കൊടി വിളക്ക് [നാലു കെട്ട് - 100]
നാലുകെട്ടിന്റെ നൂറാം ഭാഗം കുടുംബശ്വര്യമായ ആ കൊടി വിളക്കിനെപ്പറ്റിത്തന്നെയാകട്ടെ . ആ മനോഹര കൊടി വിളക്കിന് പൂജാ പാത്രങ്ങളിൽ മുഖ്യ സ്ഥാനം തന്നെ. വടുക്കിണിയിൽ മുത്തശ്ശന്റെ മന്ത്രോച്ചാരണത്തോടു കൂടിയ ആരതി, ധൂമ കുറ്റിയിൽ നിന്ന് അഷ്ടഗന്ധവും കർപ്പൂരവും ഉണ്ടാക്കുന്ന ഹൃദ്യമായ ധ്യമ പടലങ്ങൾ, ചന്ദനത്തിരിയുടെ ദിവമായ ഗന്ധം, മണിനാദം, എല്ലാം കൊണ്ട് ഭക്തിയുടെ ഒരു മായിക പ്രപഞ്ചം സൃഷ്ടിക്കാൻ മുത്തശ്ശന് കഴിഞ്ഞിരുന്നു.
കൊടി വിളക്കിൽ നെയ്യാണ് ഒഴിക്കുക. ദീപം ഐശ്വര്യദായകമാണ്.അബ് പകർന്നു നൽകാനുള്ളതാണ്. ജ്ഞാനത്തിന്റെ അക്ഷരദീപം പകർന്നു തന്ന ആ കാലഘട്ടം ഇന്നും ഉണ്ണിയുടെ മനസ്സിൽ ഉണ്ട്. ലോകത്തിന്റെ ഏതു മൂലയിൽ എത്തിയാലും ഇല്ലത്തിന്റെ വടുക്കിണിയുടെ ചാണകം മെഴുകിയ ആ വൈദിക അന്തരീക്ഷത്തിലേക്ക് ഉണ്ണിയുടെ മനസു പോകാറുണ്ട്. ഗണപതി ഹോമവും ഭഗവത് സേവയും, ത്രികാലപൂജയും എല്ലാം അന്നവിടെയാണ്.ഭര ദേവതയുടെ മുമ്പിൽ. ഗായത്രി മന്ത്രവും സഹസ്രനാമവും എല്ലാം അവിടെ മുഴങ്ങിയിരുന്നു. മുതുമുത്തശ്ശൻമാരുടെ വരെ കര സ്പർശം കൊണ്ട് പരിപാവനമായ ആ കൊടി വിളക്ക് ഇന്ന് നാലുകെട്ടിന്റെ ഷോ കെയ്സിൽ ഒരലങ്കാര വസ്തുവാണ്. എന്നാൽ ഉണ്ണിയുടെ മനസിൽ അത് ഉദാത്തമായ ഒരു പൈതൃകസമ്പത്താണ്

No comments:
Post a Comment