Monday, June 3, 2024

മാർക്താൽ - ഒരു മാർക്കറ്റ് റസ്റ്റോറൻ്റ് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 33] റോട്ടർഡാം. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്നു കിടക്കുന്ന ഒരു പ്രദേശം: നതർലൻ്റിലെ ഒരു വലിയ സിററിയാണ്. അവിടെ ഒരു പാർക്കിഗ് ഏരിയാ യിൽ കാർ പാർക്ക് ചെയ്ത് നടന്നു കാണണം.അതാണാസ്വാദ്യം.ഇവിടുത്തെ സംസ്ക്കാരവും അതാണ്. സിറ്റിയുടെ സൗന്ദര്യം മുഴുവൻ ആസ്വദിച്ച് സമയം പോയതറിഞ്ഞില്ല. ഭയങ്കര വിശപ്പ്.മാർക്ത്താൽമാർക്കററ് റസ്റ്റോറൻ്റ് ലോക പ്രസിദ്ധമാണ്. അവിടേയ്ക്ക് പോകാം. ദൂരെ നിന്നു തന്നെ ആ വാസ്തുശിൽപാത്ഭുതം തല ഉയർത്തി നിൽക്കുന്നത് കാണാം.ഒരു ഹോഴ്സ് ഷൂവിൻ്റെ ആകൃതിയിൽ ഒരു ഭീമാകാരമായ കെട്ടിടം. അകത്തു കടന്നപ്പോൾ അതിലും വലിയ അൽഭുതം. ഒരു വലിയ കാളവണ്ടി എന്നു സങ്കൽപ്പിക്കുക.അങ്ങിനെ ആണതിൻ്റെ നിർമ്മിതി.അതിൻ്റെ റൂഫ് പെയ്ൻ്റി ഗ് ആണ് ആദ്യം ശ്രദ്ധിച്ചത് .കടും ചായക്കൂട്ടിൽ ആ വളഞ്ഞ റൂഫ് മുഴുവൻ അതി മനോഹരമായ പെയ്ൻ്റിഗ് ആണ്. അതെരത്ഭുതമാണ്. ആർനോ കെയ്ൻ്റെയും ' ഐറിഷ് റൊസ് ക്കാമിൻ്റെയും ബഹുവർണ്ണ പെയിൻ്റിഗ്. വിശപ്പ് മറന്നു. എത്ര സമയം അതിൽ നോക്കി നിന്നു എന്നറിയില്ല. അതിനുള്ളിൽ ലോകത്തുള്ള സകല വിഭവങ്ങളും കിട്ടും. എല്ലാത്തിനും പ്രത്യേകം കടകൾ. നൂറോളം ഫ്രഷ് ഫുഡ് യൂണിററുകളുണ്ടവിടെ. പതിനഞ്ചോളം ഫുഡ് ഷോപ്പുകളും'. ഈശ്വരാ എവിടെ തുടങ്ങണം! വെജിറ്റേറിയൻ ഭക്ഷണത്തിന് കുറച്ചു സാദ്ധ്യതകളേ ഉള്ളു. ഏഷ്യൻ സെക്റ്ററിൽ നോക്കാം. അതിനു മുമ്പ് ഒരു ജ്യൂസ്. ഏതു പഴത്തിൻ്റെ വേണമെന്നു പറഞ്ഞാൽ മതി.അതിനു പ്രത്യേക കടയാണ്. മാംഗോ ജ്യൂസ്.നാട്ടിലെ നല്ല നാടൻ മാമ്പഴം പിഴിഞ്ഞ സ്വാദ്. അതും ഒരു വലിയ ബിയർ ഗ്ലാസ് നിറയെ. ആശ്വാസമായി. ഭയങ്കര തിരക്കാണ്. ഭക്ഷണപ്രിയർ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. പലരും ഷോപ്പിനു മുമ്പിൽ നിന്നാണ് കഴിക്കുക. ഇരുന്നു കഴിയ്ക്കണ്ടവർക്ക് റൂഫിൽ സ്ഥല മുണ്ട്. സ്വസ്തമായി ഇരുന്നു കഴിക്കാം. പക്ഷേ അവിടെ അങ്ങിനെ നടന്നു കൊണ്ട് കഴിക്കുന്നതാണ് ഇവർക്കിഷ്ടം എന്നു തോന്നി. അവസാനം അത് കണ്ടെത്തി. നമ്മുടെ താലി. ചോറും ചപ്പാത്തിയും കറികളും. പിന്നെ ചാറ്റ്: സംഭാരം. തൈര്, സാലഡ് എല്ലാം ഒരു തരം ഭ്രാന്തമായ ആവേശത്തോടെ ഓർഡർ ചെയ്തു.