Tuesday, April 11, 2017

   കൂടാരമ ച്ച്    [ നാലുകെട്ട് -122]

    തളത്തിന്റെ പടിഞ്ഞാറുവശത്താണ് നിലവറ. അതിനു മുകളിൽ അറ. അറയിൽ വലുതും ചെറുതുമായി പത്തായങ്ങൾ.അതിനു മുകളിൽ ഒരു വലിയ മുറിയുണ്ട്. അങ്ങോട്ടു കയറാൻ ഒരു കിളിവാതിൽ.ഒ രു ചെറിയ ഗോവണി വഴി കിളിവാതിലിലൂടെ ആ മുറിയിൽക്കയറാം. വിശാലമായ കോണിക്കൽ ആകൃതിയിൽ ഒരു മുറി.അതിന്റെ എല്ലാ വശവും തടി'യാണ്. അഞ്ചിഞ്ച് കനത്തിലുള്ള നല്ല ആഞ്ഞിലിപ്പലകയിൽ ആണ് ആ കൂടാരം തീർത്തിരിക്കുന്നത്. അതിന്റെ മുകളറ്റം ആരൂഢ ഉത്തരത്തിൽ മുട്ടി നിൽക്കും. എയർടൈറ്റാണ്. വെളിച്ചം കയറില്ല. കൂരാ കൂരിരുട്ട്.പണ്ട് കുട്ടികൾക്ക് അതിൽക്കയറാൻ വലിയ ഹരമായിരുന്നു. കത്തിച്ച ഒരു ശരറാന്തൽ കൂടിക്കരുതും.നിറയെ മാറാല കെട്ടിയിരിക്കും.  പഴയ ഭരണികളും പാത്രങ്ങളും വിളക്കുകളും പൊടിപിടിച്ച് കിടപ്പുണ്ടാകും. റാന്തലിന്റെ അരണ്ട വെളിച്ചത്തിൽ ഭീകര രൂപങ്ങൾ നിഴലായി രൂപാന്തരപ്പെട്ട് ഭയപ്പെടുത്തിയിരുന്നു. സാധാരണ അതിനുള്ളിൽ ആരും കയറാറില്ല. ഒന്നു കയറി നോക്കിയതാണ് എന്തെല്ലാം സാധനങ്ങൾ ആണവിടെ. കൃഷ്ണാഞ്ചിലത്തിന്റെ ഒരു ചുരുൾ. മാനിന്റെ ഒരു കൊമ്പിന്റെ ക്ഷണം.കുറേതാളിയോലകഷ്ണങ്ങൾ. അവിടെക്കണ്ട ഒരോ പാഴ്വസ്തുവിലും ഗതകാലത്തിന്റെ വിലപ്പെട്ട അടയാളങ്ങൾ കാണാം.

No comments:

Post a Comment