Thursday, June 27, 2024
ടെക്സൽ ഒരു അൽഭുതദ്വീപ്.[ യൂറോപ്പിൻ്റെ ഹൃദയനാളിയിലൂടെ - 64] ടെക്സൽ പിൽക്കാലത്ത് രൂപപ്പെട്ടു വന്ന ഒരു " വാടൻഐലൻ്റാ "ണ്. ഇത്തരത്തിൽ രൂപപ്പെട്ട ഈ ഫ്രീസിയർ ദ്വീപ് ഇത്തരത്തിൽ രൂപപ്പെട്ടവയിൽ ഏറ്റവും വലുതാണ്. പ്രകൃതിയുടെ നിരന്തരമായ താഡനം ഏറ്റ് സമുദ്രത്തിൽ രൂപപ്പെട്ടതാണിത്.പണ്ട് പാലാഴിക Sഞ്ഞപ്പോൾ കിട്ടിയ പോലെ ഒരു മനോഹര ദ്വീപ് ഉയർന്നു വന്നതാണ്ടന്നു പറയാo: ഈ സമുദ്രത്തിലെ ജൈവസമ്പത്ത് മുഴുവൻ സമാഹരിച്ച് വരുണ ദേവൻ സമ്മാനിച്ച ഒരമൂല്യ സമ്പത്ത്.ഇവിടെ മററു തീരപ്രദേശങ്ങളേക്കാൾ കളിമണ്ണിൻ്റെയും കരിങ്കല്ലിൻ്റെയും അളവ് കൂടുതൽ ഉണ്ടിവിടെ. അതാണ് ഇത്ര ഫലഭൂയിഷ്ടമായി ഈ ഭൂമി മാറിയത്. ആയിരത്തി ഒരു നൂറ റി എഴുപതിലെ ഒരു വലിയ വെള്ളപ്പൊക്കത്തിൽ ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായതാണ്. ഇന്നിവിടെ ഏഴു ഗ്രാമങ്ങളാണുള്ളത്. ഇരുപത്തി അഞ്ചു കിലോമീറ്റർ നീളവും ഒമ്പത് കിലോമീറ്റർ വീതിയുമുള്ള ഈ ചെറിയ ദ്വീപിൻ്റെ ജൈവസമ്പത്ത് നമ്മെ അൽഭുതപ്പെടുത്തും.യൂണസ് ക്കൊയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഇവിടെ നാൽപ്പത് പ്രകൃതിസംരക്ഷണ കേന്ദ്രങ്ങൾ ഉണ്ട്. ഗോട്ട്ഫാമും, കൃഷിയും, ബ്രൂവറിയും ഇവിടുത്തെ സമ്പത്താണ്. ഈ ദ്വീപിൻ്റെ പകുതിയിൽ താഴെ വ്യാപിച്ചുകിടക്കുന്ന "ഡൂൺ ഓഫ് നാഷണൽ പാർക്ക് "പ്രകൃ സംരക്ഷണത്തിനുള്ള ഇവരുടെ മുൻ കൈ വിളിച്ചോതുന്നതാണ് ഈ മരതക ദ്വീപിൽ താമസിച്ച്, പ്രകൃതി ഭംഗി ആസ്വദിച്ച് ഇവരുടെ തനതായ ബിയറും രുചിച്ച്, ജലവിഭവങ്ങൾ കഴിച്ച് അങ്ങിനെ അല്ലലില്ലാതെ കൂടാൻ മോഹം തോന്നി. നല്ല ഫൈവ് സ്റ്റാർ റിസോർട്ടു മുതൽ നാടൻ ഹോം സ്റ്റെവരെ ഇവിടെ സുലഭം. കാലങ്ങളായി എക്കൽ അടിഞ്ഞ് രൂപപ്പെട്ട ഈ ദ്വീപിലെ മണ്ണ് ഫലഭൂയിഷ്ട്ടമാണ്. അവിടുത്തെ വിളക്കുമാടവും, പ്രസിദ്ധമായ ബീച്ചുകളും, അത്യന്താധുനിക ബീച്ച് റിസോർട്ടുകളും, അഗ്രികൾച്ചറൽ ഫാമുകളും - സീൽ മ്യൂസിയവും എല്ലാം വിസ്ഥരിച്ച് കാണാൻ ഒരു ദിവസം തികയില്ല. വെറും കാഴ്ച്ച കാണൂകയല്ല അത് അനുഭവിക്കുകയാണ് ചെയ്യേണ്ടത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment