Thursday, June 6, 2024
റോട്ടർഡാമിലെ പോർട്ട് [ യൂറോപ്പിൻ്റെ ഹൃദയഭൂമിയിലൂടെ - 35]' റോട്ടർഡാം ..വാട്ടർ മാനേജ്മെൻ്റിൻ്റെ മകടോദാഹരണം. ഏഴോളം കിലോമീറ്റർ നീണ്ടു കിടക്കുന്ന സിറ്റിയിൽ ഒന്നരകിലോമീറ്ററോളം ജലാശയമാണ്.റൈൻ, മ്യൂസ് നദികളെ ബന്ധിപ്പിക്കുന്ന ജലപാത ഒരൽഭുതമാണ്. ഈ "വാട്ടർവെ ഗ്" അവർ അവരുടെ തനതായ രീതിയിൽ വികസിപ്പിച്ചെടുത്ത ഒരു ജലവിതരണ സംവിധാനമാണ്. ലോകമഹായുദ്ധത്തിൽ ജർമ്മൻ ആക്രമണത്തിൽ തകർന്നു തരിപ്പണമായ റോട്ടർഡാം തുറമുഖത്തിൻ്റെ ഉയിർത്തെഴുനേൽപ്പ് അവരുടെ ഇഛാശക്തിയുടെ ഒരുപ്രതീകമായി നിലകൊള്ളുന്നു.പെട്രോ കെമിയ്ക്കൽ വ്യവസായവും ചരക്കുനീക്കവും ഈ തുറമുഖത്തിന് യൂറോപ്പിൻ്റെ ഒന്നാം സ്ഥാനം നേടിക്കൊടുത്തു. ഒരു തുറമുഖം തന്നെ ഒരു മ്യൂസിയമാക്കി അവർ സന്ദർശകരെ ഞട്ടിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ പ്രസിദ്ധമായിരുന്നു ഈ കപ്പൽ നിർമ്മാണ ശാലയും തുറമുഖവും.ഇന്നത് സ്മാർട്ട് ടക്നാളജി ഉപയോഗിച്ച് ആധുകവൽക്കരിച്ചിരിക്കുന്നു. അവിടെ എല്ലാം ജലോപരിതലത്തിൽ ഉണ്ടന്ന തോന്ന തോന്നൽ ഉളവാക്കി. ഏതാണ്ട് മുക്കാൽ കിലോമീറ്റർ നിളമുള്ള ഒരാഡംബര ബോട്ട് തീരത്തോട് ചേർന്ന് കിടപ്പുണ്ട്. അതൊരാധുനിക റസ്റ്റോറൻ്റാണ്. ചലിക്കുന്ന റസ്റ്റോറൻ്റ്. ഞങ്ങൾ ചെല്ലുമ്പോൾ പാലത്തിനു താഴെ നീളത്തിൽ ഒരു പത്തുനില കെട്ടിടം ശ്രദ്ധിച്ചിരുന്നു. ഒരത്യാഢംബര കെട്ടിട സമുച്ചയം. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അതു ചലിച്ചു തുടങ്ങി. അതൊരാ ഡംബര കപ്പലായിരുന്നു എന്ന് അപ്പഴാണ് മനസിലായത്.പലതരത്തിലുള്ള ബോട്ടുകൾ തലങ്ങും വിലങ്ങും പായ്യുമ്പോൾ ആ ജലപാതയിലൂടെ അതു സാവധാനം നീങ്ങുന്നു. സാധാരണ തുറമുഖ നഗരങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇവിടുത്തെ വൃത്തിയും വെടിപ്പും ഏറെ ശ്രദ്ധിച്ചു. കേബിളുകളിൽ തൂങ്ങുന്ന രണ്ടു സമാന്തര പ്പാലങ്ങൾ അവിടെക്കാണാം.അതിനടിയിൽക്കൂടി പലതരത്തിലുള്ള ബോട്ടുകൾ, വലിയ ക്രൂയിസറു കൾ എല്ലാം സഞ്ചാരികൾക്ക് ലഭ്യമാണ്. അതിലൂടെയുള്ള ബോട്ടുയാത്ര ഒരനുഭൂതിയാണ്. സാഹസിക ർ ക്ക് അവരുടെ ഹൈ സ്പീട് മോട്ടോർ ബോട്ടുകളും ഉപയോഗിക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment