ആദ്യ ഭാഗവതസത്ര നോട്ടീസ് [ നാലു കെട്ട് - 96]
ആ പഴയ ആ മേടപ്പെട്ടിയിൽ ഇന്ന് പഴയ കത്തുകളുടെ ശേഖരമാണ്. ഗൃഹാതുരത്വത്തിന്റെ ഓർമ്മക്കുറിപ്പുകൾ. പഴയ കാല നോട്ടീസ് കളും ആസൂക്ഷിപ്പിലുണ്ട്. അതിലൊന്നാണ് " ആദ്യ ഭാഗവതസത്ര " നോട്ടീസ്. ബ്രഹ്മശ്രീ മള്ളിയൂർ ശങ്കരൻ നമ്പൂതിരി ആയിരുന്നു അന്നത്തെ സത്രത്തിന്റെ കൺവീനർ. 1983 ആഗസ്റ്റ് മാസത്തിൽ കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രാങ്കണത്തിലായിരുന്നു പ്രഥമസത്രം. മള്ളിയൂരും ', മാടശ്ശേരിയും ഒക്കെക്കൂടി ആരംഭിച്ച സ്ത്രം ഇന്ന് ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചിരിക്കുന്നു. അന്നത്തെ സത്രം ഇന്നും ഓർമ്മയിൽ ഉണ്ട്. ഇന്നത്തെ ജാടകൾ ഒന്നുമില്ലാതെ തികച്ചും ലളിതമായ ആ സത്രം മനസ്സിനെ അത്രമാത്രം സ്വാധീനിച്ചിരുന്നു. വെൺമണികൃഷ്ണൻ നമ്പൂതിരിയുടെ " ധ്രൂവചരിതം " ശ്രവിച്ച് ഏങ്ങിക്കരഞ്ഞിരുന്ന ശ്രോതാക്കളുടെ ചിത്രം ഇപ്പഴും മനസ്സിൽ ഉണ്ട്.
പിന്നീട് 25- മത്സത്രത്തിനും കുറിച്ചിത്താനമായിരുന്നു വേദി. അതും ഭാഗവതസത്ത മൻ ബ്രഹ്മശ്രീ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ. അതിന്റെ ചുമതല ഉണ്ടായിരുന്നതുകൊണ്ട് ഈ ആദ്ധ്യാത്മികാചാര്യന്മാർ പലരുമായി ഹൃദയബന്ധം സ്ഥാപിക്കാനിടയായി.ആദ്യസത്ര വേദിയിലെ വെൺമണിയും, വൈദ്യലിംഗശർമ്മയും ഒഴിച്ചാരും ഇന്നില്ലാന്നു തോന്നുന്നു.25-മത് സത്രത്തിന്റെ തിരുവനന്തപുരം വിളബരം രാജകൊട്ടാരത്തിൽ വച്ച് മഹാരാജാവിന്റെ കാർമ്മികത്വത്തിൽ ആയിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് തന്നെയാണ് രാജ പ്രൗഡിയോടെ ആ രാജ വിളംബരം നടത്തിയത്..

No comments:
Post a Comment