ചാമുണ്ഡീ ദേവി - സ്ത്രീ ശാക്തീകരണത്തിന്റെ ദേവത.....
മൈസൂർ കൊട്ടാരത്തിൽ നിന്നാൽ ക്കാണാം അങ്ങു ദൂരെ ചാമുണ്ഡേശ്വരീ ക്ഷേത്രം. കൊട്ടാരത്തിൽ വച്ചിരിക്കുന്ന വലിയ കണ്ണാടിയിൽ വരെ അത് പ്രതിഭലിക്കുമത്രെ ' മഹാരാജാവിന് കണികാണാൻ ! 3489- അടി ഉയരത്തിൽ ആ കുന്നിൻ മുകളിലാണ് ദേവിയുടെ ആസ്ഥാനം '
മഹിഷാസുരവധത്തിന് പാർവ്വതീദേവിയുടെ അവതാരമാണ് ചാമുണ്ഡേശ്വരി: മുഖത്തു് ശിവശക്തിയും, പത്തു കൈകളിൽ വിഷ്ണു ചൈതന്യവും, പാദങ്ങളിൽ ബ്രഹ്മതേജസും, എന്നു വേണ്ട എല്ലാ ദൈവങ്ങളും അവരുടെ ശക്തി ദേവിയൽ സന്നിവേശിപ്പിച്ചിരുന്നു. ദിവ്യായുധങ്ങൾ നൽകിയിരുന്നു. ദുഷ്ട നിഗ്രഹത്തിന്. അങ്ങിനെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി ആദിവ്യാവതാരം'' -
ക്ഷേത്രത്തിനടുത്തത്തെത്തുമ്പഴേ നമ്മേ എതിരേക്കുന്നത് മഹിഷാസുരന്റെ ഭീകര പ്രതിമയാണ്. മഹിഷാസുരനെയും അവന്റെ കിങ്കരന്മാരേയും നിഗ്രഹിച്ച് ലോകത്തിന്റെ " ആദിശക്തി " ആയി വാഴുന്ന ദേവിയെ വന്ദിച്ച് അനുഗ്രഹം വാങ്ങാൻ ആയിരങ്ങളാണ് ദിനം പ്രതി എത്തുന്നത് - ആ ദുഷ്ടനെത്തന്നെ കാവൽ നിർത്തിയാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത് എന്നത് വിരോധാഭാസം! ഭക്തിയുടെ ശാന്തഭാവമല്ല നമുക്കവിടെ അനുഭവപ്പെടുക ' : ഭക്തിയുടെ തീവ്രമായ ഒരു തരം " പോസിറ്റീവ് എനർജി " അവിടെ ഭക്തരിൽ ആവേശിക്കുന്നു.
അവിടുന്നിറങ്ങി ശിവ വാഹനമായ "നന്ദി"യുടെ അടുത്ത് നമ്മൾ എത്തുന്നു.ഇന്ത്യയിലെ തന്നെ ഏററവും വലിയ നന്ദി പ്രതിഷ്ട : നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ സ്വാകാര്യമായി പറഞ്ഞ് ഭക്തർ പടിയിറങ്ങുന്നു.

No comments:
Post a Comment