Wednesday, June 5, 2024
റോട്ടർഡാമിലെ ഒരു നാടൻ ചന്ത. [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 34] റോട്ടർഡാം സിറ്റി നടന്നു കാണണം.സി ററി യുടെ ഹൃദയഭാഗത്ത് ഒരു നാടൻ ചന്ത. നമ്മുടെ നാട്ടിലെ ആഴ്ച്ചച്ചന്തയേ അനുസ്മരിപ്പിക്കുന്നത്. ഉത്സവപ്പറമ്പിലെ വെച്ചു വാണിഭക്കാരെ ഓർമ്മപ്പെടുത്തുന്നത്. രണ്ടു മൂന്ന് പടികൾ ഇറങ്ങി ഈ നല്ല തിരക്കുള്ള ചന്തയിൽ എത്തും. മനുഷ്യനാവശ്യമുള്ളതെല്ലാം അവിടെ വില കുറച്ചു കിട്ടും. നിരനിരയായി കമനീയമായ സ്റ്റാളുകൾ .വള,മാല, കമ്മൽ എന്നു വേണ്ട എല്ലാം ആദ്യ സ്റ്റോളിൽ ഉണ്ട്. എല്ലാം ഭംഗിയായി തൂക്കിയിരിക്കുന്നു. നല്ല കളർ ബൾബുകൾ കൊണ്ട് കമനീയമാക്കിയ താത്ക്കാലിക കടകൾ. കോട്ടുകൾ, തൊപ്പികൾ, ടി ഷർട്ട്, ജീൻസ് എല്ലാം.ഇതിനൊക്കെ താരതമ്യേന വില കുറവാണ്. കടക്കാരൻ വിളിച്ചു പറഞ്ഞ് ആൾക്കാരെ ആകർഷിക്കുന്നുണ്ട്. പലരും വിലപേശി വാങ്ങുന്നുമുണ്ട്.പേഴ്സുകൾക്കും ബൽറ്റിനും മാത്രമായി വേറൊരു കട' എത്ര തരം പേഴ്സുകൾ ആണ്. അവയ്ക്കുള്ള ഓഫറുക ൾപ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നെ വീട്ടുപകരണങ്ങൾ പാത്രങ്ങൾ. ഇങ്ങിനെ മനുഷ്യനാവശ്യമുള്ളതിനൊക്കെ ഒരോ കടകൾ ' പിന്നെ ആഹാരസാധനങ്ങൾ, ജ്യൂസ് എന്തിന് നല്ല ചിൽഡ് ബിയർ വരെ.ഇവിടെ കടക്കാർക്ക് ബിയർ ഉണ്ടാക്കാം.ഫ്റഷായുള്ള ബിയർ അവരുടെ മിഷ്യനിൽ നിന്ന് ഗ്ലാസിൽ പ്പകർന്നു തരും. അവർ നേരിട്ട് ഗ്ലാസിലേക്ക് ഒഴിക്കുമ്പോൾ പതഞ്ഞു പൊങ്ങും' ആ പത മുഴുവൻ സ്പൂൺ കൊണ്ട് മാറ്റിയതിനു ശേഷമാണ് തരുക .ഗ്യാസ് ഉണ്ടാകാതിരിയ്ക്കാനുള്ള ഒരു മുൻകരുതൽ പിന്നെ വളരെ വില കുറഞ്ഞ ഡ്രസുകളുടെ ഒരു കടയുണ്ട്. സെക്കൻ സ് ആണ്.അങ്ങിനെ പറഞ്ഞു തന്നെയാണവർ വിൽക്കുന്നത് വലിയ വില കൂടിയ കോട്ടുകൾ ഒക്കെ ചെറിയ വിലയ്ക്ക് കിട്ടും. സീസണിൽ മാത്രം ആവശ്യമുള്ളത്. ഇത് താത്ക്കാലികമായ ഒരു സെറ്റപ്പല്ല. ഈ സീസൺ മുഴുവൻ അവിടെക്കാണും പൊതുവേ നതർലൻ്റിൽ "മോൾ സംസ്കാരം" കുറവാണ്. ആരും മോളിൽ കറങ്ങി സമയം കളയാറില്ല.അതു പോലെയുള്ള മോളുകളും ഇവിടെ കുറവാണ്. അത്യാവശ്യമുള്ളതുമാത്രം വാങ്ങുന്ന ഒരു ഉപഭോത്രുസംസ്കാര o. ഈ ജനതയെ ഓഫറുകൊണ്ട് വീഴ്ത്താൻ പറ്റില്ല. അത്യാവശ്യമുള്ള തേ അവർ വാങ്ങൂ. അതിനു വേണ്ടി അധികം സമയം കളയുകയുമില്ല. അതു കൊണ്ടായിരിക്കാഅത്ര വലിയ മോളുകൾ ഇവിടെ കുറവാണ്. അതുകൊണ്ടായിരിയ്ക്കാംഇങ്ങിനെയുള്ള നാടൻ ചന്തകളാണ് അവർക്ക് ഏറെ പ്രിയം. വേഗം ആവശ്യമുള്ളത് വാങ്ങി ഇറങ്ങാം. ദൂബായിലൊക്കെ മൂന്നു oനാലും മണിക്കൂറൊക്കെ മോളിൽ കറങ്ങി നടക്കാറുള്ളതാണ് ഓർമ്മ വന്നത്.നമ്മുടെ നാട്ടിലും ആ സംസ്ക്കാരം വന്നു തുടങ്ങി. അഞ്ഞൂറു രൂപയുടെ സാധന വാങ്ങാൻ പോയി ഓഫറുകളുടെ പ്രലോഭനത്തിൽ കുടുങ്ങി അയ്യായിരം രൂപയുടെ സാധനം വാങ്ങി വരുന്നവരുടെ ഗണത്തിൽ ഇവർപെടില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment