Thursday, June 20, 2024

വരുണിൻ്റെ ഡച്ച് മോഡൽ വീട് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 57 ] ഡച്ചുടച്ചുള്ള ഒരു വീട്. അതവൻ്റെ സ്വപ്നമായിരുന്നു.അത് ആ ശൈലിയിലുള്ള ഒരപ്പാർട്ട്മെൻ്റിൽ അവനേ എത്തിച്ചു. ഏതാണ്ട് ഒരു മയിൽ നീളത്തിൽ നാലു നിലകളിൽ നീണ്ടു നിവർന്നു കിടക്കുന്ന ഒരപ്പാർട്ട്മെൻ്റ്.ദി ഹേഗിനുള്ളിൽത്തന്നെ. നടുക്കള്ള ഒരു മൈതാനം അതിനിരുവശവും റോഡ് സൈക്കിൾ പാത്ത് ഫുട്പാത്ത്' പിന്നെ അപ്പാർട്ട്മെൻ്റ് .പുറമേ നിന്നു നോക്കുമ്പോൾ ഒരു പോലെ. വീട്ടുനമ്പർ മറന്നാൽ ഇന്നും കണ്ടു പിടിക്കാൻ പറ്റില്ല. ഇതുപോലത്ത ഒരഞ്ചു നിര 'സങ്കൽപ്പിച്ചു നോക്കൂ. ഇഷ്ടികയിലും തടിയിലും തീർത്ത അവരുടെ പരമ്പരാഗതമായ നിർമ്മാണ ശൈലി.ഗോവണി കയറി എത്തുന്നിടത്ത് മൂന്നു കതകുകൾ കാണാം. അതിൻ്റെ വലത്തു വശം പൂട്ടു തുറന്ന് അകത്തു കയറിയാൽ ഷൂസ് വയ്ക്കാനും കോട്ട് തൂക്കാനുമുള്ള സ്ഥലം. അവിടുന്ന് വളഞ്ഞ ഒരു ഗോവണിയാണ്. ഇടുങ്ങിയ ആ ഗോവണി അവരുടെ ഒരു പ്രത്യേക തയാണ് അത് ചെന്നെത്തുന്നത് ഒരു ചെറിയ മുറിയിൽ .വലത്ത വശത്ത് വിശാലമായ ഒരു ഹോൾ: രണ്ടുവശവും ഗ്ലാസിട്ട .മുഴുനീള ജനൽ ' ദീർഘചതുരാകൃതിയിലുള്ള ആ മുറി കെട്ടിടത്തിൻ്റെ മുഴുവൻ വീതിയും എത്തി നിൽക്കുന്നു. അവിടെലിവിഗ് റൂം ' ടി വി.അതിനടിയിൽ തീ കത്തിച്ച് തണുപ്പകറ്റാനുള്ള പഴയ മോഡൽ ചിമ്മിനി .അതിൻ്റെ മറ്റേ അറ്റത്ത് ഡൈനിംഗ് ടേബിൾ' പിന്നെ ഒരു വലിയ പോർട്ടിക്കൊ. അതിനിടത്തു വശത്ത് എല്ലാ ആഡംബര സൗകര്യവുമുള്ള ഓപ്പൺ കിച്ചൻ .അടുപ്പ് ഇലട്രിക്ക് ആണ് . ആദ്യം എത്തിയിടത്തു നിന്ന് വേറൊരു ഇടുങ്ങിയ ഗോവണി' അവിടെ ആ ഹോളിൻ്റെ രണ്ടറ്റത്തും ബഡ്റൂമുകൾ.രണ്ടിനും പോർട്ടിക്കൊ.കുറിയ വശം മുഴുവൻ ഗ്ലാസിട്ട ജനാലകൾ. ആ രണ്ടു കിടപ്പുമുറിയുടെ നടുക്ക് ഒരു വിശാലമായ കുളിമുറി. ആ അത്യാഡംബര കുളിമുറിയിൽ ബാത്തി ഗ് ടബ് ഉൾപ്പടെ എല്ലാം സഞ്ജീകരിച്ചിരിക്കുന്നു. ഗോവണി കയറി എത്തുമ്പോൾ ഇടത്തുവശത്ത് ഓഫീസ് റൂം. വർക്കിഗ് സ്പെയിസ് .ആ ഇ ട നായിയുടെ വശത്ത് കക്കൂസ്.അവിടെ മുകളിൽ ഒരു തടി ഗോവണി വച്ചിട്ടുണ്ട്. അത് താഴേക്ക് വലിച്ച് നിലത്തറപ്പിക്കാം. അതിനു മുകളിലുള്ള കൂടാരമയിലേക്ക് കയറാം. അവിടെ വിശാലമായ ഒരു ഹാൾ ആണ്.മുഖപ്പുകൾ വെളിച്ചം തരുന്നു. ഒരു വലിയ ഹോം തിയേറ്ററിന് പറ്റിയ സ്ഥലം. ഈ വിവരണം ഇവിടുള്ള അയ്യായിരം വീടുകൾ ക്കും ബാധകമാണ്. ഒരു വ്യത്യാസവുമില്ല. ഗ്രൗണ്ട് ഫ്ലോറിലുള്ളവർക്ക് വിശാലമായ ബാക്ക് യാർഡുണ്ട്.അത്രയേ ഒള്ളു.ഇതിന് പുറമേക്ക് ഒരു ഡക്കറേഷനും അവർ സമ്മതിക്കില്ല. കാർ പാർക്കിഗ് പാതയോരത്താണ്. ഏതാണ്ട് നൂറ്റി അമ്പത് വർഷം പഴക്കം കാണുമി തിന്. ഇപ്പഴും ഒരുകേടും ഇല്ല പ്രോസസ് ചെയ്ത തടിയാണ്.പിന്നെ ഇവിടെ ചിതൽ തുടങ്ങിയവയൊന്നുമില്ല. പല ഇടുങ്ങിയ ഫ്ലാറ്റുകളിലും ജീവിച്ചവർക്ക് ഇതൊരു സ്വർഗ്ഗമാണ്.

No comments:

Post a Comment