതഞ്ഞു പൊങ്ങും' ആ പത മുഴുവൻ സ്പൂൺ കൊണ്ട് മാറ്റിയതിനു ശേഷമാണ് തരുക .ഗ്യാസ് ഉണ്ടാകാതിരിയ്ക്കാനുള്ള ഒരു മുൻകരുതൽ പിന്നെ വളരെ വില കുറഞ്ഞ ഡ്രസുകളുടെ ഒരു കടയുണ്ട്. സെക്കൻ സ് ആണ്.അങ്ങിനെ പറഞ്ഞു തന്നെയാണവർ വിൽക്കുന്നത് വലിയ വില കൂടിയ കോട്ടുകൾ ഒക്കെ ചെറിയ വിലയ്ക്ക് കിട്ടും. സീസണിൽ മാത്രം ആവശ്യമുള്ളത്. ഇത് താത്ക്കാലികമായ ഒരു സെറ്റപ്പല്ല. ഈ സീസൺ മുഴുവൻ അവിടെക്കാണും പൊതുവേ നതർലൻ്റിൽ "മോൾ സംസ്കാരം" കുറവാണ്. ആരും മോളിൽ കറങ്ങി സമയം കളയാറില്ല.അതു പോലെയുള്ള മോളുകളും ഇവിടെ കുറവാണ്. അത്യാവശ്യമുള്ളതുമാത്രം വാങ്ങുന്ന ഒരു ഉപഭോത്രുസംസ്കാര o. ഈ ജനതയെ ഓഫറുകൊണ്ട് വീഴ്ത്താൻ പറ്റില്ല. അത്യാവശ്യമുള്ള തേ അവർ വാങ്ങൂ. അതിനു വേണ്ടി അധികം സമയം കളയുകയുമില്ല. അതു കൊണ്ടായിരിക്കാഅത്ര വലിയ മോളുകൾ ഇവിടെ കുറവാണ്. അതുകൊണ്ടായിരിയ്ക്കാംഇങ്ങിനെയുള്ള നാടൻ ചന്തകളാണ് അവർക്ക് ഏറെ പ്രിയം. വേഗം ആവശ്യമുള്ളത് വാങ്ങി ഇറങ്ങാം. ദൂബായിലൊക്കെ മൂന്നു oനാലും മണിക്കൂറൊക്കെ മോളിൽ കറങ്ങി നടക്കാറുള്ളതാണ് ഓർമ്മ വന്നത്.നമ്മുടെ നാട്ടിലും ആ സംസ്ക്കാരം വന്നു തുടങ്ങി. അഞ്ഞൂറു രൂപയുടെ സാധന വാങ്ങാൻ പോയി ഓഫറുകളുടെ പ്രലോഭനത്തിൽ കുടുങ്ങി അയ്യായിരം രൂപയുടെ സാധനം വാങ്ങി വരുന്നവരുടെ ഗണത്തിൽ ഇവർപെടില്ല
Monday, June 3, 2024
മാർക്താൽ - ഒരു മാർക്കറ്റ് റസ്റ്റോറൻ്റ് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 33] റോട്ടർഡാം. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്നു കിടക്കുന്ന ഒരു പ്രദേശം: നതർലൻ്റിലെ ഒരു വലിയ സിററിയാണ്. അവിടെ ഒരു പാർക്കിഗ് ഏരിയാ യിൽ കാർ പാർക്ക് ചെയ്ത് നടന്നു കാണണം.അതാണാസ്വാദ്യം.ഇവിടുത്തെ സംസ്ക്കാരവും അതാണ്. സിറ്റിയുടെ സൗന്ദര്യം മുഴുവൻ ആസ്വദിച്ച് സമയം പോയതറിഞ്ഞില്ല. ഭയങ്കര വിശപ്പ്.മാർക്ത്താൽമാർക്കററ് റസ്റ്റോറൻ്റ് ലോക പ്രസിദ്ധമാണ്. അവിടേയ്ക്ക് പോകാം. ദൂരെ നിന്നു തന്നെ ആ വാസ്തുശിൽപാത്ഭുതം തല ഉയർത്തി നിൽക്കുന്നത് കാണാം.ഒരു ഹോഴ്സ് ഷൂവിൻ്റെ ആകൃതിയിൽ ഒരു ഭീമാകാരമായ കെട്ടിടം. അകത്തു കടന്നപ്പോൾ അതിലും വലിയ അൽഭുതം. ഒരു വലിയ കാളവണ്ടി എന്നു സങ്കൽപ്പിക്കുക.അങ്ങിനെ ആണതിൻ്റെ നിർമ്മിതി.അതിൻ്റെ റൂഫ് പെയ്ൻ്റി ഗ് ആണ് ആദ്യം ശ്രദ്ധിച്ചത് .