Tuesday, November 15, 2016

ഇന്നസ്സെന്റിന്റെ ചിരി ചികിത്സ..
   ക്യാൻസർ വാർഡിലെ ചിരി .ഒരു മഹാരോ ഗത്തെ ചിരിച്ചു കൊണ്ട് നേരിട്ട, നർമ്മം കൊണ്ട് തോൽപ്പിച്ച ഇന്നസിന്റെ ഓർമ്മക്കുറിപ്പുകൾ. ആ പുസ്തകത്തിന്റെ മുഖക്കുറുപ്പിൽ ഡോക്ടർ.വി.പി.ഗംഗാധരൻ ഇങ്ങിനെ എഴുതി  "ഇന്നസ്സെന്റ് എന്നാൽ ക്യാൻസറിനുള്ള ഒരു മരുന്നാണ്. "  ഡെക്ട്ടർമാർക്ക് അമ്പത് ശതമാനമേ ചെയ്യാനുള്ളൂ. ബാക്കി രോഗിയുടെ സമീപനംകൊണ്ടാണ് മാറണ്ടത്. തന്റെ സ്വതസിദ്ധമായ നർമ്മം കൊണ്ട് അദ്ദേഹം ഈ ഭീകരനെ നേരിട്ടു, വിജയിച്ചു.
   ക്യാൻസർ വന്നപ്പോൾ വീടിനടുത്തുള്ള പഴക്കച്ചവടക്കാരന്റെ സന്തോഷവും, റീത്തു വിൽക്കുന്ന വന്റെ മരണം വൈകുന്നതിലുള്ള ഈർഷ്യയും എല്ലാം ആഹാസ്യ സാമ്രാട്ടിന് തമാശയായുന്നു. ആർക്കാർ കാണാൻ വരുമ്പോൾ അവന്റെ കച്ചവടം കൂടിയിരുന്നു. പക്ഷേമ റ്റവൻ കാത്തിരുന്നു നിരാശപ്പെട്ടു വത്രേ. അസുഖം മാറി വന്ന ഉടനേ ഭാര്യ ആലീസിനും ഈ രോഗം തന്നെ പിടികൂടി എന്നറിഞ്ഞപ്പോൾ അദ്ദേഹം ഒന്നു പതറി. പക്ഷേ അതും ഇതേ വഴിയിൽ അദ്ദേഹം തരണം ചെയ്തു.
   ന മൂക്ക് അസുഖം വരുമ്പോൾ തളരാതെ എങ്ങിനെ അതിനെ നേരിടാം. വിജയിക്കാം.ഇ ത് ഒരു വെറും ഓർമ്മക്കുറിപ്പല്ല. ഇതൊരു പാഠപുസ്തകമാണ്. നമ്മുടെ തലമുറക്കുനൽകാവുന്ന ഒരു നൂതന പാഠം...

No comments:

Post a Comment