തൊട്ടിൽക്കട്ടിൽ - [ നാലു കെട്ട് - 99]
അത് ഈ തറവാട്ടിലെ കുട്ടികളുടെ കളിത്തൊട്ടിൽ കൂടി ആയിരുന്നു. എത്ര പഴക്കം എന്ന് ആർക്കും അറിയില്ല.തലമുറകൾ കൈമാറി വന്നത്.അത് ഒരു ഭൗതിക വസ്തു ആയിരുന്നെങ്കിലും അതിനെ ചുറ്റിപ്പറ്റി ഒരു പാട് വിശ്വാസങ്ങൾ തറവാട്ടിൽ നിലനിന്നിരുന്നു സന്താന സൗഭാഗ്യത്തിന്റെ പ്രതീകമായാണ് എല്ലാവരും അതിനെക്കണ്ടി രുന്നത്. പ്രത്യേകിച്ചും പുത്ര ഭാഗ്യം. മുല്ലക്കൽത്തേ വരുടെ മുമ്പിൽ നിന്ന വരിക്കപ്ലാവിന്റെ കിഴക്കൊട്ടുള്ള എകരം നിലം തൊടാതെ മുറിച്ചെടുത്തുണ്ടാക്കിയതാണത്രേ . മുറിയ്ക്കാൻ തീരുമാനിച്ചപ്പോൾ അതിൽ ഒരു കൃഷ്ണപ്പരുന്തിന്റെ കൂടുണ്ടായിരുന്നു എന്നും അത് വേറൊരു ചില്ലയിൽ കൂടു കൂട്ടി അതു മുറിയ്ക്കാൻ അനുവാദം തന്നു എന്നും വാമൊഴി.
അതെന്തായാലും തറവാട്ടിൽ ആരെങ്കിലും ഗർഭവതി ആയി "പൂം സവനം" കഴിയുമ്പഴേ ആ തൊട്ടിൽ പുറത്തെടുക്കും. നന്നായിക്കഴുകിത്തുടച്ചു വയ്ക്കും. ആദ്യകാലം തുണിത്തൊട്ടിൽ വേണമെന്നാണ് ശാസ്ത്രം. അതിനു ശേഷം ചടങ്ങുകളോടെ കുട്ടിയെ ഈ തൊട്ടിലേക്ക് മാറ്റും. മോൾക്ക് വേണ്ടി അത് പെയിന്റ് അടിച്ചതിന് അച്ഛന്റെ കൈയിൽനിന്ന് ആവശ്യത്തിലധികം ചീത്ത കേട്ടത് ഓർക്കുന്നു .

കാലങ്ങളായി ആർക്കൊക്കെയോ വേണ്ടി താരാട്ടുപാട്ടു കേട്ട് പാകപ്പെട്ട ആ പൈതൃകസമ്പത്ത് ഉണ്ണിക്ക് ഇന്നും അദമ്യമായ ഒരു ഗൃഹാതുരത്വം സമ്മാനിച്ചിരുന്നു.
No comments:
Post a Comment