Friday, November 11, 2016

  ഗൂർ ഖയുടെ കത്തി - [നാലുകെട്ട് - 97]
  ഉറയിൽ നിന്ന് ഊരിയാൽ രക്തം കണ്ടിട്ടേ തിരിച്ച് ഉറയിലി ടൂ. ഗൂർഖ ക്കത്തിയെപ്പറ്റി കുട്ടിക്കാലത്ത് കേട്ടിരുന്നതാണ്. വലിയ ഒരാരാധനയോടെയും പേടിയോടെയും ആണ് കുട്ടിക്കാലത്ത് ഗൂർഖ ക ളെ കണ്ടിരുന്നത്. ആ കത്തി " ഷോ കെയ്സിൽ "വിശ്രമിക്കാൻ തുടങ്ങിയിട്ട് കുറേ ആയി. ഒരു പഴയ കാല സുഹൃത്ത് സമ്മാനിച്ചതാണ്.
       ഗൂർഖാറ ജിമെന്റിന്റെ "കു ക്രി" എന്നാണ് ഈ ആയുധത്തിന് പറയുക. നേപ്പാളീറജിമെന്റിന്റെ പരമ്പരാഗത ആയുധം. പണ്ട് അലക്സാണ്ടർ ചക്രവർത്തിയാണ് ആദ്യമായി ഇത് ഇവിടെ കൊണ്ടുവന്നത് എന്ന് പറയപ്പെടുന്നു. ശിവ ഭഗവാന്റെ നന്ദിയുടെ കാൽപ്പാദവുമായി ഈ കത്തിയുടെ പിടിക്ക് സാമ്യമുണ്ടത്രേ. അവർ ഇതുകൊണ്ട് ഗോഹത്യ നടത്തില്ല. നല്ല കാർബൺ സ്റ്റീൽ കൊണ്ടാണ് കത്തി ഉണ്ടാകുന്നത് അതിന്റെ ആകൃതിക്കും പ്രത്യേകതയുണ്ട്.
     വളരെ പ്പഴക്കം തോന്നുന്നുണ്ടതിന്. ആ കത്തിയിൽ എത്രയോ പേരുടെ രക്തം പുരണ്ടിട്ടുണ്ടാവാം. അതു കൊണ്ടു തന്നെ അത് നാലുകെട്ടിന്റെ ഷോ കെ യിസിൽവക്കുന്നതിന് മുത്തശ്ശന് എതിർപ്പുണ്ടായിരുന്നു. അതിന്റെ തോലുകൊണ്ടുള്ള ഉറപിച്ചള കെട്ടി മനോഹരമാക്കിയിരിക്കുന്നു.

No comments:

Post a Comment