Sunday, June 16, 2024
ജോലിക്കാരാരുമില്ലാത്ത താമസ സ്ഥലം ' [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 51] ഇനി ബൽജിയത്തിലെ ജൻ്റ് എന്ന പ്രവിശ്യയിലെയ്ക്ക്.ആദ്യം ഓൺലൈനിൽ ഒരു സ്യൂട്ട് ബുക്ക് ചെയ്തു. അവിടെ താമസിച്ച് സ്ഥലങ്ങൾ കാണാം. ഇവിടെ എല്ലാം ഓൺലൈനിൽ ആണ്.ഒരു പരിചയവും വേണ്ട. റെയ്ററി ഗ് നോക്കി ബൂക്ക് ചെയ്തു. പാർക്കിഗ് സൗകര്യം ഇല്ല. ബാക്കി ഒക്കെക്കൊള്ളാം. സിറ്റിയിൽ കാറ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അoഡർ ഗ്രൗണ്ട് പാർക്കിഗ് ഉണ്ട്. നമ്മുടെ വണ്ടി അതിൽ കയറ്റുമ്പഴേ നമ്പർ പ്ലേറ്റ് സ്ക്കാൻ ചെയ്ത് നമ്മുടെ ജാതകം വരെ അവർ പഠിച്ചിരിക്കും വിശാലമായ ആ പാർക്കിഗ് ഏരിയയിൽ നമ്മുടെ ശകടത്തിനും കിട്ടി ഒരിടം. അവിടുന്ന് ലിഫ്റ്റ് വഴി പുറത്തു കടക്കാം. അവിടെ ഒരു മിഷ്യനുണ്ട് അവിടെ കാറിൻ്റെ നമ്പർ അടിച്ചാൽ കൂപ്പൺ കിട്ടും. നമ്മുടെ കാർ സുരക്ഷിതം: പെട്ടിയുമായി ഗൂഗിളിൽ സർച്ച് ചെയ്ത് ഒരു ഇടവഴിയിൽ എത്തി;മെയിൽ റോഡിൽ നിന്നും ഒരു കനാലിലേക്കുള്ള ഇടവഴി. കനാൽ വക്കത്താണ് സ്യൂട്ട്. അതിൻ്റെ ഡോറിൻ്റെ മുമ്പിൽ ഒരു മൊബൈൽ പോലെ ഒരുപകരണം ഉറപ്പിച്ചിട്ടുണ്ട്. ഞങ്ങൾ ബുക്കിഗ് കോഡ് അടിച്ചു കൊടുത്തു. അപ്പോൾ സമയം രണ്ടര മണി. മൂന്നു മണിക്കാണ് ബുക്ക് ചെയ്തത്. മൂന്നു മണി വരെ വെയിററുചെയ്യു .ഒരു മെസേജ്: കൃത്യം മൂന്നു മണിക്ക് വീണ്ടും ശ്രമിച്ചു.ആലിബാബയുടെ ഗുഹ പോലെ വാതിൽ തുറന്നു അകത്തള്ള ഗോവണി കയറി.റും നമ്പർ കണ്ടു പിടിച്ചു .അവിടെ എങ്ങും ഒരു മനുഷ്യരുമില്ല. റിസപ്ഷൻ കൗണ്ടർ ഇല്ല. ജോലിക്കാരാരുമില്ല. നമ്പർ അടിച്ചപ്പഴേ ഡോർ തുറന്നു. ഒരിടനാഴിയിലേക്കാണ് പ്രവേശിച്ചത് 'അതിൻ്റെ ഒരു വശത്ത് വിശാലമായ രണ്ട് സൂപ്പർ ലക്ഷ്റി കിടപ്പുമുറികൾ ' മറുവശത്ത് ബാത് ടബ് ഉൾപ്പടെ വിസ്തൃതിയുള്ള കളിമുറി.ശൗചാലയം. ബഡ് റൂമിൽ നന്നായി കിടക്ക വിരിച്ചിട്ടിരിക്കുന്നു. കലാപരമായി പുതപ്പ് കൊറിഞ്ഞ് വച്ചിരിക്കുന്നു. ടി വി.