ആ കണിക്കൊന്ന മുത്തശ്ശി. [നാലുകെട്ട് - 1 2 3]
സർപ്പപ്പക്കാടിന്റെ പടിഞ്ഞാറു തെക്കേ മൂലക്കാണാ കണിക്കൊന്ന. അതിന്റെ .വയസ് ആർക്കും അറിയില്ല. എന്റെ കുട്ടിക്കാലത്തും ഇതുപോലെ തന്നെ. ഇന്നും ഒരു മാറ്റവുമില്ല. മേടമാസത്തിൽ വിഷു വിന്റെ വരവറിയിച്ച് പൊൻപ്രഭ ചൊരിഞ്ഞ് സ്വർണ്ണവർണ്ണപ്പൂവുകളാൽ ആ പ്രദേശം ആകെ അലങ്കരിക്കും.വിളവെടുപ്പിന്റെ സ മൃദ്ധിയും, വിഷുപ്പക്ഷിയുടെ താളത്തിലുള്ള പാട്ടും വിഷുക്കണിയുടെ ഓർമ്മയും, കൈ നീട്ടത്തിന്റെ മധുരവും എല്ലാം കൂടി അന്ന് വിഷു മനസ്സിൽ മഴവില്ലു വിരിയിക്കും.
കണിക്കൊന്നയുടെ ഒരോ അംശവും ഔഷധ സമൃദ്ധമാണ്. ആ സർപ്പക്കാട്ടിൽ അന്യർ കയറില്ല. ആരെങ്കിലും മരുന്നിനായി വന്നാൽ പറിച്ചു കൊടുക്കണം.. എത്ര കാലമായി ഇന്നും ആ കണിക്കൊന്ന കാലത്തിന്റെ ഘടികാരം പോലെ നമ്മളെ വിഷുവിന്റെ വരവറിച്ചു കൊണ്ടേ ഇരിക്കുന്നു.
അന്ന് വിഷുഫലം അറിയാൻകണി കണ്ടു കഴിഞ്ഞ്കിഴക്കോട്ട് ചമ്രം പടിഞ്ഞിരിക്കും. ഒരു പൊതിച്ച നാളികേരം തുളസിപ്പൂ കൊന്ന പൂ എന്നിവ കൂട്ടിപ്പിടിച്ച് ഉരുട്ടുന്നു. അതിന്റെ ചലനം നിൽക്കുമ്പോ8 ആനാളികേരത്തിന്റെ കണ്ണ് ഏതു ദിക്കിലേക്കാണ് തിരിഞ്ഞിരിക്കുന്നതെന്ന് നോക്കും. അതു വച്ച് ആ ഉരുട്ടിയ ആളുടെ ഒരു വർഷത്തെ ഫലം പ്രവചിക്കും. എല്ലാ ആചാരങ്ങളും അന്ന് കാർഷിക വിളകളെ ആശ്രയിച്ച് പ്രകൃതിയെ ആരാധിച്ച്. നാളികേരത്തി റെ കണ്ണ് എങ്ങോട്ട് എന്നു നോക്കുന്ന ഭാഗ്യാന്വേഷികൾ ഇന്നില്ല.
ഈ സുന്ദരലോകത്ത് പ്രകൃതിയെ ധ്യാനിച്ച് പ്രകൃതി വിഭവങ്ങൾ കണി കണ്ട് ഒരിക്കൽ കൂടി വിഷു ആശംസകൾ....

No comments:
Post a Comment