Sunday, June 30, 2024

OPC W - രാസായുധ നിമ്മാർജ്ഞനത്തിനുള്ള ഒരു യുഎൻ സംഘടന [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 70] ഹേഗിലെ രാജപാതയിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാ രാജ്യങ്ങളുടെയും പതാകകൾ പാറിക്കളിക്കുന്ന ഒരു സ്ഥലത്തെത്തുന്നു. അതിൻ്റെ വലത്തുഭാഗത്ത്‌വൃത്താകൃതിയിലുള്ള പ്രൗഡഗംഭീരമായ ഒരു മന്ദിരം കാണാം. ഐക്യരാഷ്ടസഭയുടെ ഒരനുബന്ധ സംഘടനയുടെ ആസ്ഥാനം."ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺ സ്. "ലോകം മുഴുവൻ രാസായുധങ്ങൾ ഉൻമൂലനം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുന്ന ഒരു സംഘടന .നൂറ്റി തൊണ്ണൂറ്റി മൂന്ന് രാജ്യങ്ങൾ ഇതിൽ അംഗങ്ങൾ ആണ്.ഇസ്റായേൽ ഉൾപ്പെടെ വിരലിലെണ്ണാവുന്ന കുറച്ചു രാജ്യങ്ങളെ പുറത്തുള്ളു. ആയിരത്താതൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ രൂപീകൃതമായ ഈ സംഘടന ലോകസമാധാനത്തിന് ചെറുതല്ലാത്ത സംഭാവനകൾ ചെയ്തിട്ടുണ്ട്. അവിടെയാണ് വരുൺ ജോലി ചെയ്യുന്നത്. മുൻകൂട്ടി അനുവാദം വാങ്ങി പാസ്പ്പോർട്ട് സെക്യൂരിററി തലവനെ ഏർപ്പിച്ചാൽ ഒരു എൻ ഡ്രി കാർഡ് ലഭിക്കും.കയ്യിലുള്ള ബാഗും നമ്മളേ ത്തന്നേയും സ്ക്കാൻ ചെയ്‌തേ അകത്തേക്ക് പ്രവേശിപ്പിക്കൂ. ആദ്യമായി ഒരു വലിയ ലോബിയിലേക്കാണ് കാലെടുത്തു വയ്ക്കൂന്നത്. അവിടെ ഭിത്തിയിൽopc wവിൻ്റെ പ്രസിദ്ധമായ എബ്ളം ആലേപനം ചെയ്തിട്ടുണ്ട്. അതിനു താഴെ ചെറിയ മനോഹരമായ ഒരു വേദി .രണ്ടു വശങ്ങളിലും നൂറ്റി തൊണ്ണൂറ്റി മൂന്നു രാജ്യങ്ങളുടെയും പതാക പാറിക്കളിക്കുന്നുണ്ട്. ഫോട്ടോ എടുക്കാൻ അനുവാദം വാങ്ങിയിരുന്നു. ആ എംബ്ലത്തിൻ്റെ മുമ്പിൽ നിന്ന് ഒരു ഫോട്ടോ എടുത്തു. പിന്നെ നമ്മുടെ ഭാരതത്തിൻ്റെ പതാകയ്ക്കു് മുമ്പിൽ നിന്നും .അവിടുന്ന് അകത്തു കടക്കാൻ വീണ്ടും സെക്യൂരിറ്ററി ചെക്കിഗിന് വിധേയമാകണം. പിന്നെ ഒരു വലിയ സാമ്രാജ്യത്തിലേക്കാണ് പ്രവേശനം: ഒരു വലിയ അന്താരാഷ്ട്ര സംഘടനക്ക് വേണ്ടതെല്ലാo അവിടെ കാണാം. അവിടത്തെ ഭിത്തിയിൽ അലങ്കരിച്ച് ഒരു വലിയ അവാർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. 2013 ലെ ലോകസമാധാനത്തിനുള്ള നോബൽ സമ്മാനം ഈ സംഘടനയ്ക്കായിരുന്നു. അതിൻ്റെ എല്ലാ അന്തസോടും കൂടി അവിടെ അലങ്കരിച്ച് അത് സ്ഥാപിച്ചിരിക്കുന്നു .അതിവിശാലമായ കഫേ .ജിം, പൂന്തോട്ടം എല്ലാം അവിടെ കാണാം. അവിടുന്നു ഒരു വലിയ ഹാളിലേക്കാണ് നമ്മൾ കയറുന്നത്. അവിടെ ഒരു ഉയർന്ന മനോഹര വേദി. അവിടെ ഭാരവാഹികൾക്ക് ഉള്ളതാണ്. മുൻവശം അർത്ഥ വൃത്താകൃതിയിൽ കസേരകൾ.അതിനു മുമ്പിൽ മൈക്കും ഒരോ ടാബും. അവിടെ സംസാരിക്കുന്നത് ഒരോ രാജ്യക്കാരുടെയും ഭാഷയിൽ അവർക്ക് കേൾക്കാൻ കഴിയും.ലോകസമാധാനത്തിനുള്ള പല പ്രധാന തീരുമാനങ്ങളും ഉരുത്തിരിഞ്ഞത് ഇവിടെയാണ്. അവിടുന്ന് മുകളിലേയ്ക്ക് കയറിയാൽ അവിടെ ആണ് മോൻ്റെ ക്യാമ്പിൻ .അവൻ്റെ ബോസ് സുമിത്തിനെ എനിക്കറിയാം. അദ്ദേഹം നമ്മളെ സ്വീകരിച്ചു. അവൻ്റെ സീറ്റിൽത്തന്നെ പിടിച്ചിരുത്തി. അവിടുത്തെ നെറ്റ് വർക്കിൻ്റെ സിരാകേന്ദ്രമാണവിടം. മൊന് ഇതൊരു ഭാഗ്യമാണ്. അവനവിടെ ജോലി കിട്ടിയപ്പോൾ " ഇത് വെറും ഒരു ഐറ്റി ജോലി അല്ല. അതിലൊക്കെ മേലേ ഉദാത്തമായ ലക്ഷ്യത്തോടെ ലോകസമാധാനത്തിന് വലിയ പങ്കുവഹിക്കുന്ന ഒരു ഉത്തരവാദപ്പെട്ട സംഘടനയിലാണ് നിനക്കീ ഭാഗ്യം വന്നത്. അതിൻ്റെ അന്തസും കാഴ്ച്ചപ്പാടും പൂർണ്ണമായും ഉൾക്കൊണ്ടു വേണം അവിടെ ജോലി ചെയ്യാൻ " എന്നു ഞാൻ പറഞ്ഞതാണ്. അവനതു ശരിക്കും ഉൾക്കൊണ്ടിട്ടുണ്ട് എന്നെനിക്കു മനസിലായി.അവൻ്റെ ഒരോ ചലനത്തിലും ഞാനതു ശ്രദ്ധിച്ചു. എല്ലാവരോടും നന്ദി പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലോകം മുഴുവൻ സന്ദർശിച്ച ഒരു പ്രതീതിയാണെനിക്കുണ്ടായത്..

No comments:

Post a Comment