Saturday, April 1, 2017

   ആ കൊക്കരണികുളം.[ നാലുകെട്ട്-120]

നാലു കെട്ടിന്റെ വടക്കുവശത്തെപ്പറമ്പിൽ ആയിരുന്നു  ആ കൊക്കരണി . വെട്ടുകല്ല് വെട്ടി എടുത്തുണ്ടായ ഒരു വലിയകുളം ..പ്രത്യേകിച്ച് ആ കൃതി ഒന്നുമില്ല. നല്ല ആഴം ഉണ്ട് ഇടവപ്പാതിക്കാലത്ത് അതിൽ വെള്ളം നിറയും. ചുറ്റുപാടു മുഴുവൻ  പലതരം അപൂർവ്വ സസ്യങ്ങൾ. വള്ളിക്കെട്ടുകൾ. ചേമ്പിലകൾ ചുറ്റും  കുട പിടിച്ചാടുന്നു. അതിൽ മഴവെള്ളം വീണ് പളുങ്ക് മണികൾ പോലെ ഉരുണ്ട് താഴെ വീഴുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ചുറ്റുപാടും പുൽനാമ്പുകൾ . അതിൽ വെള്ളം വീണ്  ഘനീഭവിച്ച് തൂങ്ങിക്കിടക്കും അതിന് ഐ സിന്റ തണുപ്പാണ്. അതു നാമ്പോടുകൂടി പ്പറിച്ച് കണ്ണിൽ വയ്ക്കാറുള്ളത് ഉണ്ണി ഓർത്തു ചെറിയ തവളകൾ കൊത്തലുണ്ണികൾ. മത്സ്യങ്ങൾ.. വലിയ തവളകളുടെ മഴയെ വരവേൽക്കുന്ന ക്രോ ക്രോ.. ശമ്പദം. ഓളപ്പപ്പരപ്പിനെ കീറി മുറിച്ച് നിർക്കോലി കൾ. ഇതൊക്കെ ഗൃഹാതുരത്വ ഉണർന്നുന്ന ഗതകാല കാഴ്ചകൾ. 
   ഇന്നത് ഇടിച്ചു നിരത്തിയിരിക്കുന്നു. ഉഴുതുമറിച്ച് ആജൈവസമ്പത്തു മുഴുവൻ നശിപ്പിച്ച് ജാതി വച്ചിരിക്കുന്നു. പഴയ ജലാശയങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. നെറുനേണ്ടിയും, അട പൊതിയനും, അമൽപ്പൊരിയും ഇന്നില്ല. അപൂർവം കുറുന്തോട്ടി അവിടവിടെ കാണാം." ക്യാഷ് ക്രോപ്പ് " മാത്രം മതി എന്ന പുതിയ കാലത്തിന്റെ തീരുമാനം ഭൂമിദേവിയെ വികലമാക്കിയിരിക്കുന്നു. ഒരു മടങ്ങിപ്പോക്ക് അസാദ്ധ്യമാക്കും വിധം.

No comments:

Post a Comment