Thursday, April 6, 2017

ആറാട്ടുപുഴ പൂരത്തിന് ആന പിണങ്ങില്ല.. അച്ചു ഡയറി-157]

       മുത്തശ്ശാ ആറാട്ടുപുഴ പൂരമാണ്. അച്ചൂന് സങ്കടായി. വരാൻ പറ്റില്ല. പാച്ചൂ നെ കാണിക്കണന്നുണ്ടായിരുന്നു. അവൻ ഇതുവരെക്കണ്ടിട്ടില്ല. ആ നെക്കണ്ടിട്ടില്ലാത്ത ആറാട്ടുപുഴക്കാരൻ അവൻ മാത്രമേ കാണൂ.പുതിയ നിയമം വച്ച് ആനയെ എഴുന്നള്ളിക്കാൻ സമ്മതിക്കില്ലന്ന് അച്ചു നെറെ ഫ്രണ്ട് പറഞ്ഞു. അതുപോലെ ഫയർ വർക്സും. ഇതു രണ്ടു മില്ലങ്കിൽ പിന്നെ എന്തു പൂരം!. അച്ചൂ നു 'ദ്വേഷ്യം വരുന്നുണ്ട്. 
       
      ഇത്തവണ കുഴപ്പമില്ല എന്നാണച്ഛൻ പറഞ്ഞത്. ആന പിണങ്ങി അപകടം ഉണ്ടാക്കും എന്നാ കാരണം പറഞ്ഞേ. ആറാട്ടുപുഴ പൂരത്തിന് ഇന്നു വരെ ആന പിണങ്ങിയിട്ടില്ല. എന്താ കാരണം എന്നു മുത്തശ്ശനറിയോ? വലിയ മുത്തശ്ശൻ അച്ചൂന് പറഞ്ഞു തന്നതാ. ഒന്നാമത് ആനയെ പുഴയിലിറക്കി രണ്ടു മണിക്കുർ കുളിപ്പിച്ച് ശരീരം തണുപ്പിക്കും. പിന്നെ നന്നായി തീറ്റയും വെള്ളവും കൊടുക്കും. ഇതൊക്കെ കൃത്യമായി നാട്ടുകാർ ചെക്കു ചെയ്യും. അതിന് മാറ്റം വരുത്തി ആനയെ അനാവശ്യമായി ഉപദ്രവിച്ചാൽ ആറാട്ടുപുഴക്കാര്ആനക്കാരെത്തല്ലും . പിന്നെ ആ ആനയെ എഴുന്നള്ളിക്കാൻ സമ്മതിക്കില്ല. പൂരത്തിന് വൈകിട്ട് നാലു മണി മുതൽ രാത്രി ഒരു മണി വരെയാ എഴുന്നള്ളത്ത്. രാവിലെ മൂന്നു മണിക്ക് കൂട്ടെഴുന്നള്ളത്തും.  ആനക്ക് ഒട്ടും വെയിൽ കൊള്ളണ്ടിവരില്ല. ഇങ്ങിനെ ഒക്കെ ശ്രദ്ധിച്ചാൽ ആ ന പിണങ്ങില്ല. അല്ലാതെ പൂരത്തിന് ആനയെ നിരോധിക്കുകയല്ല വേണ്ടത്. ആരോടാ ഇതൊക്കെപ്പറയണ്ടത്. അച്ചൂന് അറിയില്ല...

No comments:

Post a Comment