മുത്തശ്ശന്റെ മരണം - [ നാലുകെട്ട് - 137]
നാലുകെട്ടിന്റെ അറയ്ക്കു പുറകിലുള്ള മുറിയാണ്" ഒഴുകാരം ''. മുത്തശ്ശന്റെ മുറിയാണത്. ഞങ്ങൾ കുട്ടികൾക്ക് മുത്തശ്ശനെ വലിയ ഇഷ്ടമായിരുന്നു. ഒരിക്കലും ഞങ്ങളെ വഴക്കു പറഞ്ഞിട്ടില്ല. അതിരാവിലെ കുളിച്ച് പൂജകഴിഞ്ഞ് ഉമ്മറത്തെ ആ വലിയ ചാരു കസരയിൽ . ഭസ്മം കഴച്ച് നെറ്റിയിലും മാറിലും മറ്റു സന്ധികളിലും തൊട്ടിരിയ്ക്കും. ചന്ദനവും ഗണപതി പ്രസാദവും നെറ്റിയിൽ .. ആ രുപമാണ് എന്നും ഓർമ്മ. . രാമച്ച വിശറി വലത്തു കയ്യിൽ. സന്തത സഹചാരിയായ വെളളി ചെല്ലം ഇടത്തുവശത്ത്. വലത്തു വശത്ത് നിലത്ത് ആ പിച്ചള കോളാമ്പി. ഞങ്ങൾ അടുത്തുചെന്നാൽ ചെല്ലത്തിൽ നിന്ന് ഇരട്ടി മധുരവും തേങ്ങാപ്പൂളും തരും.
ഒരു ദിവസം രാവിലെ എല്ലാവരും പരിഭ്രമിച്ച് ഓടി നടക്കുന്നു.
" ശ്വാസത്തിന്റെയാണ് ആ ളടുത്തു വേണം ഗംഗാജലം വായിൽ കൊടുക്കണം"
അടുത്തുള്ളവരൊക്കെ എത്തിയിട്ടുണ്ട്. ഊർദ്ധം വലിച്ചാൽ ആദ്യ ശ്വാസം കട്ടിലിൽ, അപ്പൊ ൾ കട്ടിലിൽ നിന്നെ ടുക്കണം. അടുത്ത ശ്വാസം കയ്യിലിരുന്ന്. അവസാന ശ്വാസം നിലത്തിറക്കുമ്പോൾ. നിലത്ത് പുല്ലും മണലും വിരിച്ചിരിക്കും. തെക്കോട്ട് തലയാക്കിക്കിടത്തും. ഒരു കോടി മുണ്ട് പുതപ്പിച്ചിട്ടുണ്ട്. ആകെ ശോകമൂകമായ അന്തരീക്ഷം. ആരും ഉറക്കെ സംസാരിക്കുന്നില്ല. അകത്തുനിന്ന് മുത്തശ്ശിയുടെ അടക്കിപ്പിടിച്ച തേങ്ങൽ. മരണം നടന്നാൽ മൂന്നു നാഴികയ്ക്കകം ദഹിപ്പിയ്ക്കണം. പിന്നെ പത്തു ദിവസം "പു ല " ആണ്. മരണം മുതൽ പത്തു ദിവസം കാര്യങ്ങൾ മുഴുവൻ ബന്ധുക്കൾ ഏറ്റെടുക്കും. അന്ന് പായയോ കിടക്കയോ നലയിണ യോ ഉപയോഗിക്കാൻ പാടില്ല. വളരെ ലളിതമായ ആഹാരം. ഉപ്പ് കൂട്ടാൻ പാടില്ല. ദൈവിക കാര്യങ്ങൾ ഒന്നും പാടില്ല.. പുലയിൽ ഒപ്പിടാൻ പോലും പാടില്ല.പത്തു ദിവസത്തേക്ക് സാധനങ്ങൾ ബന്ധുക്കൾ കൊണ്ടുവരും.പിന്നെ അവരുടെ ഉത്തരവാദിത്വമാണ് ബാക്കി മുഴുവൻ കാര്യങ്ങളും.
കൊള്ളിവെട്ടാനും ചിത ഒരുക്കാനും നാട്ടുകാർ ഉണ്ട്. മാവ് വെട്ടിക്കീറി യാ ണ് ചിതക്കുപയോഗിക്കുക. ഓവിക്കാൻ വന്നാൽ ചട ങ്ങുകൾ തുടങ്ങുകയായി. മുളകൊണ്ട് കോണി ഉണ്ടാക്കി അതിൽക്കിടത്തി കോടി പുതപ്പിച് എന്റെ മുത്തശ്ശനെ പുറത്തേക്ക് എടുത്തത് ഇന്നും ഓർക്കുന്നു. വിടർന്ന കണ്ണുകളോടെ ഒന്നും മനസിലാകാതെ ഞങ്ങൾ കുട്ടികൾ.
ചിത ഉയർന്നപ്പോ ൾ എന്തിനാണ് മുത്തശ്ശനെ കത്തിയ്ക്കുന്നതെന്നറിയാതെ പൊട്ടിക്കരഞ്ഞ് ബഹളമുണ്ടാക്കിയത് ഇന്നും ഓർക്കുന്നു...