കടും ചായക്കൂട്ടിൽ ആ വളഞ്ഞ റൂഫ് മുഴുവൻ അതി മനോഹരമായ പെയ്ൻ്റിഗ് ആണ്. അതെരത്ഭുതമാണ്. ആർനോ കെയ്ൻ്റെയും ' ഐറിഷ് റൊസ് ക്കാമിൻ്റെയും ബഹുവർണ്ണ പെയിൻ്റിഗ്. വിശപ്പ് മറന്നു. എത്ര സമയം അതിൽ നോക്കി നിന്നു എന്നറിയില്ല. അതിനുള്ളിൽ ലോകത്തുള്ള സകല വിഭവങ്ങളും കിട്ടും. എല്ലാത്തിനും പ്രത്യേകം കടകൾ. നൂറോളം ഫ്രഷ് ഫുഡ് യൂണിററുകളുണ്ടവിടെ. പതിനഞ്ചോളം ഫുഡ് ഷോപ്പുകളും'. ഈശ്വരാ എവിടെ തുടങ്ങണം! വെജിറ്റേറിയൻ ഭക്ഷണത്തിന് കുറച്ചു സാദ്ധ്യതകളേ ഉള്ളു. ഏഷ്യൻ സെക്റ്ററിൽ നോക്കാം. അതിനു മുമ്പ് ഒരു ജ്യൂസ്. ഏതു പഴത്തിൻ്റെ വേണമെന്നു പറഞ്ഞാൽ മതി.അതിനു പ്രത്യേക കടയാണ്. മാംഗോ ജ്യൂസ്.നാട്ടിലെ നല്ല നാടൻ മാമ്പഴം പിഴിഞ്ഞ സ്വാദ്. അതും ഒരു വലിയ ബിയർ ഗ്ലാസ് നിറയെ. ആശ്വാസമായി. ഭയങ്കര തിരക്കാണ്. ഭക്ഷണപ്രിയർ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. പലരും ഷോപ്പിനു മുമ്പിൽ നിന്നാണ് കഴിക്കുക. ഇരുന്നു കഴിയ്ക്കണ്ടവർക്ക് റൂഫിൽ സ്ഥല മുണ്ട്. സ്വസ്തമായി ഇരുന്നു കഴിക്കാം. പക്ഷേ അവിടെ അങ്ങിനെ നടന്നു കൊണ്ട് കഴിക്കുന്നതാണ് ഇവർക്കിഷ്ടം എന്നു തോന്നി. അവസാനം അത് കണ്ടെത്തി. നമ്മുടെ താലി. ചോറും ചപ്പാത്തിയും കറികളും. പിന്നെ ചാറ്റ്: സംഭാരം. തൈര്, സാലഡ് എല്ലാം ഒരു തരം ഭ്രാന്തമായ ആവേശത്തോടെ ഓർഡർ ചെയ്തു.കടയുടെ മുമ്പിൽ ഒരു ഇലട്രോണിക് ബോർഡുണ്ട്. അവിടെsച്ചു ചെയ്താൽവിഭവങ്ങളും പടവും വിവരങ്ങളും വിലയും തെളിഞ്ഞു വരും: വേണ്ടത് ഓർഡർ ചെയ്ത് ഓൺലൈൻ പേയ്മെൻ്റ് ചെയ്യണം. അപ്പോൾ അവർ ഒരു വട്ടത്തിലുള്ള ഡിസ്ക് കയ്യിൽത്തരും. അതൊരു ഇലട്രോണിക് ടോക്കണാണ്. ഫുഡ്റഡി ആയാൽ അതിൽ അലാറമടിക്കും. ആ ടോക്കണും വാങ്ങി വീണ്ടും നടന്നു. നല്ല നാടൻ ബിയറിന് തന്നെ ഒരു കട. ഒരാപ്പിററയ്സർ കൂടി ആകാം. അതൊരു വലിയ ഗ്ലാസിൽ ഒരു ഉപകരണത്തിൽ നിന്നു നിറച്ചു തരും. പതഞ്ഞുപൊങ്ങിയ പതസ് പൂണുകൊണ്ട് മാറ്റിയാണവർ തരുക .ആ ചിൽഡ് ബിയറും രുചിച്ച് വീണ്ടും നടന്നു.