Tuesday, November 1, 2016

മാന്ത്രികപ്പൂട്ട്   .[ നാലു കെട്ട് - 95]
   അറയുടെ മാന്ത്രികപ്പൂട്ട്.മണിച്ചിത്രത്താഴിന് പുറമേ ആണിതു്. അറയുടെ ഒരു വശത്ത് ഒരു " കൊച്ചറ" ഉണ്ട്. അതിനാണ് ഈ വിചിത്ര പൂട്ട്. ഒരു താക്കോ ൽ കൊണ്ട് അഞ്ചൂ പൂട്ട്. ഒരോന്നും പൂട്ടി താക്കോ ൽ പുറത്തെടുത്ത് തിരിച്ച് നാലു തരത്തിൽ താക്കോ ൽ അകത്തു കടത്താം. എന്നിട്ടാണ് ഒരോ പൂട്ടും പൂട്ടുക. അതിന്റെ ക്രമം തെറ്റിയാൽ ആദ്യം പൂട്ടിയത് തുറക്കും. തുറക്കുമ്പോൾ അലാറം അടിക്കുo.
   പണ്ട് നാട്ടിലുണ്ടായിരുന്ന കൊല്ലൻ നാരായണൻ ആണിത് പണി തത്. ആറടി പ്പൊക്കം. കാരിരുമ്പു പോലത്ത ശരീരം. മുഖത്ത് കുറ്റി രോമങ്ങൾ. നൂതന സാങ്കേതിക വിദ്യയെ തോൽപ്പിക്കുന്ന ആ എഞ്ചിനീയറിംഗ് വൈഭവം ഇദ്ദേഹത്തിന്റെ ആണ്.വളരെ പ്പണ്ട് സ്കൂളിന് വേണ്ടി ഒരു നമ്പർ ലോക്ക് പണി തു കൊടുത്ത തും ഇദ്ദേഹമാണ്. ഇന്നും അത് സുരക്ഷിതം. ഒരു പക്ഷേനാട്ടിലെ ആദ്യത്തെ നമ്പർ ലോക്ക്. നമ്പരിന് പകരം അഞ്ചക്ഷരം ഉള്ള ഒരു വാക്ക് ആണ് '.
   പണ്ട് നാട്ടിൽ ബാങ്കിൽ ജോലി ചെയ്തിരുന്ന കാലം.ബാങ്കിൽ ഒരു മോഷണശ്രമം. തുറ ക്കാൻ പറ്റിയില്ലങ്കിലും പൂട്ട് തകർത്തിരുന്നു. സെയ്ഫിന്റെയും, ഷെൽഫിന്റെയും. കമ്പനിയിൽ നിന്ന് ആളു വന്ന് സെയ്ഫിന്റെ പൂട്ട് ശരിയാക്കി.ഭീമമായ തുകയായി. ഷെൽഫിന് തുക കുറച്ച് ഞാനാളൂ ണ്ടാക്കാമെന്നേറ്റു. നമ്മുടെ നാരായണനെ പരിചയപ്പെടുത്തി.ഓറ്റ മുണ്ടുടുത്ത് വിയർത്തു കുളിച്ച ആ വൃദ്ധനെ അവർക്ക് പിടിച്ചില്ല. ഈ ലോക്ക് അഴിച്ചെടുത്ത് ലിവർ മാറ്റി സ്റ്റീൽ താക്കോലുമായി നാളെ വരാം.എന്റെ ഗാരണ്ടിയിലാണ് ജനറൽ മാനേജർ സമ്മതിച്ചത്.പിറ്റേ ദിവസം ലോക്ക് ശരിയാക്കി പിടിപ്പിച്ചു തന്നു.അവർ അൽഭുതപ്പെട്ടു പോയി. ഒരു നൂറ് രൂപയെങ്കിലും തരണം എന്നു പറഞ്ഞ നാരായണന്  എഴുനൂറ്റമ്പത് രൂപയും വേറെ അഞ്ച് സൂത്രപൂട്ടിന്റെ ഓർഡറു oകൊടുത്താണവർ പോയത്.ഇന്ന് കൊല്ലൻ നാരായണൻ ഒരോർമ്മ മാത്രം.

No comments:

Post a Comment