Friday, April 21, 2017

മുളം തോക്ക് - [ നാലു കെട്ട് - 125]

      കല്ലൻമുളയുടെ ഒരു ചെറിയ കുറ്റി. അതു കൊണ്ടാണ് ഈ മുളം തോക്ക് ഉണ്ടാക്കിയിരുന്നതു്. കല്ലം മുളക്ക് അകത്ത് ചെറിയ ദ്വാരമേ ഉണ്ടാകൂ. അതിന്റെ ഒരു വശം പുർണ്ണമായും മുട്ടിന് മുകളിൽ വച്ച്‌ മുറിക്കും. മറ്റേ അറ്റത്ത് ഒരു ചെറിയ ഒരു ദ്വാരം മാത്രം.നല്ല ബലമുള്ള ഒരുകമ്പി നെറെ അററത്തു തുണി ബലമായി ചുറ്റുന്നു. ബലമായിത്തള്ളിയാൽ ആ തുളയിൽ കൂടി കൃത്യമായികടന്നു പോകാൻ പാകത്തിന്. കാശാവിന്റെ പഴുത്ത കായാണ് ബുള്ളറ്റ്. നല്ല ഉറപ്പുള്ള ആകായ്ക്ക് ഒരു കന്നിക്കുരുവിന്റെ വലിപ്പമേ ഒള്ളു. ആ കുരു അതിനകത്തിട്ട്ഈ കമ്പു കൊണ്ട് ശക്തമായി അമർത്തുക. ഒരു എയർ ഗൺ പോലെ ഒരു ചെറിയ ശബ്ദത്തോടെ ആ കായ് ഒരു വെടിയുണ്ടകണക്കെ പുറത്തേക്ക് തെറിക്കുന്നു. കൊണ്ടാൽ നല്ല വേദനയും എടുക്കു°.  നെല്ലു വിതറി മാടപ്രാവുകളെ കൂട്ടമായി വരുത്തി ഇതു കൊണ്ട് വെടിവച്ചതോർമ്മയുണ്ട്. അതിന് അച്ഛന്റെ കയ്യിൽ നിന്നു കിട്ടിയ ശിക്ഷയും. രണ്ടു കുറ്റത്തിനായിരുന്നു ശിക്ഷ. ഒന്ന് ആ മിണ്ടാപ്രാണികളെ ഉപദ്രവിച്ചതിന്. പിന്നെ ചതിക്ക്.നൂറ്റൊന്ന് ഏത്തം. ഇതു പോലെ തന്നെ വലിയ മുളകൊണ്ട് പീച്ചാങ്കുഴൽ ഉണ്ടാക്കി വെള്ളം ചീറ്റി യി രു ന്നതും ഓർക്കുന്നു.
       അച്ഛൻ ഒരിക്കലും ഹിംസ അനുവദിച്ചിരുന്നില്ല. ഒരിക്കൽ സണ്ണി സാർ ഇല്ലത്തു വന്നിരുന്നു.എന്റെ പ്രിയപ്പെട്ട ഗുരുഭൂതൻ. അന്നു ഞങ്ങളുടെ ഒക്കെ റൊൾ മോഡൽ. ശ്രീ.സണ്ണി തോമസ് ഇന്ന് ഷൂട്ടി ഗിൽ ഒളിമ്പിക്ക് കോച്ചാണ്. അന്നദ്ദേഹം ഇടക്ക് വേട്ടക്കിറങ്ങും. അങ്ങിനെ ഒരിക്കൽ ഇല്ലത്തും വന്നു. കാടുപിടിച്ചു കിടക്കുന്ന ഇല്ലപ്പറമ്പിൽ ധാരാളം മുയലുകളും മറ്റും ഉണ്ടായിരുന്നു.അച്ഛനെ ഞാൻ പരിചയപ്പെടുത്തി.ഞാൻ ചായയും കൊണ്ടുവന്നപ്പോ ൾ അദ്ദേഹം അച്ഛനെ വണങ്ങി തിരിച്ചു പോവുന്നതാണ് കണ്ടത്.. ഞാൻ പുറകേ ചെന്നു." യുവർ ഫാദർ ഈസ് എ ഗ്രേറ്റ്മെൻ" ഈ പറമ്പിൽ ജീവികളെ കൊല്ലാൻ അനുവദിക്കില്ലന്നു പറഞ്ഞു. കൊല്ലാൻ നമുക്ക് അവകാശമില്ല. കൃഷി നശിപ്പിക്കുന്നവയെ കൊല്ലാനാണ് പലരും എന്നെ ക്ഷണിക്കാറ്. ഇത് ആദ്യ അനുഭവം. ഇങ്ങിനെ ചിന്തിക്കുന്നവരും ഉണ്ടന്നുള്ളത് അത്ഭുതം.ഹിംസ വിലക്കിയ അച്ഛനോടാണോ, അതു് അതിന്റെ പുർണ്ണ അർത്ഥ 'ത്തിൽ ഉൾക്കൊണ്ട് അഭിനന്ദിച്ച എന്റെ പ്രിയപ്പെട്ട സാറിനോടാണോ കൂടുതൽ ബഹുമാനം തോന്നിയത്. അറിയില്ല.

No comments:

Post a Comment