നല്ല ഭക്ഷണത്തിൻ്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം '. പല രാജ്യങ്ങളിൽ നിന്നു വന്നവരും പല സംസ്ക്കാരത്തിൽ നിന്നു വന്നവരും അങ്ങിനെ ഇടകലർന്നു നടക്കുന്നു. ലോകത്ത് ഏറ്റവും സംതൃപ്തിയുള്ള സ്ഥലം ഇത്തരം റസ്റ്റോറൻ്റുകൾ ആണന്നു തോന്നി. ആർക്കും ഒരു ധൃതിയുമില്ല. സങ്കടമില്ല ദേഷ്യമില്ല. ചിരിച്ചുല്ലസിച്ച് ഇഷ്ടവിഭവങ്ങളുമായി സല്ലപിച്ച് അങ്ങിനെ നടക്കും. ചൈനയുടെയും ജപ്പാൻ്റെയും വിഭവങ്ങൾ കാണുമ്പോൾ തന്നെ മനസു മടുക്കും.പിന്നെ സമുദ്ര വിഭവങ്ങളുടെ തന്നെ ഒരു സ്റ്റാൾ. മത്സ്യം ജലപുഷ്പ്പമാണ്: തനിവെജിറ്റേറിയൻ .നോക്കുന്നോ.? ഞാൻ സുഹൃത്തിനെ നോക്കി ഒന്നു ചിരിച്ചു. അപ്പഴേക്കും എൻ്റെ ടോക്കണിൽ അലാറമടിച്ചു.ഈശ്വരാ ഇനി എങ്ങിനെ ആ കട കണ്ടുപിടിക്കും. അവസാനം അവിടെ എത്തി. ഞങ്ങളെ അവർ റൂഫിലേക്ക് ക്ഷണിച്ചു. ആ കടയുടെ മുകളിൽ വട്ടത്തിലുള്ള ധാരാളം മേശകൾ .ചുറ്റും കസേര.ഞങ്ങൾ ഒരു മേശക്ക് ചുറ്റും ഇരുന്നു. വെയ്റ്റർ വന്നു. ടോക്കൺ കൊടുത്തു.വെയ്റ്റർമാർ അധികവും പെൺകുട്ടികളാണ്.പ0നത്തിനിടെ പ്പണിയെടുക്കുന്ന വിദ്യാർത്ഥിനികൾ .ഇങ്ങിനെ എന്തു ജോലിയും ചെയ്ത് അവനവന് വേണ്ടത് സമ്പാദിക്കുന്നവർ അനവധി. ആഹാരം മേശപ്പുറത്തു നിറഞ്ഞു. ഇവിടെ വന്നതിൽപ്പിന്നെ പുറത്ത് ചോറും തൈരും കാണുന്നതാദ്യം .ഒരു വലിയ ഗ്ലാസ് നിറയെ ഒന്നാം ന്തരംസംഭാരം. തൈര്, സാലഡ്. ഒരു ചുട്ട പപ്പടവും കടുമാങ്ങയും കൂടിക്കിട്ടിയിരുന്നെങ്കിൽ. വെറുതെ മോഹിച്ചു പോയി. വയർ നിറഞ്ഞു. സാലഡ് ഇവരുടെ ഒരു ബലഹീനതയാണ്. എല്ലാവരും ധാരാളം സലാസ് കഴിക്കും.ലോകത്തള്ള സകല വിഭവങ്ങളും ഒരു കുടക്കീഴിൽ! ഇതൊരു വലിയ മൊളിൻ്റെ ഭാഗമാണ്. താഴേക്കിറങ്ങിയാൽ അവിടെ വേറൊരു സമ്രാജ്യമാണ്. ഈ നാട്ടിൽ വന്നതിന് ശേഷം പുറത്തു നിന്ന് മനസിനിണങ്ങിയ ഒരാഹാരം കഴിച്ചതിൻ്റെ നിർവൃതിയിൽ അവിടുന്നിറങ്ങി
Sunday, June 2, 2024
റോട്ടർഡാമിലെ ക്യൂബ് ഹൗസുകൾ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 32 ] നെതർലൻ്റിലെ വാസ്തുവിദ്യാപാടവം അവസാനിച്ചിട്ടില്ല. ഒരു ക്യൂബ് തിരഛീനമായി ഒരു മൂല ഭൂമിയിൽ ഉറപ്പിച്ച് ! അങ്ങിനെ ഒരു വീടിനേപ്പററിഒന്നാലോചിച്ചു നോക്കൂ.അതാണ് ക്യൂബ് ഹൗസുകൾ.ഓവർ ബ്ലാക്ക് സിറ്റിയിലുള്ള ഈ ഭവനസമുച്ചയം വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുപ്പത്തി എട്ടുവീടുകളാണ് ഒരു മാലയിൽ കോർത്തെടുത്ത പോലെ പണി തിരിയ്ക്കുന്നത്.ഇതിനിടെ രണ്ടു ക്യൂബുകൾ തമ്മിൽ ബന്ധിപ്പിച്ച ഒരു സൂപ്പർ ക്യൂബും ഉണ്ട് .