Thursday, June 27, 2024

ടെസ്റ്റലിലേക്കുള്ള ക്രൂയിസ് യാത്ര ഒരനുഭവം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 65] ടെസ്റ്റൽ ദ്വീപിലേക്കുള്ള ക്രൂയിസ് യാത്ര ഒരനുഭവമാണ്. ഏതാണ്ട് അര മണിക്കൂർ ദൈർഖ്യമേയുള്ളു യാത്രക്ക്. പക്ഷെ അതിൻ്റെ ആസ്വാദ്യത ഒന്നു വേറെയാണ്. നമ്മുടെ കാറും അതിൽ കൊണ്ടു പോകാം. ഫെറി ഒരു വലിയ കപ്പൽ തന്നെ. മുപ്പത്തിനാലു മീററർ നീളം ഒമ്പതു മീറററിൽ താഴെ വീതി.. 1904 മുതൽ ടെസ്സോഫെറാ സേവനo ലഭ്യമാണ്. ലാഭേഛയില്ലാത്ത ഈ സംവിധാനം പൊതുജന പങ്കാളിത്തത്തോടെ ആണ് നടത്തുന്നത് ആയിരത്തി എഴുനൂററി അമ്പത് യാത്രക്കാർക്കും മണ്ണൂററി എമ്പതോളം കാറുകൾക്കും ഈ ഭീമൻ ഫെറിയിൽ ഇടമുണ്ട്. ഫെറിയിലേയ്ക്ക് കാറുകൾ ഓടിച്ചു കയറ്റി പാർക്കു ചെയ്യാം. അവിടുന്ന് ഒരു ഗോവണി യിലൂടെ വിസിറ്റേഴ്സ്റൂമിലേക്ക് കയറാം. വിശാലമായ ഒരു ഹാൾ. മനോഹരമായ ഇരിപ്പിടം': അത്യാവശ്യം ആഹാരവും മദ്യവും കിട്ടും. കാറ്റിൻ്റെ ശല്യമില്ലാതെ നമുക്ക് യാത്ര ചെയ്യാം.അല്ലങ്കിൽ മുമ്പിലുള്ള ഡക്കിലേക്ക് കയറിയാൽ മതി.മുമ്പിലെ കമ്പിയിൽ പ്പിടിച്ച് കാഴ്ച്ചകൾ കാണാം. ടൈറ്റാനിക്കിലെ നായികാ നായകന്മാരെപ്പോലെ.നല്ല കാററാണ്. ധാരാളം സീഗൾ പറന്നു നടക്കുന്നുണ്ട്. അപൂർവ്വം കടൽ കാക്കകളും '. നല്ല തിരയിൽ വെള്ളം തെറിക്കും. ആഹാരസാധനങ്ങൾ ചിലർ എറിഞ്ഞു കൊടുത്തപ്പോൾ അവയുടെ എണ്ണം കൂടി.അവർ ആ കാശത്തിൽ നിന്നു തന്നെ ആ ആഹാരം കൃത്യമായി കൊത്തി എടുക്കുന്നത് ഒരു കാഴ്ച്ചയാണ്. ഇത്രയും അധികം പക്ഷികൾ അതിനായി ശ്രമിക്കുമ്പോൾ അവ തമ്മിൽ ഒരു കലഹം കാണുന്നില്ല എന്നുള്ളത് അൽഭുതമായിത്തോന്നി. സത്യത്തിൽ ഇവരുടെ കളികൾ കണ്ട് ചുറ്റുപാടുകൾ കാണാൻ മറന്നു. ക്രൂയിസ് തീരത്തോടുക്കുന്നു.ഇത് ഡബിൾ എൻ ൻ്റ് ഫെറി ആയതു കൊണ്ട് നേരേ ഓടിച്ച് ദ്വീപിലേക്ക് കയറി. നിരനിര ആയി അതിൽ നിന്ന് കാറുകൾ ഇറങ്ങി വരുന്നത് ഒരു കാഴ്ച്ചതന്നെ.

No comments:

Post a Comment