Tuesday, June 11, 2024
ബൽജിയത്തിലെ ബിയർ സംസ്കാരം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 41] ബൽജിയം ചോക്ലേറും, ബൽജിയം ബിയറും ലോക പ്രസിദ്ധമാണ്. വെള്ളത്തിനെക്കാൾ കൂടുതൽ ഇവർ കുടിക്കുന്നത് ബിയറാണന്നു തോന്നും. പണ്ട് ജനങ്ങൾക്ക് സാങ്കറമിക രോഗങ്ങൾ വന്നപ്പോൾ അത് പകരുന്നത് ജലത്തിൽ നിന്നാണന്നു കണ്ടെത്തി. വെള്ളത്തിനു പകരം ജനങ്ങൾ ബിയർ കുടിയ്ക്കാൻ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ബാക്റ്റീരിയയുടെ ആക്രമണം കുറഞ്ഞതായി അറിഞ്ഞു.അന്നു മുതൽ ഒരു ഹെൽത്തി ഡ്രിങ്കായി എങ്ങിനെ ബിയർ ഉണ്ടാക്കാം എന്നവർ റിസർച്ചു നടത്തി. ലോകോത്തര ബ്രാൻ്റുകൾക്ക് അവർ രൂപം നൽകി. മുളപ്പിച്ചു ണക്കിയ ബാർലി, യവം എന്നിവ വാറ്റുമ്പോൾ അതിലെ അന്നജം വിഘടിച്ച് എഥനോളും കാർ ബൻ ഡയോക്സൈഡും ഉൽപ്പാദിപ്പിക്കപ്പെടുന്നു. അതിൽ നിന്നും എഥനോൾ വിഭജിച്ചാണ് ബിയർ ഉണ്ടാക്കുന്നത്. അതിൽ ഹോപ്ച്ചെടിയുടെ പുഷ്പ്പങ്ങൾ, പലതരം ധാന്യങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവ ചേർത്ത് പല ബ്രാൻറിലും രുചിയിലും അവർ ബിയർ ഉൽപ്പാദിപ്പിച്ചു.അതിൽപ്പ ലതും ലോകോത്തര ബ്രാൻ്റായി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഈ പാനീയം ഇന്നിവരുടെ ജീവിതത്തിൻ്റെ ഭാഗമാണ്. രാജ്യത്തിൻ്റെ ഒരു വലിയ വരുമാന സ്റോതസാണ്.വിനോദ സഞ്ചാരത്തിൻ്റെ മുഖമുദ്രയാണ്. ബിയറിൽ പാകം ചെയ്യുന്ന വിഭവങ്ങൾ വരെ ഇവർക്കുണ്ട്. വ്യത്യസ്ഥ മായ ആൽക്കഹോൾചേരുവയിൽ ആയിരത്തി അറുനൂറോളം ബ്രാൻ്റുകൾ ഇവർക്കുണ്ട്. കുട്ടികൾക്ക് വരെ അവർ ബിയർ കൊടുക്കുന്നു. ഒരോ തരം ബിയർ കഴിക്കുന്നതിനും ഒരോ തരം ഗ്ലാസുകൾ വരെ ഇവർക്ക് നിർബ്ബന്ധമാണ്. അത് ബൽജിയത്തിൻ്റെ മാത്രം പ്രത്യേകതയാണ്. ബിയർ പാർട്ടികളും, ബിയർ ഫസ്റ്റിവെല്ലും.ബോട്ടിഗ് വിത്ത് ബിയർ രീതികളും, ബിയർ ടൂറും എല്ലാം ഇവിടെ പ്രധാനമാണ്.ബോട്ടി ഗിന് ബിയർ കഴിക്കാൻ പ്രത്യേക സൗകര്യമുള്ള ബോട്ടുകൾ ഉണ്ട്. അതിന് തുക കൂടും എന്നു മാത്രം: ഇരുനൂററി അമ്പതിലധികം ബിയർ ബ്രൂവറികളിൽ ആയിരത്തി അറുനൂറിലധികം തരം ബിയർ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. യുനസ്ക്കോയുടെ സാംസ്ക്കാരിക പട്ടികയിൽ ബൽജിയം ബിയർ സംസ്ക്കാരം ഇടം പിടിച്ചിട്ടുണ്ട്. മായം ചേരാത്ത ശുദ്ധമായ ബിയർ മാത്രമേ ഇവിടെ കാണൂ.ബൽജിയത്തിൽ വന്നിട്ട് അവരുടെ ചോക്ലേറ്റും, വാഫിളും, ബിയറും ഉപയോഗിക്കാതെ മടങ്ങരുത് എന്നവർ പറയും
Subscribe to:
Post Comments (Atom)
No comments:
Post a Comment