ആ സമുച്ചയത്തിൻ്റെ നടുക്കളത്തിൽ നിന്നും നോക്കുമ്പോൾത്തന്നെ ആ വീടുകളുടെ ചാരുത നമ്മേ ആവേശം കൊള്ളിയ്ക്കും എൻ്റെ ക്യാമറയേയും പദസമ്പത്തിനേയും വെല്ലുവിളിക്കുന്ന മാദകസൗന്ദര്യം. പിയററ് ബ്ലോം എന്നആർക്കിടച്ചറിൻ്റെ ഭാവനയിൽ വിടർന്ന് പ്രാവർത്തികമാക്കിയ ഒരൽഭുതമാണിത്. ഒരു ക്യൂബിന് മൂന്നുനിലകളാണ്. താഴെ പ്രവേശന കവാടം. ഒന്നാം നിലയിൽ തുറന്ന അടുക്കള സ്വീകരണമുറി. രണ്ടാം നിലയിൽ രണ്ടു കിടപ്പുമുറികൾ. കുളിമുറി, ശൗചാലയം. മൂന്നാം നിലയിൽ ഒരു ചെറിയ പൂന്തോട്ടം എന്നു പറയാം അവിടെ ഇരുന്ന് ആ ചെരിഞ്ഞ ജനാലയിൽക്കൂടി നമുക്ക് പുറം ലോകം കാണാം. ആസ്വദിച്ച് ജോലി ചെയ്യാം. വായിക്കാം എഴുതാം. ഭിത്തിയും ജനലും 54.7 ഡിഗ്രി ചെരുവിലാണ്. ആയിരത്തി ഒരു നൂറ് സ്ക്വയർ ഫീറ്റ് വരും. അരുകിലൂടെ നടക്കുമ്പോൾ ഉയരമുള്ളവരുടെ തല മുകളിലിടിയ്ക്കാതെ നോക്കണം.. ഷഡ് ഭൂജാ കൃതിയിലുള്ള ക്യൂബുകളുടെ ഒരു നമുച്ചയമാണവിടെ.അത് നമുക്ക് വാടകയ്ക്ക് കിട്ടും. വിലയ്ക്കും വാങ്ങാം. ആ മുറികളിൽ എക്കോ ഇല്ലന്നൊരൽഭുതവും തോന്നി.ഇതിൽ ഒരെണ്ണം ഷോ ഹൗസാണ്. ടിക്കറ്റെടുക്കണം. സന്ദർശകരെ ബാച്ച് ബാച്ചായി കയറ്റി വിടും.അവർ തിരിച്ചിറങ്ങിയിട്ട് അടുത്ത ബാച്ച്.സ്പെയ്സ് യൂട്ടിലൈസേഷൻ ഒരത്ഭുതമാണ്. ഇതിനകത്തെങ്ങിനെ എന്നുള്ള എൻ്റെ ശങ്കയ്ക്ക് മുഴുവൻ ഉത്തരം അവിടെക്കിട്ടി. അവിടെ ഇങ്ങിനെ ഉള്ള കുറേ വീടുകളുടെ സമുച്ചയമാണ്. നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്ത ഒരു വാസ്തു വിദ്യാവിസ്മയം.ഊഹിയ്ക്കാൻ പറ്റാത്ത സൗകര്യങ്ങൾ അകത്ത്.അതി മനോഹരമായ പെയിൻ്റിഗ്. എല്ലാം ഒരേ രീതിയിൽ . "ഒരോ വീടും ഒരു മരത്തോടും എല്ലാ വീടുകളും ഒരു വനത്തോടും "അതാണവരുടെ ചിന്ത.അത്യന്താധുനിക സൗകര്യങ്ങൾ ഒരുക്കുമ്പഴും ആ ചിന്ത അവരുടെ മനസിലുണ്ടാകും. അത് നമുക്ക് അനുഭവവേദ്യമാക്കുകയും ചെയ്യും. വെറും ആയിരത്തി ഒരു നൂറ് സ്ക്വയർ ഫീററിൽ ഇത്ര അധികം സൗകര്യങ്ങൾ .അത് ഈ രീതിയിൽ പ്പണി താലേ സാധിക്കൂ എന്നു തോന്നി.റോട്ടർഡാമിലെ അൽഭുതങ്ങൾക്കായി യാത്ര തുടർന്നു.കാറ് ഒരിടത്ത് പാർക്ക് ചെയ്ത് നടന്നു തന്നെ കാണണം. ആ നടത്തമാണ് ഈ നാടിൻ്റെ സൗന്ദര്യം .എല്ലാവരും സന്തോഷത്തോടെ ഉല്ലസിച്ചു നടക്കുന്നു ': അനിയൻ തലയാറ്റും പിളളി
Subscribe to:
Posts (Atom)