Wednesday, June 12, 2024

ധൈര്യത്തിൻ്റെ പ്രതീകമായി വാട്ടർ ലൂസിംഹം.[ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 4 2 നെപ്പോളിയൻ എന്ന അതിസാഹസികനായ ഫ്രഞ്ച് ഭരണാധികാരിയുടെ സൈന്യത്തെ വളഞ്ഞിട്ട് ആക്രമിച്ച് പരാജയപ്പെടുത്തിയ സ്ഥലം. ബ്രിട്ടൻ, ഡച്ച്, ഹ നോറിയൻ പെർഷ്യ എന്നീ രാജ്യങ്ങളിലെ സൈനികർ നാലു വശത്തു നിന്നും വളഞ്ഞ് ആ അതികായ നെ പരാജയപ്പെടുത്തി."നത്തിഗ് ഇംമ്പോസിബിൾ " എന്ന നെപ്പോളിയൻ്റെ പ്രസിദ്ധമായ സിദ്ധാന്തം ഇവിടെ പരാജയപ്പെട്ടു. ഈ വാട്ടർ ല്യൂ യുദ്ധത്തിൽ ഇരു വിഭാഗത്തിലും പതിനായിരക്കണക്കിനാളുകൾ മരിച്ചുവീണു. ആ യുദ്ധവിജയത്തിൻ്റെ പ്രതീകമായി നിർമ്മിച്ചതാണ് വാട്ടർ ലൂ കുന്നും അതിനു മുകളിൽ സ്ഥാപിച്ച ഭീമാകാരനായ സിംഹ പ്രതിമയും. ഡച്ച് വില്യം രാജകുമാരൻ പരിക്കേറ്റു വീണ സ്ഥലത്താണ് ഈ സ്മാരകം. യുദ്ധത്തിൻ്റെ സ്മാരകമായി ഈ കൃത്രിമ കുന്ന് രൂപകൽപ്പന ചെയ്തത് ചാഴ്സ് വാൽഡർ, ജിൻ ലൂയീസ് എന്നിവർ.നൂറ്റി നാൽപ്പത്തി ഒന്നടി ഉയരവും അഞ്ഞൂററി അമ്പത്തിനാലടി വ്യാസവും ആയിരത്തി എഴുനൂറ്റി അമ്പതടി ചുറ്റളവും ഉള്ള ഈ കുന്നിന് മുകളിലേയ്ക്കെത്താൻഇരുനൂറ്റി ഇരുപത്തി ആറ് പടികൾ കയറണം. ആ കുന്നിനു മുകളിലുള്ള ഒരു വലിയ പീഠത്തിലാണ് ആ ഭീമാകാരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൻ്റെ രാജകീയ ആയുധം, നതർലൻ്റ് രാജാവിൻ്റെ സ്വാകാര്യ അങ്കി എന്നിവയും ഇതിൽ കാണാം. ആ മൃഗരാജൻ്റെ മുൻ കാൽ ഒരു വലിയ ഭൂഗോളത്തിനു മുകളിൽ ഉറപ്പിച്ചിരിക്കുന്നു. യുദ്ധത്തിലെ ആഗോളവിജയത്തെ ആണിത് സൂചിപ്പിക്കുന്നത്. ഇരുപത്തി എട്ടു ടൺ ഭാരം. പതിനഞ്ച് അടിയോളം ഉയരം അത്രയും തന്നെ നീളം അതാണ് ആ സിംഹ രാജൻ.ഫ്രഞ്ച് പീരങ്കികൾ ഉപേക്ഷിച്ച പിച്ചളയും ഇതിൽ പയോഗിച്ചിട്ടുണ്ടത്രേ. ആ കൃത്രിമ കന്നിനു മുകളിലുള്ള ഈ യുദ്ധവിജയപ്രതീകം ഫ്രാൻസിന് നേരേ ഒരു മുന്നറിയിപ്പായി നിലകൊള്ളുന്നു. അതിനു ചുറ്റും ആയിരക്കണക്കിനു നിരപ്പായ പ്രദേശമാണ്‌ .ഹരിതാഭമായ ആ പ്രദേശത്തിന് അങ്ങേ അറ്റത്ത് തീപ്പട്ടിക്കൂടുകൾ പോലെയുള്ള വീടുകൾ കാണാം. അതിൻ്റെ മുകളിൽ നിന്നുള്ള കാഴ്ച്ച ലോകത്തിലെ ഏറ്റവും മനോഹരമായ ഈ പ്രകൃതി സൗന്ദര്യം മരിച്ചുവീണ ആയിരക്കണക്കിനാളുകളുടെ മുകളിലാണ് എന്നത് വിരോധാഭാസം. പിൽക്കാലത്ത് കൃഷിക്കാർക്ക് ഇവിടുന്നു കിട്ടിയ അസ്ഥികൂടങ്ങൾ പഞ്ചസാര ഫാക്റ്ററിക്ക് കൈമാറി എന്നൊരു കഥയും ഉണ്ട്. വിക്റ്റർ ഹ്യൂഗോയുടെ വിശ്വ പ്രസിദ്ധ നോവലിൽ അദ്ദേഹം ഈ യുദ്ധഭൂമിയെ വർണ്ണിക്കുന്നത്‌ വായിച്ചതോർക്കുന്നു. പണ്ട് നാട്ടിൽ മിഡിൽ സ്ക്കൂളിൽ വാട്ടർ ലൂയുദ്ധത്തെപ്പറ്റി ശങ്കരൻ നമ്പൂതിരി സാർ പഠിപ്പിച്ചതും ഓർമ്മ വന്നു. വാട്ടർ ല്യൂവിലെ നാഷണൽ ആർമി മ്യൂസിയത്തിലുംടെയേ ഇതിലേയ്ക്ക് പ്രവേശനമുള്ളു.

No comments:

Post a Comment