Wednesday, April 19, 2017

 ജലഘടികാരം: [നാലുകെട്ട്-124]

   ഒരു ചിരട്ടയുടെ ആകൃതിയുള്ള ആ പാത്രത്തിന് നല്ല പഴക്കമുണ്ട്. പൊട്ടൽ വീണിട്ടുണ്ട്. അതിനടിയിൽ വളരെ ചെറിയ ഒരു സുഷിരം .   ഇത് പണ്ടുപയോഗിച്ചിരുന്ന "ജലഘടികാര "ത്തിന്റെ ഒരു ഭാഗമാണത്രെ. മുത്തശ്ശൻ പറഞ്ഞതാണ്. ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച്, അടിയിൽദ്വാരമുള്ള ഈ പാത്രം ഒളപ്പരപ്പിൽ നിക്ഷേപിക്കും. വളരെ സാവധാനം അതിൽ ജലം നിറയും. അതിലെ ഒരോ ജലനിരപ്പം സമയം കണക്കാക്കി അടയാളപ്പെടുത്തുന്നു.പിന്നീട് അതുപയോഗിച് ജലനിരപ്പ് നോക്കി സമയം നിശ്ചയിക്കാം. അതിൽ വെള്ളം നിറച്ച് ജലം പുറത്തു പോകുന്ന സമയം നോക്കിയും സമയം അറിയാം. പണ്ട് മണൽ ഘടികാരവും, നിഴൽ ഘടികാരവും സമയം നോക്കാൻ ഉപയോഗിച്ചിരുന്നു. വെയിലത്ത് സ്വന്തം നിഴൽ അളന്നു കുട്ടിക്കാലത്ത് സമയം കണക്കാക്കിയിട്ടുണ്ട്. നക്ഷത്രങ്ങളെ നോക്കി സമയം കൃത്യമായി കണക്കാക്കി മുത്തശ്ശൻ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
   ഒരാനയുടെ തൂക്കം കൃത്യമായി കണക്കാക്കി സ്വണ്ണം സമ്മാനമായി സം ബാദിച്ച അപ്പാജി റാവുവിന്റെ കഥ ഉണ്ണി ഓർത്തു. രാജാവിന്റെ വെല്ലുവിളി ഏറ്റെടുത്തു്, ഒരു വലിയ വള്ളത്തിൽ ആനയെ കയറ്റി നിർത്തി ജലനിരപ്പ് അടയാളപ്പെടുത്തി. എന്നിട്ട് ആനയെ മാറ്റി സ്വർണ്ണം നിറച്ചു. ആ അടയളത്തിൽ ജലനിരപ്പ് എത്തുന്നതുവരെ,.അങ്ങിനെ ആസ്വർണ്ണം മുഴവൻ സമ്മാനമായി കിട്ടി എന്നു കഥ.

   ഇന്നു സമയം നോക്കാൻ പോലും മനുഷ്യനു സമയമില്ല. അനിവാര്യമായ മാറ്റങ്ങളിൽ പഴയ സംവിധാനങ്ങൾ തിരസ്കരിക്കപ്പെടുന്നത് സ്വാഭാവികം

No comments:

Post a Comment