Sunday, June 2, 2024

റോട്ടർഡാമിലെ ക്യൂബ് ഹൗസുകൾ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 32 ] നെതർലൻ്റിലെ വാസ്തുവിദ്യാപാടവം അവസാനിച്ചിട്ടില്ല. ഒരു ക്യൂബ് തിരഛീനമായി ഒരു മൂല ഭൂമിയിൽ ഉറപ്പിച്ച് ! അങ്ങിനെ ഒരു വീടിനേപ്പററിഒന്നാലോചിച്ചു നോക്കൂ.അതാണ് ക്യൂബ് ഹൗസുകൾ.ഓവർ ബ്ലാക്ക് സിറ്റിയിലുള്ള ഈ ഭവനസമുച്ചയം വിനോദ സഞ്ചാരികൾക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്. മുപ്പത്തി എട്ടുവീടുകളാണ് ഒരു മാലയിൽ കോർത്തെടുത്ത പോലെ പണി തിരിയ്ക്കുന്നത്.ഇതിനിടെ രണ്ടു ക്യൂബുകൾ തമ്മിൽ ബന്ധിപ്പിച്ച ഒരു സൂപ്പർ ക്യൂബും ഉണ്ട് .ആ സമുച്ചയത്തിൻ്റെ നടുക്കളത്തിൽ നിന്നും നോക്കുമ്പോൾത്തന്നെ ആ വീടുകളുടെ ചാരുത നമ്മേ ആവേശം കൊള്ളിയ്ക്കും എൻ്റെ ക്യാമറയേയും പദസമ്പത്തിനേയും വെല്ലുവിളിക്കുന്ന മാദകസൗന്ദര്യം. പിയററ് ബ്ലോം എന്നആർക്കിടച്ചറിൻ്റെ ഭാവനയിൽ വിടർന്ന് പ്രാവർത്തികമാക്കിയ ഒരൽഭുതമാണിത്. ഒരു ക്യൂബിന് മൂന്നുനിലകളാണ്. താഴെ പ്രവേശന കവാടം. ഒന്നാം നിലയിൽ തുറന്ന അടുക്കള സ്വീകരണമുറി. രണ്ടാം നിലയിൽ രണ്ടു കിടപ്പുമുറികൾ. കുളിമുറി, ശൗചാലയം. മൂന്നാം നിലയിൽ ഒരു ചെറിയ പൂന്തോട്ടം എന്നു പറയാം അവിടെ ഇരുന്ന് ആ ചെരിഞ്ഞ ജനാലയിൽക്കൂടി നമുക്ക് പുറം ലോകം കാണാം. ആസ്വദിച്ച് ജോലി ചെയ്യാം. വായിക്കാം എഴുതാം. ഭിത്തിയും ജനലും 54.7 ഡിഗ്രി ചെരുവിലാണ്. ആയിരത്തി ഒരു നൂറ് സ്ക്വയർ ഫീറ്റ് വരും. അരുകിലൂടെ നടക്കുമ്പോൾ ഉയരമുള്ളവരുടെ തല മുകളിലിടിയ്ക്കാതെ നോക്കണം.. ഷഡ് ഭൂജാ കൃതിയിലുള്ള ക്യൂബുകളുടെ ഒരു നമുച്ചയമാണവിടെ.അത് നമുക്ക് വാടകയ്ക്ക് കിട്ടും. വിലയ്ക്കും വാങ്ങാം. ആ മുറികളിൽ എക്കോ ഇല്ലന്നൊരൽഭുതവും തോന്നി.ഇതിൽ ഒരെണ്ണം ഷോ ഹൗസാണ്. ടിക്കറ്റെടുക്കണം. സന്ദർശകരെ ബാച്ച് ബാച്ചായി കയറ്റി വിടും.അവർ തിരിച്ചിറങ്ങിയിട്ട് അടുത്ത ബാച്ച്.സ്പെയ്സ് യൂട്ടിലൈസേഷൻ ഒരത്ഭുതമാണ്. ഇതിനകത്തെങ്ങിനെ എന്നുള്ള എൻ്റെ ശങ്കയ്ക്ക് മുഴുവൻ ഉത്തരം അവിടെക്കിട്ടി. അവിടെ ഇങ്ങിനെ ഉള്ള കുറേ വീടുകളുടെ സമുച്ചയമാണ്. നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്ത ഒരു വാസ്തു വിദ്യാവിസ്മയം.ഊഹിയ്ക്കാൻ പറ്റാത്ത സൗകര്യങ്ങൾ അകത്ത്.അതി മനോഹരമായ പെയിൻ്റിഗ്. എല്ലാം ഒരേ രീതിയിൽ . "ഒരോ വീടും ഒരു മരത്തോടും എല്ലാ വീടുകളും ഒരു വനത്തോടും "അതാണവരുടെ ചിന്ത.അത്യന്താധുനിക സൗകര്യങ്ങൾ ഒരുക്കുമ്പഴും ആ ചിന്ത അവരുടെ മനസിലുണ്ടാകും. അത് നമുക്ക് അനുഭവവേദ്യമാക്കുകയും ചെയ്യും. വെറും ആയിരത്തി ഒരു നൂറ് സ്ക്വയർ ഫീററിൽ ഇത്ര അധികം സൗകര്യങ്ങൾ .അത് ഈ രീതിയിൽ പ്പണി താലേ സാധിക്കൂ എന്നു തോന്നി.റോട്ടർഡാമിലെ അൽഭുതങ്ങൾക്കായി യാത്ര തുടർന്നു.കാറ് ഒരിടത്ത് പാർക്ക് ചെയ്ത് നടന്നു തന്നെ കാണണം. ആ നടത്തമാണ് ഈ നാടിൻ്റെ സൗന്ദര്യം .എല്ലാവരും സന്തോഷത്തോടെ ഉല്ലസിച്ചു നടക്കുന്നു ': അനിയൻ തലയാറ്റും പിളളി

No comments:

Post a Comment