അതിൻ്റെ വശത്തായി ഒരു ബുക്ക് ഷൽഫ്.ധാരാളം ബുക്കുകൾ അടുക്കി വച്ചിരിക്കുന്നു. കോഫി മെയ്ക്കർ: കാപ്പിപ്പൊടിയും പാലും പഞ്ചസാരയും പായ്ക്കറ്റിൽ .ഗ്രീൻ ടീ .വേറെ തേയില പായ്ക്കറ്റ്. എല്ലാം റഡി. വെള്ളം തിളപ്പിക്കാൻ വേറെപാത്രം.വലിയ രണ്ട് അലമാരികൾ.അയൺ ബോക്സ്.തേയ്പ്മേശ.ഫ്രിഡ്ജ്.ഓവൺ. എന്നുവേണ്ട ഒരു മനുഷ്യന് വേണ്ടതെല്ലാം അവിടുണ്ട്. ഫ്രിഡ്ജിൽ വിവിധ ബ്രാൻറി ലു ളള മദ്യം.ബിയർ. എല്ലാം സുലഭം. അതി മനോഹരമായ വൈൻ ഗ്ലാസ് ഇവരുടെ പ്രത്യേകതയാണ്. കനാൽ വക്കത്താണ് സ്യൂട്ട്. ജനൽ കർട്ടൻ മാറ്റിയപ്പോൾ കനാലിൻ്റെ മനോഹര ദൃശ്യം. അനേകം അത്യാഡംബര ബോട്ടുകൾ സഞ്ചാരികളെയും വഹിച്ച് ഒഴുകി നടക്കുന്നു. ആർക്കും ഒരു ധൃതിയും ഇല്ല. ദുഃഖവുമില്ല. ആർത്തുല്ലസിച്ച് യാത്രയിൽ മുഴുകി ഒരു ജനത നല്ല ചൂടുവെള്ളം കൊണ്ട് ബാത്ത് ടബിൽ ഒരു ഒന്നാന്തരംകുളി. ആകെ ഉഷാറായി. അഞ്ച് മണി ആയി.ഇനിയാണ് യാത്ര ഇവിടെ അങ്ങിനെയാണ് 'രാത്രി പത്തു മണി ആകണം സൂര്യഭഗവാൻ വിട പറയാൻ. ഇതുപോലുള്ള പത്തോളം സ്യൂട്ടുകൾ അതിലുണ്ട്. എല്ലാം ഫുൾ. അനാവശ്യമായി ആരെയും പുറത്തേക്ക് കാണില്ല. ഒരു ബഹളവുമില്ല. എല്ലാം ശാന്തം ഡോർ ലോക്ക് ചെയ്ത് നഗരക്കാഴ്ച്ചകളിലേയ്ക്ക്. തിരിച്ചുവന്ന് സുഖമായ ഉറക്കം. തണുപ്പകറ്റാൻ ഹീറ്റ റുണ്ട്. കിടക്കപോലത്ത നല്ല പുതപ്പുണ്ട്. രണ്ടു ദിവസത്തെ താമസം. ഒരു ജോലിക്കാരനെയും അവിടെങ്ങും കണ്ടില്ല: ചെകൗട്ടിനുള്ള സമയമായി. റൂം പഴയതുപോലെ അടുക്കി വച്ചു.അങ്ങിനെ സ്വയം ചെയ്യാൻ തോന്നിയതാണ് ഇവിടുത്തെ സംസ്ക്കാരം. റൂം പൂട്ടിപ്പുറത്തിറങ്ങി. ഈ സൗകര്യങ്ങൾക്ക് നന്ദി പറഞ്ഞിറങ്ങാൻ പോലും ഒരാളില്ല. ഓൺലൈൻ പേയ്മെൻ്റ് നടത്തി മടങ്ങി. ഇതു പോലെ വളരെ ഡിസിപ്ലിൻറായി ഒരു ജനതയുണ്ടങ്കിൽ ഒരു വലിയ ലോഡ്ജ് നടത്താൻ ജോലിക്കാരാരും വേണ്ട.
Subscribe to:
Post Comments (Atom)
No comments:
Post a Comment