Saturday, June 15, 2024

ബ്രൂഗ്ഷ്മാർക്കറ്റ് സ്ക്വയർ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 45] ബ്രൂഗ്ഷ് സിറ്റിയുടെ നടുക്ക് മനോഹരമായ ഒരു ചത്വരം: നാടിൻ്റെ സംസ്ക്കാരം മുഴുവൻ അവിടെ കാണാം. അവരുടെ പൈതൃകവും ചരിത്രവും അവിടെ വായിച്ചെടുക്കാം. നാലുവശവുമുള്ള ഗോ ഥിക്ക് ശൈലിയിലുള്ള പടുകൂററൻ കെട്ടിടങ്ങളുടെ നടുക്ക് രണ്ടര ഏക്കറിൽ ഒരു നടുമുറ്റം.ആ കെട്ടിടങ്ങളിൽ പ്രധാനമായ ബൽ ഫോർട്ട് ഞാൻ പറഞ്ഞു കഴിഞ്ഞു. പിന്നെ ഒരു വശത്ത് പ്രോവിൻഷ്യൽ കോർട്ട് മറുവശത്ത് ക്രാനൽ ബർഗ് ഹൗസ്. ഈ അതിപുരാതന നിർമ്മിതികൾക്ക് നടുവിലാണ് ആ ചത്വരം: അത് ആ സിറ്റിയുടെ ഹൃദയഭാഗമാണ്. എന്നും വൈകുന്നേരങ്ങളിൽ ആൾക്കാർ ആഘോഷങ്ങൾക്കായി അവിടെ ഒത്തുകൂടുന്നു.വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായത് കൊണ്ട് എപ്പഴും തിരക്കാണ് വശങ്ങളിൽ ധാരാളം കസേരകൾ ഇട്ടിട്ടുണ്ട്. ഒരു വശത്ത് മനോഹരമായ ഒരു പവലിയനും കാണാം. ആ ചതുരത്തിനരുകിൽ ജാൻ ബ്രയ്ഡൽ സ്റ്റാച്ചു കാണാം. അവരുടെ അഭിമാനമായിരുന്ന ഒരു വീരപടത്തലവൻ്റെ പ്രതിമ .മിക്കവാറും വാക്കിഗ് ടൂറുകൾ ആരംഭിക്കുന്നതിവിടെ നിന്നാണ്. ഇടക്ക് വലിയ കുതിരകളെ കെട്ടിയ കുതിരവണ്ടി കൾ കാണാം.അതിൽ മൂന്നു പേർക്ക് സുഖമായി നഗരം ചുററാം. രാജകീയമായിരുന്നു്കാഴ്ച്ചകൾ കാണാം.കുടമണി കിലുക്കി കുളമ്പടി ശബ്ദം മുഴക്കി വരുന്ന ആ കുതിരവണ്ടിയുടെ ആഢ്യത്വം ഒന്നു വേറേ തന്നെയാണ്. ഒരു പഴയ കാല പ്രതാപത്തിൻ്റെ ബാക്കിപത്രം. സത്യം പറഞ്ഞാൽ അവിടുന്നു പോരാൻ തോന്നില്ല. എവിടെ ത്തിരിഞ്ഞാലും ആ പഴയ നാഗരികതയുടെ ചാരുത .അത് മുഴുവൻ ഗോഥിക്ക് റിവൈയ് വൽ ശൈലിയിലാണ് പണിതിരിക്കുന്നത്. പ്രായമായവർക്ക് വെടിവട്ടത്തിന് ഏറ്റവും അഭികാമ്യമായ സ്ഥലം. ക്യാമറക്കണ്ണുകൾക്ക് ഏറ്റവും പ്രിയങ്കരമായ ഈ നിർമ്മിതികൾ മനസിന് കുളിർമ്മയേകുന്നതാണ്

No comments:

Post a Comment