Tuesday, April 4, 2017

    ആ കാതൻ ചെമ്പ് [നാലു കെട്ട് - 120]

   ആ വലിയ കാതൻ ചെമ്പിനും ഒരു കഥ പറയാനുണ്ട്. അന്നു തറവാട്ടിൽ നടക്കാറുള്ള " പാനയം കളി"യുടെ കഥ. വിശേഷ ദിവസങ്ങളിൽ രണ്ടും മൂന്നും ദിവസം സദ്യയുണ്ടാകും. തലേ ദിവസം അത്താഴ സദ്യയോടു കൂടിത്തന്നെ ഈ ' സംഘക്കളി യുടെ ചടങ്ങുകൾ തുടങ്ങുകയായി. പ്രധാന ദിവസം സർവാണി സദ്യ കൂടിക്കഴിഞ്ഞാൽ അരിവച്ചിരുന്ന "ഈ കാതൻ ചെമ്പ് " നടുമുറ്റത്ത് കമിഴ്ത്തിവയ്ക്കും. പിന്നെയാണ് "പാത്രം കൊട്ടിയാർക്കൽ" എന്ന ചടങ്ങ്. നിറപറ, നിലവിളക്ക് മററു സദ്യാസാമ ഗ്രികൾ എല്ലാം അടുത്തു വച്ചിരിക്കും. പിന്നീട് ആ ചെമ്പിനു ചുറ്റും സംഘക്കളിക്കാർ പല കയിട്ട് വട്ടമിട്ടിരിക്കുന്നു. പിന്നെ ഒരു പ്രത്യേകഈണത്തിൽ പാട്ട്,. പാട്ടിനു പക്കമേളമായി ഈ ചെമ്പിനു ചുറ്റുമിരിക്കുന്നവർ ചെമ്പിൽ കൊട്ടിതാളം പിടിക്കുന്നു. പാട്ടും താളവും ഉച്ചസ്തായിയിൽ ആകുമ്പോൾ രണ്ടു പേർ വെളിച്ചപ്പെടുന്നു .വാളിനു പകരം ചിരട്ടക്കയിൽ ചുഴറ്റി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
    അങ്ങിനെ ആ പ്രാചീന സംഘ കളിയുടെ ആരംഭമായി. പിന്നെ പല പല കഥാപാത്രങ്ങളും വന്ന് അരങ്ങുവാഴുന്നു. ഹാസ്യത്തിനും സാമൂഹിക വിമർശ്ശനത്തിനും ഊന്നൽ നൽകിയിരുന്ന ഈ കലാരൂപം ഇന്ന് ഏതാണ്ട് അന്യം നിന്നിരിക്കുന്നു .ഏകാഗാഭിനയത്തിന്റെ ആദ്യരൂപമായ യാത്രകളിക്ക് മറ്റുവ ദ്യോ പ ക ര ണ ങ്ങളും പല ഘട്ടങ്ങളിലായി ഉപയോഗിക്കാറുണ്ട്.
    ആ സംഘക്കളിയുടെ ചടുലതാളത്തിന്റെ ഒരു സാക്ഷി പത്രമായി ഇന്നും ആ വലിയ കാതൻ ചെമ്പ് തറവാട്ടിൽ അവശേഷിച്ചിരിക്കുന്നു.

No comments:

Post a Comment