Monday, June 10, 2024
ആറ്റോമിയം ബൽജിയത്തിലെ ഒരൽഭുത നിർമ്മിതി [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 39]ഇനി ബെൽജിയത്തിലേയ്ക്ക്. ഇവിടുന്ന് മു ണ്ണൂറു കിലോമീറ്റർ. എൻ്റെ വരുണും അവൻ്റെ പുതിയ ബൻസും തയാർ.ബൽജിയത്തിലേയ്ക്ക്റോഡ് മാർഗ്ഗമുള്ള യാത്ര ഒരനുഭവമാണ്. ചെറിയ ചെറിയ ഗ്രാമങ്ങളും, വലിയ ഫാമുകളും കടന്ന് പടുകൂററൻ കാററാടിയന്ത്രങ്ങളുടെ നടുവിലൂടെ മനോഹരമായ രാജപാത. നതർലൻ്റിൻ്റെ അതിർത്തികടന്നപ്പോഴേക്കു മാറ്റം ശ്രദ്ധിച്ചു. പഴയ നൂറ്റാണ്ടിലെ നിർമ്മിതികളിലേയ്ക്ക് ഒരു കാലാന്തര യാത്ര പോലെ തോന്നി.ആദ്യം ആറ്റോമിയം എന്ന അൽഭുത നിർമ്മിതി കാണണം. ഒരു ആറ്റത്തിൻ്റെ കണിക ഏതാണ്ട് നൂറ്റി അറുപത്തി അഞ്ച് മില്യൻവലിപ്പത്തിൽ വികസിപ്പിച്ചാൽ കാണുന്നപടിയുള്ള മാതൃകയിൽ ഒരു കെട്ടിട ഘടന. എക്സ്പോ 58ന് വേണ്ടി നിർമ്മിച്ചതാണ്.പിന്നീട് അത് നവീകരിച്ചു. ഒമ്പത് പടുകൂറ്റൻ സ്റ്റീൽ ഗോളങ്ങൾ. അവയേ പരസ്പരം ബന്ധിപ്പിക്കുന്ന ഇരുപത് സ്റ്റീൽ കുഴലുകൾ.നൂറ്റി രണ്ടു മീററർ ഉയരം പതിനെട്ടു മീറ്റർ വ്യാസം.ബ്രസൽസിലെ ഈ നൂതന സ്മാരകം കാണാൻ പ്രതിവർഷം ആറു ലക്ഷത്തോളം സഞ്ചാരികൾ എത്തുന്നു.ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാണ്, കലാകേന്ദ്രമാണ് ഡിജിറ്റൽ ടെക്കനോളജിയിലൂടെ ബൽജിയത്തിൻ്റെ പൈതൃകം മുഴുവൻ നമുക്ക് മനസിലാക്കിത്തരുന്നു. 1945ൽ ജപ്പാനിൽ ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച ആറ്റംബോ oബിൻ്റെ ലോകത്തെ നടുക്കിയ ഭീകരത എല്ലാവരേയും ഞട്ടിച്ചിരുന്നു. ആറ്റത്തിൻ്റെ ഈ നശീകരണ ശക്തി എങ്ങിനെ മനുഷ്യരാശിക്ക് പ്രയോജനപ്പെടുത്താം എന്നതിൻ്റെ ഒരു പ്രതീകാത്മക സ്മാരകം എന്നതിനെ വിശേഷിപ്പിക്കാം. ആന്ദ്രേ വാട്ടർ കീൻ എന്ന പ്രതിഭാശാലിയാണ് ഇത് രൂപകൽപ്പന ചെയ്തത്.ഏററവും മുകളിലത്തെ ഗ്ലോബിലേക്ക് ഹൈ സ്പീഡ് എക്സലേററർ ഉണ്ട്. ഇത്ര സ്പീസിലുള്ളത് ദൂബായിലെ ബുർജ് ഖലീഫയിൽ മാത്രമേ കണ്ടിട്ടുള്ളു. മുകളിലെത്തിയാൽ അതിലെ അൽഭുത കാഴ്ചകൾ കണ്ട് ഇതിലുള്ള ഒമ്പത് ഗോളങ്ങളും സന്ദർശിക്കാം. ബൽജിയത്തിൻ്റെ സംസ്ക്കാരം, മിത്തുകൾ, പൈതൃകം, കല, കാഴ്ച്ചപ്പാട് എല്ലാം അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 'ആ സ്ഥാപനം ഒരു വലിയ കാടിന് നടുക്കാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത പ്രദേശത്തൊന്നും ഒരു കെട്ടിടവും കണ്ടില്ല. അവരത് അനുവദിക്കില്ല. അത് അവരുടെ ഒരു രീതിയാണ്. ഒരോ സ്മാരകത്തിനും ഒരോ സന്ദേശമുണ്ടാകും. ഇത്ര വലിയ വിനോദ സഞ്ചാര മേഖലയ്ക്ക് അടുത്ത് ഒരു സ്റ്റാർ ഹോട്ട ലോ, റിസോർട്ടോ, ഹോംസ് റ്റേയോ കണ്ടില്ല.അതിനു മുന്നിൽ ഒരു വിചിത്രനിർമ്മിതി കൂടിക്കാണാം.ചതുരത്തിലുള്ള വലിയ ചതുര പൈപ്പുകൾ പല നീളത്തിൽ ഒരു നിശ്ചിത ആകൃതിയിലല്ലാതെ ബന്ധിപ്പിച്ച രീതിയിലുള്ള ഒരു നിർമ്മിതി. അത് ചുവന്ന പെയ്ൻ്റ് അടിച്ചിരിക്കുന്നു. അതിൻ്റെ ക്രോസ് സെക്ഷനിൽ മിറർ പിടിപ്പിച്ചിരിക്കുന്നു. ഇതൊരു വനത്തിന് നടുക്കാണ്. പ്രകൃതി ദത്ത മായ ഒരു വ നം. അതിൻ്റെ വന്യത ഒട്ടും ചോരാതെ അത് ഒരു വ്യത്യസ്ഥ പാർക്ക് ആയിരു പകൽപ്പന ചെയ്തിരിക്കുന്നു. ഇനി നമുക്കാഒ സേ ജിയം പാർക്കിലെയ്ക്ക് പോകാം
Subscribe to:
Post Comments (Atom)
No comments:
Post a Comment