കടയുടെ മുമ്പിൽ ഒരു ഇലട്രോണിക് ബോർഡുണ്ട്. അവിടെsച്ചു ചെയ്താൽവിഭവങ്ങളും പടവും വിവരങ്ങളും വിലയും തെളിഞ്ഞു വരും: വേണ്ടത് ഓർഡർ ചെയ്ത് ഓൺലൈൻ പേയ്മെൻ്റ് ചെയ്യണം. അപ്പോൾ അവർ ഒരു വട്ടത്തിലുള്ള ഡിസ്ക് കയ്യിൽത്തരും. അതൊരു ഇലട്രോണിക് ടോക്കണാണ്. ഫുഡ്റഡി ആയാൽ അതിൽ അലാറമടിക്കും. ആ ടോക്കണും വാങ്ങി വീണ്ടും നടന്നു. നല്ല നാടൻ ബിയറിന് തന്നെ ഒരു കട. ഒരാപ്പിററയ്സർ കൂടി ആകാം. അതൊരു വലിയ ഗ്ലാസിൽ ഒരു ഉപകരണത്തിൽ നിന്നു നിറച്ചു തരും. പതഞ്ഞുപൊങ്ങിയ പതസ് പൂണുകൊണ്ട് മാറ്റിയാണവർ തരുക .ആ ചിൽഡ് ബിയറും രുചിച്ച് വീണ്ടും നടന്നു.നല്ല ഭക്ഷണത്തിൻ്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം '. പല രാജ്യങ്ങളിൽ നിന്നു വന്നവരും പല സംസ്ക്കാരത്തിൽ നിന്നു വന്നവരും അങ്ങിനെ ഇടകലർന്നു നടക്കുന്നു. ലോകത്ത് ഏറ്റവും സംതൃപ്തിയുള്ള സ്ഥലം ഇത്തരം റസ്റ്റോറൻ്റുകൾ ആണന്നു തോന്നി. ആർക്കും ഒരു ധൃതിയുമില്ല. സങ്കടമില്ല ദേഷ്യമില്ല. ചിരിച്ചുല്ലസിച്ച് ഇഷ്ടവിഭവങ്ങളുമായി സല്ലപിച്ച് അങ്ങിനെ നടക്കും. ചൈനയുടെയും ജപ്പാൻ്റെയും വിഭവങ്ങൾ കാണുമ്പോൾ തന്നെ മനസു മടുക്കും.പിന്നെ സമുദ്ര വിഭവങ്ങളുടെ തന്നെ ഒരു സ്റ്റാൾ. മത്സ്യം ജലപുഷ്പ്പമാണ്: തനിവെജിറ്റേറിയൻ .നോക്കുന്നോ.? ഞാൻ സുഹൃത്തിനെ നോക്കി ഒന്നു ചിരിച്ചു. അപ്പഴേക്കും എൻ്റെ ടോക്കണിൽ അലാറമടിച്ചു.ഈശ്വരാ ഇനി എങ്ങിനെ ആ കട കണ്ടുപിടിക്കും. അവസാനം അവിടെ എത്തി. ഞങ്ങളെ അവർ റൂഫിലേക്ക് ക്ഷണിച്ചു. ആ കടയുടെ മുകളിൽ വട്ടത്തിലുള്ള ധാരാളം മേശകൾ .ചുറ്റും കസേര.ഞങ്ങൾ ഒരു മേശക്ക് ചുറ്റും ഇരുന്നു. വെയ്റ്റർ വന്നു. ടോക്കൺ കൊടുത്തു.വെയ്റ്റർമാർ അധികവും പെൺകുട്ടികളാണ്.പ0നത്തിനിടെ പ്പണിയെടുക്കുന്ന വിദ്യാർത്ഥിനികൾ .ഇങ്ങിനെ എന്തു ജോലിയും ചെയ്ത് അവനവന് വേണ്ടത് സമ്പാദിക്കുന്നവർ അനവധി. ആഹാരം മേശപ്പുറത്തു നിറഞ്ഞു. ഇവിടെ വന്നതിൽപ്പിന്നെ പുറത്ത് ചോറും തൈരും കാണുന്നതാദ്യം .ഒരു വലിയ ഗ്ലാസ് നിറയെ ഒന്നാം ന്തരംസംഭാരം. തൈര്, സാലഡ്. ഒരു ചുട്ട പപ്പടവും കടുമാങ്ങയും കൂടിക്കിട്ടിയിരുന്നെങ്കിൽ. വെറുതെ മോഹിച്ചു പോയി. വയർ നിറഞ്ഞു. സാലഡ് ഇവരുടെ ഒരു ബലഹീനതയാണ്. എല്ലാവരും ധാരാളം സലാസ് കഴിക്കും.ലോകത്തള്ള സകല വിഭവങ്ങളും ഒരു കുടക്കീഴിൽ! ഇതൊരു വലിയ മൊളിൻ്റെ ഭാഗമാണ്. താഴേക്കിറങ്ങിയാൽ അവിടെ വേറൊരു സമ്രാജ്യമാണ്. ഈ നാട്ടിൽ വന്നതിന് ശേഷം പുറത്തു നിന്ന് മനസിനിണങ്ങിയ ഒരാഹാരം കഴിച്ചതിൻ്റെ നിർവൃതിയിൽ അവിടുന്നിറങ്ങി

No comments:

Post a Comment