പൂത്തൃക്കോവിൽ ക്ഷേത്രം വീണ്ടും മാതൃകയാകുന്നു.
കുറിച്ചിത്താനം ഏകാദശി വിളക്ക് പ്രസിദ്ധമാണ്. ഗുരുവായൂർ ഏകാദശിയാണ് ഈ " തെക്കൻ ഗുരൂവായൂരി"ലെ പ്രധാന ഉത്സവം. വിപുലമായ പരിപാടികളോടെ നോട്ടീസും അടിച്ച് ഒരു പാടുമുമ്പോട്ടു പോയതാണ്. നോട്ടു ക്ഷാമം കൊണ്ട് ജനങ്ങൾ വലയുന്ന ഈ സമയത്ത് ആഘോഷങ്ങൾ വേണ്ടാ എന്ന് ക്ഷേത്ര ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. എല്ലാ പരിപാടികളും "സ്പോൺസർ " ചെയ്യാൻ ആൾക്കാർ വരിനിൽക്കുമ്പോഴാണ് ഈ മഹത്തായ തീരുമാനം എന്നോർക്കണം.
പണ്ട് ഇവിടെ ഒരു വിദ്യാലയത്തിന് സ്ഥലവും സൗകര്യവും നൽകിയത് ഈ ക്ഷേത്രമാണ് .. അന്ന് ക്ഷേത്രത്തിലെ നിത്യനിദാനം വെട്ടിച്ചുരുക്കിയും തിരുവാഭരണം പൊലും വിറ്റുമാണ് ഈ സരസ്വതീ ക്ഷേത്രം കെട്ടിപ്പടുത്തത്.ഇന്നും ആ മഹത്തായ പാരമ്പര്യം ക്ഷേത്രം തുടരുന്നു. ആദ്യ ഭാഗവതസത്രവും ഇരുപത്തി അഞ്ചാം സത്രവും നടന്ന ഈ പുണ്യഭുമി സാസ്കാരിക ഉന്നതിയുടെ കാര്യത്തിൽ ഇന്നും മുൻപന്തിയിൽ ആണ്.

No comments:
Post a Comment