Friday, June 21, 2024

പാച്ചുവിൻ്റെ ഫുട്ബോൾ [അച്ചു ഡയറി-568] മുത്തശ്ശാ ഇന്ന് പാച്ചൂന് ഫുട്ബോൾ മത്സരമായിരുന്നു. തോറ്റു തുന്നo പാടി ആണ് വന്നത്. അവൻ ആരേം മൈൻ്റ് ചെയ്യാതെ ബാഗും വലിച്ചെറിഞ്ഞ് സോഫയിൽപ്പോയി ഇരുന്നു.ആള് സങ്കടത്തിലാണ്. പക്ഷേ അവൻ തോൽവിയ്ക്കെന്തെങ്കിലും കാരണം കണ്ടു പിടിക്കും എന്നെനിയ്ക്കറിയാമായിരുന്നു. അവൻ പറഞ്ഞത് തോൽക്കാൻ കാരണം മുത്തശ്ശനാണന്നാണ് .അതായത് ഹാൻ്റ് ബോൾ ഒരുപാട് വന്നു. ചവിട്ടിയാൽ തൊട്ടു തലയിൽ വയ്ക്കണമെന്ന് മുത്തശ്ശനാ പഠിപ്പിച്ചതത്രേ. അവൻ അങ്ങിനെ തൊട്ടു തലയിൽ വച്ചതൊക്കെ ഹാൻ്റ് ബോളായാ ഫൗളായി. എതിരാളികൾക്ക് ഗോളടിയ്ക്കാൻ അവസരമായി. ഈ ന്യായീകരണം കുറച്ചു കടന്നു പോയി മുത്തശ്ശാ. ഇത്രയും പ്രതീക്ഷിച്ചില്ല. അവൻ സീരിയസാണ്.' മുത്തശ്ശന്മാരെ അനുസരിക്കുന്നത് തെറ്റാണോ? അവൻ കുറേക്കൂടിക്കടന്ന് ഒരു പ്രസ്താവന കൂടി നടത്തി"വെറുതേ അല്ല ഇൻഡ്യ ഫുട്ബോളിൽ ഇങ്ങിനെ തോൽക്കുന്നത്. ഇങ്ങിനെ ഉള്ള ആചാരങ്ങൾ പറഞ്ഞു കൊടുത്തിട്ടാണ്. "ദുഷ്ടൻ അവൻ്റെ തോൽവിക്ക് അവൻ കണ്ടെത്തിയ ന്യായം കുറേ കടന്നു പോയി മുത്തശ്ശാ സത്യത്തിൽ അവൻ വരുത്തർച്ച രണ്ട് ഹാൻ്റ്ബോളിൽ നിന്നുള്ള പ്രീ കിക്കാണ് കളിയിൽ തോൽക്കാൻ കാരണം. ഒന്നു പെനാൽറ്റി ഏരിയാ യിൽ ആയിരുന്നു. അവനെ കൂട്ടുകാർ പൊരിച്ചു കാണും. അതിനാണ് ഈ ന്യായീകരണങ്ങൾ അവൻ നിരത്തിയത്. അവനെ എന്തു ചെയ്യണം. മുത്തശ്ശൻ പറയൂ

No comments:

Post a Comment